September 10, 2011

പ്രണയദിനങ്ങള്‍

 ചടുലമാമൊരു നൃത്തച്ചുവടിലും
തരളമാമൊരു മന്ദഹാസത്തിലും
ദൃശൃമാമൊരു  നുണക്കുഴിമൊട്ടിലും
ഹൃദയമോര്‍ത്തുപോയി പ്രണയദിനങ്ങളെ.


നന്മനേരുന്നു കൂട്ടുകാരിയെന്ന്
മൗനമായ്ചൊല്ലി നടകൊള്ളുവാനല്ല
വിനയപൂര്‍വ്വം ചിരിച്ചു ചോദിച്ചതും
കൈ പിടിക്കുവാന്‍ കൂടെച്ചരിക്കുവാന്‍.


പൂര്‍ണ്ണമായി കൊത്തി,തട്ടിതെറിപ്പിച്ച്
വിലങ്ങുകള്‍ വെറും തൃണമായ് കരുതുവാന്‍
കാലം ഉള്‍ച്ചേര്‍ത്ത തോന്ന്യവാസങ്ങളില്‍
വേരുറച്ചുപോയ് ,മുമ്പോട്ടു നീങ്ങട്ടെ.


ചില്ലുപാത്രം ഉടയുന്നപോലെയീ
ചൊല്ലു  മൊത്തമുടഞ്ഞുപോയില്ലെങ്കില്‍
കാത്തുവെക്കണം ജ്നമാന്തരങ്ങളില്‍
പ്രേമപൂര്‍വ്വമീ കാല്ചിലമ്പൊച്ചകള്‍.


നാവിനാലൊരു വാക്കുചൊല്ലട്ടെ ഞാന്‍
ചോരയിറ്റുന്ന ചെങ്കൊടിയല്ലിത്
ചാലുകീറിയൊഴുകിയ പ്രണയത്തിന്‍
പുതിയ കൈവഴി ,നൂറു നൂറായ്
ചിറപൊട്ടിയൊഴുകട്ടെ.

17 comments:

  1. നല്ല ആശയം. ഒന്നുകൂടി ശ്രദ്ധിച്ചാല്‍ കുറച്ചുകൂടി നന്നാവുമെന്ന് തോന്നി. ആദ്യവായനയില്‍
    ചില പ്രയോഗങ്ങള്‍ താഴെ കൊടുത്തപോലെ അല്ലെ എന്ന് തോന്നി:

    നൃത്തച്ചുവടിലും, മനസ്സിലോര്ത്തുപോയി, കൂട്ടുകാരീയെന്ന്, തോന്ന്യെവാസങ്ങളില്‍ മുതലായവ. പിന്നെ, നുണക്കുഴിമൊട്ടിലും?

    Keep writing. ഭാവുകങ്ങള്‍.

    ReplyDelete
  2. നൃത്തച്ചുവടിലും ,തോന്ന്യെവാസങ്ങളില്‍ തുടങ്ങിയവ തിരുത്തിയിടുണ്ട് .താങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി ,തുടര്‍ന്നു അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു,.....

    ReplyDelete
  3. അകലെ മനസ്സിന്റെ ആഴത്തില്‍ ഒരു പ്രണയ സ്പര്‍ശം ....
    നന്മ....

    ReplyDelete
  4. നുണക്കുഴിമൊട്ടിലും....
    നല്ല പ്രയോഗം .
    നൂറു നൂറായ്
    ചിറപൊട്ടിയൊഴുകട്ടെ....ഭാവുകങ്ങള്‍

    ReplyDelete
  5. കൊള്ളാം ലളിതമായ വരികള്‍

    ReplyDelete
  6. പോരട്ടെ കൂടുതല്‍
    കവിതയെ പറ്റി ഞാനെന്തു പറയാന്‍?

    ReplyDelete
  7. ജയിംസ് സണ്ണി പാറ്റൂര്‍,ഞാന്‍ ,Pradeep paima,കൊമ്പന്‍,ആളവന്‍താന്‍@
    എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  8. ഇഷ്ടമായി , പ്രണയം ചുരത്തുന്ന ഈ കവിത...ആശംസകള്‍...

    ReplyDelete
  9. നല്ല ഒഴുക്കുണ്ട്. താളവും...

    ആശംസകള്‍

    ReplyDelete
  10. താളത്തിലൊരു പ്രണയഗീതം... പ്രണയിക്കുവാനും ഒരു ദിനം വേണോ...ഹിഹി

    ReplyDelete
  11. പ്രണയം ഒഴുകിയൊഴുകി കവിതയില്‍ ചെന്ന് ചേരുന്നു ,,

    ReplyDelete
  12. ചാലുകീറിയൊഴുകിയ പ്രണയത്തിന്‍
    പുതിയ കൈവഴി ,നൂറു നൂറായ്
    ചിറപൊട്ടിയൊഴുകട്ടെ
    ----------------------
    ഏറ്റവും ഇഷ്ട്ടമായത് ഈ വരികള്‍ !! പുതിയ പോസ്റ്റുകള്‍ മെയില്‍ വിടുമല്ലോ ?

    ReplyDelete
  13. കവിതയെ പറ്റി ഞാനെന്താ പറയാ...

    ആശംസകള്‍...

    ReplyDelete
  14. 'ചില്ലുപാത്രം ഉടയുന്നപോലെയീ
    ചൊല്ലു മൊത്തമുടഞ്ഞുപോയില്ലെങ്കില്‍
    കാത്തുവെക്കണം ജ്നമാന്തരങ്ങളില്‍
    പ്രേമപൂര്‍വ്വമീ കാല്ചിലമ്പൊച്ചകള്‍.'

    വരികൾ ഇഷ്ടമായി.......

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്