രമണി ടീച്ചർ തിരക്കിലായിരുന്നു. രാവിലെ അഞ്ചുമണിക്ക് തുടങ്ങിയ പണിയാണ്.രാവിലത്തെ കാപ്പിയും ഉച്ചക്കത്തെ ചോറും തുണിയലക്കും കുട്ടികളെ പഠിപ്പിക്കലും മുറ്റം തൂപ്പും എല്ലാം കഴിഞ്ഞ് കുട്ടികളെ സ്കൂൾ വണ്ടിയിലും കേറ്റിവിട്ടിട്ടു വേണം തനിക്ക്
സ്കൂളില് പോകാനൊരുങ്ങാൻ. ധൃതിയിൽ കുളിമുറിയിൽ കയറി കതകടച്ച് കുളിച്ചെന്നുവരുത്തി പുറത്തിറങ്ങി, സാരിയൊക്കെ വാരിച്ചുറ്റി .മേക്കപ്പൊക്കെ അത്യാവശ്യം മാത്രം.ചെറുപ്പം മുതലേ രമണിടീച്ചറിന്റെ പോളിസിയിതായിരുന്നു. ഇനിപ്പം വിവാഹമെല്ലാം കഴിഞ്ഞ്കുട്ടികൾ രണ്ടായപ്പം പറയുകയും വേണ്ട.
കതക് പൂട്ടി താക്കോൽ ബാഗിലിട്ട് റോഡിലിറങ്ങി ഓട്ടോ കൈകാട്ടി നിർത്തി പ്രൈവറ്റ് സ്റ്റാന്റിലിറങ്ങി.
സന്തോഷ് പോയിട്ടില്ല. പുറപ്പെടാൻ തയ്യാറായിക്കഴിഞ്ഞു. എന്താ ടീച്ചറെ
ഇന്നും താമസിച്ചല്ലോ. സ്ഥിരം യാത്രകാരിയോടുള്ള പരിചയം കണ്ടക്ക്ടർ പുതുക്കി.
ടീച്ചർഅതൊന്നും ശ്രദ്ധിക്കാതെ വണ്ടിയിൽ കയറി ആളൊഴിഞ്ഞ ബാക്ക് വശത്തേക്ക് മാറിനിന്നു.
അത്യാവശ്യം തിരക്കുണ്ടായിരുന്നു,അടുത്ത സ്റ്റോപ്പിൽ നിന്നും സാമാന്യം നല്ല രീതിയിൽ തന്നെ ആളുകയറി,സ്കൂൾ കുട്ടികളടക്കം ഭയങ്കര തിരക്ക് തന്നെ.പുറകിൽ നിന്നും നല്ല തള്ളുവരുന്നുണ്ട് ,അതുപോലെ തന്നെ മുൻവശത്തു നിന്നും .
ഹൊ...കഷ്ടം,തന്നെ..ടീച്ചർ മനസ്സിലോർത്തു.
തിരക്കില്പെട്ടോ അതോ മനപ്പൂർവ്വം ആരെങ്കിലും ചെയ്യ്തതോയെന്നറിയില്ല തിരക്കിൽ സാരിമാറത്തു നിന്നും ഊർന്നു വീണു.മൊബൈൽ ക്യാമറകൾ മിന്നിയോ...ഏയ് തോന്നിയതാവും.ടീച്ചർ സാരി നേരെയാക്കി.
ങ്...സ്റ്റോപ്പായല്ലോ....ഇറങ്ങി സ്കൂളിലേക്ക് നടന്നു.
ഹൊ..ശല്യം തന്നെ...ഒരു വർഷത്തിനകം ഒരു സ്കൂട്ടർ എങ്ങിനെയെങ്കിലും വാങ്ങണം, അല്ലെങ്കിൽ ഈ തിരക്കില്പെട്ടു ചത്തതു തന്നെ.
ചന്ദ്രേട്ടനോട് പറയണം,ഗൾഫിൽ നിന്നും വന്നാൽ അതാവണം ആദ്യം ചെയ്യിക്കേണ്ടത്.
സ്കൂൾ ഗേറ്റിൽ കരിങ്കൊടി കുത്തിയിരിക്കുന്നല്ലോ.അദ്ധ്യാപകരും കുട്ടികളും മുറ്റത്തുകൂട്ടം കൂടിയും നിൽക്കിന്നു.
“എന്താ ടീച്ചറെ താമസിച്ചത്, അറിഞ്ഞില്ലെ മാനേജർ ശങ്കരേട്ടന്റെ അമ്മ മരിച്ചിരിക്കുന്നു.ഇന്ന് സ്കൂളിനവധിയാണ്...ടീച്ചറെ എത്രവട്ടം വിളിച്ചു”
സരസ്വതി ടീച്ചർ നീട്ടി പറഞ്ഞിട്ട് ആരും കാണാതെ ചിരിച്ച് പയ്യെ പറഞ്ഞു “നാളെയേ അടക്കുള്ളു...നമ്മുക്കൊരു ഷോപ്പിങ്ങിനു പോകണം..”
ശ്രദ്ധിച്ചില്ല ...തിരക്കിനിടയിൽ മൊബൈൽ എടുക്കാൻ മറന്നിരിക്കുന്നു.അടുത്തു തന്നെയാണ് വീട് .കണ്ടിട്ട് ഉടനെ വീട്ടിലേക്ക് പോകണം തുണിയെല്ലാം അലക്കാൻ കിടക്കുകയാണ്. സരസ്വതി ടീച്ചറിനോട് എന്തൊക്കെയോ ഒഴിവുകിഴിവ് പറഞ്ഞ്
രമണിടീച്ചർ മരണവീട്ടിൽ നിന്നും പുറത്തു കടന്നു.
ഹൊ...ഒരുകണക്കിനുനന്നായ് ..തുണിയലക്കി വിരിച്ചുകൊണ്ട്
ടീച്ചറോർത്തു.അത്യാവശ്യം പണികളൊക്കെ തീർത്തുവച്ചാൽ ഞായറാഴ്ച വീടുവരെയൊന്നു പോകാമല്ലോ,കുറെ ദിവസമായി ആലോചിക്കുന്നു.അമ്മക്കും അച്ചനും സുഖം തന്നെയെങ്കിലും പോയ് കണ്ടിട്ട് കുറച്ചായി.തിരക്കെല്ലാം ഒഴിഞ്ഞ് പോക്ക് പാടുതന്നെ...
അത്യാവശ്യം തുണിയെല്ലാം അലക്കി,കുട്ടികളുടെ ഡ്രസ്സും കുറച്ച് തേച്ചു വച്ചു.ഈ യൂണിഫോമെല്ലാം അലക്കി വെളുപ്പിച്ച് തേച്ചു വക്കുക വല്ലാത്ത മല്ലുതന്നെ.
ഫോൺബെല്ലടിക്കുന്നു ...ദൈവമെ...ചന്ദേട്ടനായിരിക്കുമോ...അതെ ...എടുത്തതും ചാടികടിക്കാൻ വരുന്നു.വിവരം ചുരുക്കി പറഞ്ഞു,മൊബൈലെടുക്കാതെ സ്കൂളിൽ പോയതും മരണവിവരവുമെല്ലാം...കസേരയിൽ നുവർന്നൊന്നിരുന്ന് തെല്ലാശ്വാസത്തോടെ ടീച്ചർ ചോദിച്ചു...പിന്നെ....
പക്ഷെ പുള്ളിക്കാരനെന്തോ ചെറിയ പരിഭവം പോലെ...എന്താ ..പലവട്ടം ചോദിച്ചു.
“നീയെന്റെയാ ഫെയ്സ്ബുക്ക് പേജെന്നെടുക്ക് ....പിന്നെ വിളിക്കാം“.“എന്താ...“ ഫോൺ കട്ടുചെയ്യ്തിരിക്കുന്നു.
“ഹൊ...എനിക്കീ കുന്ത്രാണ്ടമൊന്നുമറിയില്ല.നേരത്തെ ചെറിയ തോതിലൊക്കെ പുള്ളിക്കാരന്റെ കൂടെ നോക്കുമായിരുന്നു.ഇപ്പൊ ചേട്ടൻ ഗൾഫിൽ പോയതിൽ പിന്നെ നോക്കാറെയില്ല.
ഈമെയിലഡ്രസ്സും പാസ്സ്വേർഡും ഡയറിയിലുണ്ട്.ഫെയ്സ് ബുക്കിൽ ചന്ദേട്ടന്റെ അഡ്രസ്സിൽ ലോഗിൻ ചെയ്യ്തു.
ആരെക്കെയോ എന്തോക്കെയോ എഴുതിയിരിക്കുന്നു.കുറെ ചിത്രങ്ങൾ ചിലതിൽ അസ്ലീലതിന്റെ അതിപ്രസരം.പിന്നെ കുറെ പരിഭവങ്ങൾ.ഇതൊരു ബോറൻപണിതന്നെ,ഇതിലെന്താ ഇത്ര വലുതായിയെന്നെനിക്കറിയില്ല.
ഫോൺബെല്ലടിക്കുന്നു.ചന്ദേട്ടൻ തന്നെ “ഞാനിതൊന്നും നോക്കാറില്ല ചന്ദ്രേട്ടാ...”
“നന്നായിയൊന്നു നോക്കിക്കെ നിനക്ക് കാണാൻ പറ്റിയ പോസ്റ്റുണ്ട്...”
താഴേക്ക് റോൾ ചെയ്യ്ത് നോക്കി.എതൊക്കെയോ എഴുതി പിടിപ്പിച്ചിരിക്കുന്നു.ഹൊ...
റോൾ ചെയ്യുന്നതിനിടയിൽ ഏതോ മുഖം കണ്ട് ടീച്ചറൊന്നു നിർത്തി.
ഇതെന്റെ മുഖമല്ലെ ...ബസ്സിൽ തിരക്കില്പെട്ട്...ഛെ...ഒരു അടികുറിപ്പും ..തിരക്ക് ...തിരക്കോട് തിരക്കു തന്നെ...
ടീച്ചർപെട്ടന്നു മുഖം വലിച്ചു.
ഏതോ അനോണിമസ്സ് പോസ്റ്റിയിരിക്കുന്നു.അവൾ ഇരുന്നയിരുപ്പിൽ വിയർത്തു.
...ചന്ദ്രേട്ടാ..അത്...ടീച്ചറൊരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ടീച്ചർപാടുപെട്ടു.ഹൊ...സമാധാനം പുള്ളിക്കാരെനെന്തൊക്കെയോ മനസ്സിലായി.അവസാനം ഇത്രമാത്രം കൂടി പറഞ്ഞു. “ഞാൻ ഹോണ്ട ഷോറൂമിലെ ജേക്കബേട്ടനെ വിളിച്ചു പറയാം .നാളെ തന്നെ ഒരു സ്കൂട്ടറിനോഡർ നൽകിക്കോ...”
തത്ക്കാലം സമാധാനം .ഇനി സ്കൂളിലെങ്ങനെ പോവും,അതോർത്തപ്പം ടീച്ചറിന്റെ തലമരവിച്ചു.“ഓരോ അനോണിമസ്സ് ചെയ്യുന്ന പണിയെ .ദൈവമെ നീയുമൊരു
അനോണിമസ്സല്ലെ എന്നിട്ടും...”