January 26, 2012

വിധി അല്ലെങ്കിൽ അഹങ്കാരം


വിധി

സ്വന്തം ആത്മാഭിമാനത്തിനു മുറിവേൽക്കുമ്പോൾ രക്ഷപ്പെടാനുള്ള ഉപായം.
കുറ്റം പറയാനില്ലാത്തവർ ചതിക്കുഴിയിൽ വീഴുമ്പോൾ ആശ്വസിപ്പിക്കുവാനുള്ള വാക്ക്.
ലോട്ടറിയടിച്ചവൻ ആത്മഹത്യ ചെയ്യുമ്പോഴുള്ള എന്റെ വേദന.
നഖക്ഷതങ്ങൾ സൃഷ്ടി നടത്തുമ്പോൾ അവിവാഹിതയായ മകളോട് മാതാപിതാക്കൾ പറഞ്ഞത്.
ചെടികൾക്ക് വിഷമടിക്കുമ്പോൾ അവ നമ്മോട് സഹതപിക്കുന്നത്.
അഹങ്കാരം

നിലവിളിക്കുന്ന കുഞ്ഞിനും ഉത്തരം കിട്ടാത്ത ചോദ്യത്തിനും ഒറ്റ ഉത്തരം.
അന്ന്യന്റെ കഷ്ടതയിൽ പല്ലിറുമി തെറുപ്പിക്കും അക്ഷരങ്ങൾ.
പ്രണയിച്ച് ആത്മഹത്യചെയ്യ്തവന്റെ വേദന.
ലോൺ അന്വേഷിച്ചും തരാതിരുന്ന ബാങ്ക് മാനേജരുടെ ശാഠ്യം.
ഭൂമിക്ക് നിലാവിന്റെ ശോഭയുള്ളപ്പോഴും കാർമേഘങ്ങൾ മനുഷ്യനു തന്നത്.

 (ചിത്രങ്ങൾ ഗൂഗിളിൽ നിന്നും)

24 comments:

  1. വിധിയും അഹങ്കാരവും എനിക്ക് തോന്നിപ്പിച്ചത്....

    ReplyDelete
  2. ഏതിനെയെല്ലാമാണ് കവിതയെന്നു വിളിക്കുകയെന്നെനിക്കറിയില്ല.പക്ഷെ ഇതിലല്പം കാര്യമുണ്ട് ,പക്ഷെ കവിതയുടെ ഗണത്തിൽ വരുമോയെന്നറിയില്ല.
    മിക്ക ബ്ലോഗ് കവിതകളും ഇത്തരത്തിൽ തന്നെ ,ബ്ലോഗെഴുത്തിനെ രണ്ടാന്തരമായി മാറ്റി നിർത്താതിരിക്കട്ടെ,,,
    ആശംസകൾ....

    ReplyDelete
  3. 'നിലവിളിക്കുന്ന കുഞ്ഞിനും.'
    ഇതൊക്കെയൊരു അഹങ്കാരമാണോ ? അങ്ങനെ ഉദ്ദേശിച്ചതാണോ എന്നറിയില്ല, എന്തായാലും അതിനോട് യോജിപ്പില്ല. ബാക്കി എല്ലാം നന്നായിരിക്കുന്നു. വിധിയും അഹങ്കാരവും എല്ലാം. ഞാനിപ്പോൾ കിട്ടിയ ലിങ്ക് വച്ച് തേടിപ്പിടിച്ചതാ, ഇനി എപ്പഴും വരാം. ആശംസകൾ.

    ReplyDelete
    Replies
    1. മണ്ടൂസനിവിടെത്തിയതിൽ സന്തോഷം.താങ്ങളുടെ അഭിപ്രായങ്ങൾക്കായ് കാത്തിരിക്കുന്നു.

      Delete
  4. കുഞ്ഞ് നിലവിളിക്കുമ്പോ വാശീന്നല്ലേ പറയാ..അഹങ്കാരല്ലല്ലോ.
    ബാക്കിയൊക്കെ നന്നായിട്ടുണ്ട്. ആശംസകള്‍..

    ReplyDelete
  5. കുഞ്ഞുങ്ങൾ നിലവിളിക്കുമ്പോൾ നിന്റെ അഹങ്കാരമല്പം കൂടുന്നുണ്ടെന്ന് പറയാറില്ലെ ആ അനുഭവമാണു കുറിച്ചത്..

    ReplyDelete
  6. വിധി. ജീവിതത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് പറയാനുള്ള ഉപായം.

    ReplyDelete
  7. ഒന്നും മനസിലായില്ലെങ്കിലും എന്തൊക്കെയോ മനസിലായി... ഭംഗിയുള്ള അക്ഷരങ്ങള്‍!!!

    ReplyDelete
  8. അന്ന്യന്റെ കഷ്ടതയിൽ പല്ലിറുമി തെറുപ്പിക്കും അക്ഷരങ്ങൾ..

    ജീവിതവീക്ഷണങ്ങള്‍ നന്നായിരിക്കുന്നു.

    ReplyDelete
  9. അവന്റെയോരഹന്കാരം കണ്ടില്ലേ..?!!..എല്ലാം എന്റെ വിധി..!!!
    =)

    ReplyDelete
  10. Label ishttappettu.same aahayangal
    Kurekkoody nannayi avatharippikkamayirunnu.

    ReplyDelete
    Replies
    1. നന്ദി.ഇനി പരമാവധി ശ്രമിക്കാം.

      Delete
  11. ഞാന്‍ പിന്നെ വരാം....... :)

    ReplyDelete
  12. പ്രിയപ്പെട്ട സുഹൃത്തേ,
    നന്മയും സ്നേഹവും നിറഞ്ഞ മനസ്സ് നല്ല പടങ്ങള്‍ കണ്ടുപിടിക്കട്ടെ..!
    പോസിറ്റീവ് എനര്‍ജി ഹൃദയങ്ങളില്‍ നിറയട്ടെ...അഹങ്കാരം വിനയമായി മാറട്ടെ !
    സസ്നേഹം,
    അനു

    ReplyDelete
  13. പ്രിയ ഭായ്, എവിടെ അഹങ്കാരം ഉണ്ടോ അവിടെ തകര്‍ച്ച ആരംഭിക്കുന്നു...അതില്ലാത്തവര്‍ ഉന്നതങ്ങളില്‍ എത്തി ചേരുന്നു...ആശംസകള്‍.

    ReplyDelete
  14. നന്നായി ഈ കുട്ടി ക്കവിതകള്‍... sorry ജൽ‌പ്പനങ്ങൾ

    ReplyDelete
  15. നിരീക്ഷണം മോശമല്ല.പറയാന്‍ പിന്നെയും ബാക്കി ....

    (പോസ്റ്റ്‌ ഡാഷ് ബോര്‍ഡില്‍ വന്നിരുന്നില്ല)

    ReplyDelete
  16. ചെടികൾക്ക് വിഷമടിക്കുമ്പോൾ അവ നമ്മോട് സഹതപിക്കുന്നത്.

    ReplyDelete
  17. അഹങ്കാരം ഒട്ടുമില്ല വെറും ജൽ‌പ്പനങ്ങൾ മാത്രം..!

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്