January 11, 2012

ഭ്രാന്ത്


ആദ്യമാദ്യം
ഉറക്കം നഷ്ടപെടുമ്പോളായിരുന്നു
എനിക്ക് ഭ്രാന്ത്.
അമ്മ അമ്മിഞ്ഞാതരാതെ 
തുണിയലക്കിനുപോയപ്പോഴും
അരിവാർത്ത് അച്ഛനെ വിളിച്ചപ്പോഴും ഇതാവർത്തിച്ചു.
 
ടീച്ചർ ഹോംവർക്ക് ചെയ്യാൻ തരുമ്പോൾ
എനിക്കു ഭ്രാന്തായിരുന്നു.
ടീച്ചർ ഉത്തരങ്ങൾ ചോദിക്കുമ്പോഴും
പരീക്ഷാ‍പേപ്പർ കാണിക്കുമ്പോഴും ഇതാവർത്തിച്ചു.
അടുത്ത ബഞ്ചിലെ രാധിക ഇഗ്ലീഷിനു ജയിച്ചെന്നറിഞ്ഞപ്പോൾ
എനിക്കു ഭ്രാന്താവുമെന്നു തോന്നി
ഞാൻ തോറ്റെന്നറിഞ്ഞപൊഴും അങ്ങനെ തന്നെ.
അമ്മയുമച്ഛനും കല്യാണം കഴിക്കാൻ പറഞ്ഞപ്പഴും അങ്ങനെ തന്നെ.
ഭാര്യയെ കണ്ടപ്പോൾ മറ്റൊരു ഭ്രാന്ത്
ഭാര്യ യെ പ്രസവിത്തിനു കയറ്റിയപ്പോൾ
ഭ്രാന്തൽ‌പ്പം കുറഞ്ഞു.
കുട്ടികൾ രണ്ടായപ്പോൾ ഏകദേശം നന്നായ് മാറി.
ഭാര്യകുട്ടികളെയും കൂട്ടി അവളുടെ വീട്ടിലേക്ക്
പോയപ്പോൾ ഭ്രാന്തു നന്നായ് മാറി.
ഇപ്പോൾ ഭ്രാന്തെന്നു കേട്ടാലെ ഭ്രാന്താകും.



37 comments:

  1. നല്ലൊരു കവിതയ്ക്ക് ജല്‍പ്പനങ്ങള്‍ എന്ന് പേരിട്ടത് അതിലും വലിയൊരു ഭ്രാന്ത്!

    ReplyDelete
  2. ഇതെഴുതിയ താങ്കളെ ഏതായാലും ഞാന്‍ ഭ്രാന്തനെന്നു വിളിച്ചിട്ടില്ല.

    ReplyDelete
  3. ഭ്രാന്ത് കുറേശെ നല്ലതാണ് .എന്നാലേ നല്ലരചനകള്‍ പുറത്തു വരൂ.
    ഈ കവിത നന്നായതും അതു കൊണ്ടല്ലേ ? നല്ല ഭാവന .നല്ല ചിന്ത.അഭിനന്ദനങ്ങള്‍ നിറഞ്ഞ മനസ്സോടെ.
    ചിത്രത്തില്‍ കുട്ടിയെ എടുത്തിരിക്കുന്നത് ...?

    ReplyDelete
  4. ഭ്രാന്തെന്ന് കേട്ടാല്‍ ഭ്രാന്താകും.... ഉഗ്രന്‍
    മനോഹരമായി മാഷേ
    ആശംസകള്‍

    ReplyDelete
  5. ഭ്രാന്തില്ലാത്തവര്‍ ആരാണ് മാഷെ!?
    ഓരോരുത്തര്‍ക്കും ഓരോ തരം ഭ്രാന്ത്?
    നന്നായിരിക്കുന്നു.രചന.
    അവിടവിടെ അക്ഷരത്തെറ്റുകളുണ്ട്.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  6. എന്തായാലും മാറ്റം ഉണ്ടല്ലോ ? സങ്ങല്‍പ്പം ..(മൂനാമത്തെ ഫോട്ടോ എന്താണ് ഉദ്ദേശിച്ചത് ?)
    നല്ല കവിത സങ്ങല്‍പ്പം വീണ്ടും ബ്ലോഗ്ഗില്‍ സജീവം ആകുന്നു എന്നറിഞ്ഞു സന്തോഷിക്കുന്നു.

    ReplyDelete
  7. കുറച്ച് ഭ്രാന്തില്ലെങ്കില്‍ ശരിക്കും ഭ്രാന്തായിപ്പോവും.... -കവിതയും ആശയവും നല്ലത്.

    ReplyDelete
  8. ഭ്രാന്ത്‌ അത്യാവശ്യമാണെന്ന് എന്റെ വാദം..

    നന്നായിട്ടുണ്ട് ഈ ഭ്രാന്ത്...

    ReplyDelete
  9. നല്ലൊരു ഭ്രാന്ത്‌..
    ഈ ഭ്രാന്ത്‌ ഈ ഭ്രാന്തന് ഇഷ്ടമായി...

    ReplyDelete
  10. അപ്പൊ , ഇപ്പോഴും ഭ്രാന്താണോ???അല്ല എന്ന് എഴുത്ത് കണ്ടാല്‍ അറിയാം..ആശംസകളോടെ..

    ReplyDelete
  11. ഇതില്‍ കമന്റി പോകാം അല്ലെങ്കില്‍ എനിക്കും ബ്രാന്തായാലോ ?

    ReplyDelete
  12. ഇതിലെ നായകന്‍ ഞാന്‍ അല്ല .....ഇനി ആണോ? ഏയ്‌ .....ഒന്ന് കൂടെ ഓര്‍ത്ത്‌ നോക്കട്ടെ.....
    ഇനി ഭ്രാന്തെന്ന് കേട്ടത് കൊണ്ടാകുമോ ?ആ എല്ലാം "സങ്കല്‍പ്പങ്ങള്‍ "എന്ന് കരുതി സമാധാനിക്കുന്നു.

    ReplyDelete
  13. പ്രിയപ്പെട്ട സുഹ്രുത്തുക്കളെ കവിത വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി...

    ReplyDelete
  14. പല വിധ ഭ്രാന്തിലൂടെ ചരിച്ചു മനുഷ്യന്‍ അവസാനം
    യഥാര്‍ത്ഥ ഭ്രാന്ത് തിരിച്ചറിയാതാകുന്നു . തനിക്കു ഭ്രാന്തില്ല
    എന്ന് സ്വയം സമാധാനിക്കുന്നു ....
    ആശംസകള്‍

    ReplyDelete
  15. മനൊഹരം
    ഭാവുകങ്ങള്‍ ...

    ReplyDelete
  16. പ്രിയപ്പെട്ട സങ്കല്‍പ്പ സുഹൃത്തേ,
    ഹൃദ്യമായ നവവത്സരാശംസകള്‍!
    വളരെ മനോഹരമായി, മനുഷ്യ മനസ്സിന്റെ വിഭ്രാന്തികള്‍ എഴുതി...! മനസ്സില്‍ എവിടെയോ വിങ്ങലുകള്‍ ഉണരുന്നു.
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  17. വർഷം കുറേയായല്ലോ തുടങ്ങീട്ട്ന്നല്ലേ പരിശോധിക്കാൻ വരുമ്പോ പറഞ്ഞത് .. നല്ല നിശ്ച്യോണ്ട്... അതിനാൽ ലേശം സംശയോണ്ടായിരുന്നു..ഇപ്പോഴെങ്ങിനെ?..ലേശം കുറവു തോന്നുന്നുണ്ടല്ലേ...അതാണറിയേണ്ടത്....അതു മാത്രം.. എന്നിട്ടു വേണം തന്നയച്ച മരുന്നുകൾ ഹോൾസെയിലായി ഉണ്ടാക്കാൻ തുടങ്ങാൻ..!

    ഇനി ഇഷ്ടം പോലെ ഇനി ബ്ളോഗെഴുതിക്കോളൂ..ട്ടോ.. ഇനി പഥ്യം വേണ്ട...

    ആശംസകൾ നേരുന്നു..

    ReplyDelete
  18. ...തുടങ്ങീട്ട് വർഷം ശ്ശി ആയീന്നല്ലെ പരിശോധിക്കാൻ വരുമ്പോ പറഞ്ഞത് ... നല്ല നിശ്ച്യംണ്ട്..
    ഇപ്പോഴെങ്ങിനെ?..ലേശം കുറവു തോന്നുന്നുണ്ടല്ലേ...അതാണറിയേണ്ടത്.....അതു മാത്രം.. എന്നിട്ടു വേണം തന്നയച്ച മരുന്നുകൾ ഹോൾസെയിലായി ഉണ്ടാക്കാൻ തുടങ്ങാൻ

    ..ഇഷ്ടം പോലെ ബ്ളോഗെഴുതിക്കോളൂ..ട്ടോ.. ഇനി പഥ്യം വേണ്ട...

    ആശംസകൾ

    ReplyDelete
  19. ഹഹഹ.....

    ഭ്രാന്തായ എല്ലാവര്‍ക്കും വേണ്ടി, ഭ്രാന്തായവനാല്‍, ഭ്രാന്തോടെ എഴുതപ്പെട്ട ഭ്രാന്തന്‍ വരികള്‍ക്ക് ഭ്രാന്താശംസകള്‍ !!!!

    സങ്കല്‍പ്പങ്ങള്‍.... കലക്കി ഭായീ...

    ReplyDelete
  20. എന്ന് ഒരു മുഴു ഭ്രാന്തന്‍...

    ReplyDelete
  21. എല്ലാ ഭ്രാന്തന്മാരും ഈ ഭ്രാന്തനോട് ക്ഷമിക്കുക.

    ReplyDelete
  22. ഇഷ്ടായ്......(എന്റെ കവിതകൂടി വാഒക്കൂ..........)

    ReplyDelete
  23. ഇപ്പൊ എനിക്കും ഭ്രാന്തായി

    നല്ല വരികള്‍ക്ക് നല്ല ആശംസകള്‍ നേരുന്നു

    ReplyDelete
  24. പ്രിയ സുഹൃത്തേ .
    നല്ലൊരു ആശയം എഴുതിക്കുളമാക്കി എന്ന് പറയട്ടെ. താങ്കളില്‍ നല്ല കവിത ഉണ്ട് എന്ന് വരികള്‍ പറയുന്നു. വാക്കുകള്‍ പെറുക്കി വച്ച് നോക്കിയിരിക്കരുത്. അവ കോര്‍ത്തിണക്കണം.
    ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ സന്ദര്‍ഭത്തിന് യോജിച്ചവ ചേര്‍ക്കണം എന്നും ഒരു അഭിപ്രായം പറയട്ടെ. തുടര്‍ന്ന് കൂടുതല്‍ ശക്തിയോടെ എഴുതുക. അഭിനന്ദനങ്ങള്‍

    ReplyDelete
  25. kanakkoor@ താങ്ങളുടെ വിമർശനത്തെ കാര്യമായെടുക്കുന്ന .ഇത്തരത്തിലുള്ള വാക്കുകളാണ് കൂടുതൽ മുമ്പോട്ടു നയിക്കുന്നവ.ഇനിയും വരുക.ആശംസകളോടെ...

    ReplyDelete
    Replies
    1. ചിത്രങ്ങളും സന്ദർഭവും തമ്മിൽ ബന്ധമുണ്ടെന്നാണെറ്റെ പക്ഷം.

      Delete
  26. അല്ലെങ്കിൽത്തന്നെ അല്പം ഭാന്തെനിക്കുണ്ടോന്ന് സംശയമയിരുന്നു. ഇപ്പോൾ സംശയം മാറി എനിക്കു ഭ്രാന്തുതന്നെയോ എന്ന് സംശയിക്കുമ്പൊഴേ ഭ്രാന്താകുന്നതായി തോന്നുന്നു; സത്യത്തിൽ നമുക്കെല്ലാം കൂടി ഒരുമിച്ച് ഒരു സൈക്ക്യാർട്ടിസ്റ്റിനെ കാണേണ്ടതുണ്ട്!

    ReplyDelete
  27. എന്തായാലും ഭ്രാന്ത് പോയല്ലോ. :)

    ReplyDelete
  28. ഹാഹാ
    ഉഷാറായിരിക്കുന്നല്ലോ
    ശരിക്കും ആസ്വതിച്ചു കേട്ടോ,

    ReplyDelete
  29. കൊള്ളാം കേട്ടോ എനിയ്ക്കിതൊരുപാടിഷ്ടപ്പെട്ടു.

    ReplyDelete
  30. എനിക്ക് ഭ്രാന്തായതാണോ ?അതോ നാട്ടുകാര്‍ക്ക് മൊത്തം ഭ്രാന്തായതാണോ?
    :-?

    ReplyDelete
  31. Nice Kavitha....Submit your Malayalam kavitha in Vaakyam.com
    http://vaakyam.com/

    ReplyDelete
  32. :) പാവം, ഭാര്യയുടെ ഭ്രാന്തും മാറിക്കാണും..

    ReplyDelete
  33. അമ്മയുമച്ഛനും കല്യാണം കഴിക്കാൻ പറഞ്ഞപ്പഴും അങ്ങനെ തന്നെ.
    ഭാര്യയെ കണ്ടപ്പോൾ മറ്റൊരു ഭ്രാന്ത്.

    ഇത് വായിച്ചപ്പോൾ ഞാനൊന്ന് പേടിച്ചു. കാരണം ഭ്രാന്തല്ലേ ? പിന്നെ ഭാര്യയെ പ്രസവത്തിന് കയറ്റി എന്ന് വായിച്ചപ്പോൾ എനിക്ക് സമാധാനമായി. കാരണം നിങ്ങൾക്ക് ഭ്രാന്തില്ല. നിങ്ങൾക്ക് ഭ്രാന്താണെന്ന് പറയുന്ന മറ്റുള്ളവർക്കാണ് ഭ്രാന്ത്. ആശംസകൾ.

    ReplyDelete
  34. അതെ ഭ്രാന്തുമാറാനും ഒരു യോഗം വേണം...അല്ലേ ഭായ്

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്