August 30, 2011

നേരിന്റെ യാത്ര

നേരിന്റെ  യാത്ര


 
 
 
 
ഭാവിയെപ്പറ്റി ഞാന്‍ വരച്ചിട്ട
നേരിലെല്ലാം നോവിന്റെ  സ്പന്ദനം.
മുന്‍പിലായിരം അഗ്നിച്ചിറകുകള്‍
തോറ്റം പാടി കടന്നു പോകുമ്പൊഴും
പാപമില്ലാതെ നേരു തേടാനിനി
ഭൂമിയില്‍ മുഴുയാത്രപോയീടണം.
മന്ത്ര തന്ത്രങ്ങളില്ലാതെനിക്കൊരു
ജീവിതക്കടല്‍ മുങ്ങിനിവരണം.

പട്ടിണി, പഴംതുണിയാക്കിയ
പുത്തന്‍ വസ്ത്രങ്ങള്‍ തുന്നിയിരിക്കണം.
ദേഹം ദേഹിയെ വിട്ടകലുമ്പൊഴും
സത്യധര്‍മ്മങ്ങള്‍ മണ്ണില്‍ പുലരണം.
കൊടും കാടുമൊത്തം എരിച്ചുകളയുന്ന
കാട്ടുതീയെന്നില്‍ വെറും തിരിയായെരിയുന്നു.

സ്നേഹമില്ലായ്മ  കാലത്തിലര്‍പ്പിച്ച
പൂവും കായ്കളും  നിഷ്ഫലമാകുമോ?
മുമ്പിലനവധി വീഥികളെങ്കില്ലും
 
സത്യമായവ തേടിയലയണം.
 


                                         

18 comments:

  1. നോവിപ്പിക്കുമെങ്കിലും നേരു തേടിയുള്ള യാത്രയ്ക്കൊരു സുഖമുണ്ട്...തുടരുക പ്രയാണം..കണ്ടെത്താനാവാത്തത് കണ്ടെത്താൻ..ആത്മവിശ്വാസത്തിന്റെ പാഥേയവുമായി...

    ReplyDelete
  2. 'മുമ്പിലനവധി വീഥികളെങ്കിലും
    സത്യമായവ തേടിയലയണം"
    സഫലമാവട്ടെ യാത്രകള്‍ ...ഭാവുകങ്ങള്‍!

    ReplyDelete
  3. തുടരട്ടെ നേരിന്റെ യാത്ര അനസ്യൂതം

    ReplyDelete
  4. ദേഹം ദേഹിയെ വിട്ടകലുമ്പൊഴും
    സത്യധര്‍മ്മങ്ങള്‍ മണ്ണില്‍ പുലരണം.
    സത്യത്തിന്റെ അന്വേഷണയാത്ര തുരരട്ടെ ...ഭാവുകങ്ങള്‍

    ReplyDelete
  5. "മുമ്പിലനവധി വീഥികളെങ്കില്ലും
    സത്യമായവ തേടിയലയണം."

    അർത്ഥപൂർണ്ണമായ വരികളാണല്ലോ കവിതയായി അടർന്നു വീണിരിക്കുന്നത്! എന്റെ വായനശാലയിൽ ഈ ബ്ലോഗ് കൂടി ലിസ്റ്റ് ചെയ്യുകയാണ്!

    http://viswamanavikamvayanasala.blogspot.com/

    ReplyDelete
  6. "സ്നേഹമില്ലായ്മ കാലത്തിലര്‍പ്പിച്ച
    പൂവും കായ്കളും നിഷ്ഫലമാകുമോ?"

    - പ്രസക്തമായ ചോദ്യം.

    ReplyDelete
  7. സീത* mohammedkutty irimbiliyam ജയിംസ് സണ്ണി പാറ്റൂര്‍
    Pradeep paima ഇ.എ.സജിം തട്ടത്തുമല അനില്‍കുമാര്‍ . സി.പി......എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  8. സത്യത്തിന്റെ മാര്‍ഗ്ഗം ദുര്‍ഘടം പിടിച്ചതാണ്.
    തിരിച്ചറിവുകള്‍ നല്ലതാണ്
    നിശ്ചയദാര്‍ഢ്യവും.
    നല്ല വരികള്‍

    ReplyDelete
  9. ഒക്കെ ഒരു വെറും വ്യഥ..!

    ReplyDelete
  10. സത്യം ഇന്ന് കണ്ടെത്താന്‍ കഴിയാത്ത ഒന്നാണ്
    അല്ലെങ്കില്‍ ഇന്നെല്ലാവരും സത്യത്തെ മറച്ചു പിടിക്കുന്നു

    ReplyDelete
  11. വാസാംസി ജീര്‍ണ്ണാനി യഥാവിഹായ
    നവാനി ഗൃഹ്ണാതി നരോപരാണി
    തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ
    ന്യാന്യാനി സംയാതി നവാനി ദേഹി

    ReplyDelete
  12. നല്ല ഭാഷ,നല്ല വരികള്‍ .സത്യധര്‍മ്മങ്ങള്‍ മണ്ണില്‍ പുലരുന്നതും നോക്കിയുള്ള ഒരു കാവ്യ യാത്ര.

    ReplyDelete
  13. നന്നായിരിക്കുന്നു ...
    നേര് തേടിയുള്ള യാത്ര ..
    ഈ ലോകത്തിനു നഷപ്പെട്ടു കൊണ്ടിരിക്കുന്നതും
    അത് തന്നെ ...
    മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല...
    നേര് ...സത്യമാണ്...
    അത് ദൈവത്തിന്റ്റെ സ്വന്തം വഴി ...
    എല്ലാ നന്മകളും ....

    ReplyDelete
  14. moideen angadimugar കൊമ്പന്‍ വില്‍സണ്‍ ചേനപ്പാടി ആറങ്ങോട്ടുകര മുഹമ്മദ്‌ nandini ‌എല്ലാവര്‍ക്കും നന്ദി.വിത്സന്‍ മാഷു പറഞ്ഞതു മനസ്സിലായില്ല.

    ReplyDelete
  15. സുഹൃത്തിന്` സത്യം കണ്ടെത്താനാവട്ടെ.. ആശംസകള്‍ ..

    ReplyDelete
  16. ഓണാശംസകള്‍.. നേര് തേടിയുള്ള യാത്രയ്ക് അവസാനമില്ലല്ലോ.

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്