January 2, 2012

മുല്ലപ്പെരിയാർ ഒരു തിരിഞ്ഞു നോട്ടം

മുല്ലപ്പെരിയാർ അണക്കെട്ട്‌
മുല്ലപ്പെരിയാർ ഒരു തിരിഞ്ഞു നോട്ടം.
                               മലയാളികളുടെ ആത്മാഭിമാനത്തിനു മുറിവേൽ‌പ്പിച്ച മുല്ലപ്പെരിയാർ സമരത്തിന്റെ തീക്കനലുകൾ എരിഞ്ഞു തീരാറായി.രാഷ്ടീയ നേതൃത്ത്വങ്ങൾ പുകമറക്കുള്ളിലായി തുടങ്ങി. ഈ  സമരം  മലയാളി  മനസ്സുകളിൽ അവശേഷിപ്പിച്ചിരിക്കുന്നതെന്തൊക്കെയാണ്?.തികഞ്ഞ നിരാശയും അപകർഷതാബോധവും അതിലുപരി സ്വന്തം ജീവനും സ്വത്തിനും ആരോടു സംരക്ഷണം ആവശ്യപ്പെടും എന്ന ഭയവിഹ്വലതയും.അവനിലേക്കു തന്നെ ഉൾവലിഞ്ഞ സ്വന്തം സ്വത്വത്തെ സ്വയം തിരിച്ചറിയുകയാണു മലയാളി.എന്തിനും ഏതിനും സമരവും പൊതുസ്വത്ത് നശീകരണവും കണ്ടു ശീലിച്ച മലയാളിക്ക് ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു.മറ്റൊരുതരത്തിൽ പറഞ്ഞാൽ മലയാളിയുടെ ഈ ശൗര്യം തിണ്ണമിടുക്ക് മാ‍ത്രമാണെന്ന സത്യത്തെ തിരിച്ചറിയലും .എന്തിനും ഏതിനും ഏതനാവശ്യവും പറയാൻ മടിക്കാത്ത ചിലർ കാര്യമായൊന്നും പറയാതിരുന്നതും തിണ്ണമിടുക്ക് തന്നെ.
                               116 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ പൊട്ടുമോ അതല്ല തമിഴന്റെ വെള്ളംകുടി മുട്ടിക്കാനുള്ള തന്ത്രമോ ,തമിഴൻ രഹസ്യമായികാണുന്ന പണലാഭമോ..എന്നുള്ളതൊന്നുമല്ല ഇവിടുത്തെ ചിന്താവിഷയം.ഈ എരിഞ്ഞു തീരാറായ പന്തത്തിൽ അവശേഷിക്കുന്നതെന്തൊക്കെയാണ് ?.ഇടുക്കിക്ക് വെളിയിലുള്ളവർക്ക് സമരത്തിന്റെ തീക്ഷണത വൈകാരികമായോ ഇവിടുത്തോളമോ അനുഭവപ്പെട്ടു കാണുമോ എന്നുള്ളത് സംശയമാണ്. അക്ഷരാർത്ഥത്തിൽ സമരം ചെയ്യുകയല്ല സമരത്തിൽ ജീവിക്കുകയായിരുന്നു മലയോര ജനത.ഏതെങ്കിലും തരത്തിൽ സമരത്തിൽ ഭാഗഭാക്കാകാത്ത ഒരാളും ഇവിടങ്ങളിൽ കാണുകയില്ല.തമിഴനെന്നും മലയാളിയെന്നും വ്യത്യാസമില്ലാതെ എന്നും പരസ്പരം ഇടപഴകി ജിവിച്ച രണ്ടു ജനസമൂഹങ്ങളുടെയിടയിൽ എത്ര യോജിപ്പിച്ചാലും യോജിക്കാത്ത എന്തോ ഒന്ന് ദഹിക്കാതെ കിടക്കുന്നു.പരസ്പരമുള്ള പങ്കുവെക്കലിന്റെ വെള്ളത്തിന്റെയും പച്ചക്കറിമുതൽ എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും കൃഷിയുടെയും വിപണനത്തിന്റെയും കഥയായിരുന്നു തമിഴ് മലയാളി ബന്ധം ,അതിൽ ദഹിക്കാതെ അവശേഷിക്കുന്നവ എപ്പോൾ വേണമെങ്കില്ലും അഗ്നിയായി പുറത്തു വരാം.മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് തമിഴർ തിർക്കുന്ന സകലതും വാങ്ങി തിന്നുതിർക്കുന്നവരാണു നമ്മൾ അതുപോലെതന്നെ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഏലത്തോട്ടങ്ങളുള്ളതും അത് കൂടുതലായി ലേലം കൊള്ളുന്നതും നമ്മുടെ തോട്ടങ്ങളിലും മറ്റു പണികളിലും ഏർപ്പെടുന്നതും തമിഴർ.എന്നിട്ടും പരസ്പരം മനസ്സിലാക്കാനാവാത്ത വിധം രണ്ടു ചിന്തകൾ അവശേഷിക്കുന്നു.
കുമളിയില്‍ ഹര്‍ത്താല്‍
                             മൂന്നാറിലെ പൊളിക്കൽ വിശേഷങ്ങൾക്ക് വന്നതിൽകൂടുതൽ അർദ്ധസൈനികർക്ക് വൃശ്ചികമാസത്തിലെ കൊടും തണുപ്പിൽ ഹൈറേഞ്ചിലെ മലനിരകളിൽ കാവൽ നിൽക്കേണ്ടി വന്നു.IRB,KAP,AR,LOCAL എല്ലാവരും ചേർന്ന് വലിയൊരു നിരതന്നെ ഇപ്പൊഴും നിതാന്ത ജാഗ്രതയിലാണ് .പരിചയമില്ലാത്ത ചുറ്റുപാടുകളിൽ എത്തിപ്പെട്ട അന്യജില്ലക്കാർ വളരെയധികം വിഷമിക്കുന്നു.ശബരിമല ഡ്യൂട്ടിയും മറ്റുമായി തിരക്കിലായിരുന്ന സേനക്ക് ഇരട്ട പ്രഹരമായി മുല്ലപ്പെരിയാർ.വൈകാരികത രണ്ടു ജനതകൾ തമ്മിലാവുമ്പോൾ നിർവികാരത ശീലിക്കുന്നവരാണല്ലോ സൈനികർ.അല്ലെങ്കിൽ നിർവികാരത അടിച്ചേൽ‌പ്പിക്കപ്പെടുന്നവർ.ജനങ്ങളുടെ രോഷം എപ്പോഴും പോലീസിനോടായിരിക്കും കാരണം പ്രത്യക്ഷത്തിൽ അവരാണല്ലോ എതിരാളികൾ.തമിഴ് നാട്ടിൽ അക്രമസമരങ്ങൾക്ക് പോലീസ് ഒത്താശ ചെയ്യ്തു എന്നൊരാക്ഷേപമുണ്ട് എന്നാലിവിടെ ഒത്താശ ചെയ്യ്തില്ല എന്നാണാക്ഷേപം.ഏതാണു ശരിയെന്ന് ഓരോരുത്തരും സ്വയം ചിന്തിക്കട്ടെ.പോലീസിനെ കല്ലെറിയുമ്പോൾ തീരുന്ന രോഷം  ശരിയുടേതായിരിക്കുമോ?.
                                 മലയാളിക്ക് ഇതിൽക്കൂടുതൽ എന്തെങ്കില്ലും തമിഴ്നാട്ടിൽ നിന്നും പ്രതിക്ഷിക്കാമോ?
                               തമിഴ്നാടിനെ പച്ചക്കറിക്കും മുട്ടക്കും പാലിനും മാടിനും എന്നുവേണ്ട സകലതിനും ആശ്രയിക്കുന്ന മലയാളിയുടെ അന്നം മുട്ടിക്കാൻ സകലതും തടഞ്ഞു വച്ചിരിക്കുന്നു.അവർ പഠിക്കട്ടെ ഞങ്ങളില്ലെങ്കിൽ കാണാം എന്ന ധാർഷ്ട്യത്തോടെ .കുറച്ചു ദിവസത്തെക്കെങ്കില്ലും നമ്മളും ബുദ്ധിമുട്ടി ആവശ്യ സാധനങ്ങളുടെ വില കുറച്ചൊന്നുയർന്നു.എന്നാൽ കർണ്ണാടകത്തിൽ നിന്നും വരവു തുടങ്ങിയപ്പോൾ വിലനിലവാരം പതുക്കെ കുറഞ്ഞു.കർണ്ണാടകത്തിൽ നിന്നും കിട്ടാത്തവ  തമിഴ്നാട്ടിൽ നിന്നും വണ്ടികയറി കർണ്ണാടക വഴി വരുന്നു.ഒട്ടൊരു വളഞ്ഞവഴിയാണെങ്കിലും സാധനങ്ങളെത്തി.എങ്കിലും പോത്തിറച്ചിയുടെയും മറ്റും ക്ഷാമം തീർന്നിട്ടില്ല.തമിഴ്നാട്ടിലെ ഭൂരിപക്ഷം മലയാളികളുടെയും സ്വത്തുക്കൾ കൂട്ടമായി നശിപ്പിക്കപ്പെട്ടു.പലർക്കും നല്ല അടിയും കിട്ടി.എന്നാൽ കേരളത്തിൽ ഒന്നോരണ്ടോ ദിവസം ചെറിയ അക്രമങ്ങൾ റിപ്പോർട്ടു ചെയ്യ്തതല്ലാതെ തമിഴ്നാട്ടിൽ പ്രചരിപ്പിക്കപ്പെടുന്ന തരത്തിലുള്ള യാതൊരു വിധ അക്രമവും റിപ്പോർട്ടു ചെയ്യ്തിട്ടില്ല.ഇത്രയൊക്കെയാണെങ്കില്ലും പഴയതെല്ലാം മലയാളി മറക്കും അവരുടെ പച്ചക്കറിയും സകലതും നമ്മുടെതുമാകും ഇനിയൊരു പ്രശ്നം തലപ്പൊക്കുംവരെ.തമിഴനാട്ടിൽ നിന്നും കൂടുതലൊന്നും നമ്മുക്ക് പ്രതീക്ഷിക്കാനില്ല. അവരെല്ലാം കുഴപ്പകാരാണെന്നൊരഭിപ്രായമെനിക്കില്ല.ബഹുഭുരിപക്ഷവും സമാധാനപ്രിയർ തന്നെ പക്ഷെ ന്യൂനപക്ഷം മതിയല്ലോ എല്ലാകാലത്തും പ്രശ്നങ്ങളുണ്ടാക്കാനും ഇത്തതരത്തിലുള്ള നടപടികൾക്ക് പ്രേരിപ്പിക്കാനും .അതിനെ നമ്മൾ ഭയന്നെ മതിയാവൂ.ഇതിനെതിരെയുള്ള ശക്തമായ കൂട്ടായ്മ ഉയർന്നു വരും വരെയെങ്കിലും.
                              തമിഴ് നാട് പുതിയ ഡാം പണിയാൻ യാതൊരു വിധത്തിലും സമ്മതിക്കുന്നില്ലയെന്നുള്ളതല്ല നമ്മെ ഭയപ്പെടുത്തുന്നത്,നമുട്ടെ ഭരണകൂടവും രാഷ്ടീയ നേതൃത്വവും പഞ്ചപുച്ചമടക്കി നോക്കി നിൽക്കുന്നത് കണ്ടിട്ടാണ്.  നമ്മൾ സമരകോലാഹലങ്ങളുയർത്തിയാലുടൻ  തന്നെ അവർ നമ്മുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചുതരുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അതു മൂഡത്വമായിരിക്കും.മുല്ലപ്പെരിയാർ പ്രശ്നം വേഗത്തിൽ പരിഹരിക്കേണ്ടതു തന്നെയെന്നതിൽ സംശയത്തിന്റെ ആവശ്യമില്ല.തമിഴ്നാട്ടിൽ മലയാളികളുടെ സ്വത്തുക്കൾ വ്യാപകമായി കൊള്ളചെയ്യപ്പെട്ടു ,അവരുടെ ജീവനോപാധികൾ ഇല്ലാതായി.ഇതിൽ കൂടുതലൊന്നും തമിഴ്നാട്ടിൽ മലയാളിക്ക് സംഭവിക്കാനില്ല ,ജീവഹാനിയൊഴിച്ച്.എങ്കിലും നമ്മളൊന്നും കണ്ടില്ലെന്നു കരുതരുത് ,നമ്മുടെ നേതാക്കൾക്ക് തമിഴ്നാട്ടിലുണ്ടെന്നു പറയപ്പെടുന്ന ഭൂമിയിലൊന്നും അക്രമം നടന്ന തായി ആരും അവകാശപ്പെട്ടു കണ്ടില്ല.നമ്മളെ പട്ടിണിക്കിട്ട് പാഠം പടിപ്പിക്കുവാൻ സകലതും തടഞ്ഞു വച്ചിരിക്കുന്നു.എന്നിട്ടും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വീ .എസും ജയലളിതക്കയച്ച  ഒന്നിൽ കൂടുതൽ കത്തുകളിലൊതുങ്ങി നമ്മുടെ പ്രതിഷേധം.മറ്റെന്തെല്ലാം  നടപടികൾ സ്വീകരിക്കാമായിരുന്നു.സംയമനം പാലിച്ചതു കൊണ്ട് തമിഴ്നാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്കെല്ലാം തിരിച്ചു ലഭിക്കുമായിരുന്നോ?.തമിഴ്നാടുമായുള്ള സകല നദീ ജലകരാറുകളും പുനപരിശോധിക്കേണ്ടി വരുമെന്ന് വെറുതെയാണെങ്കില്ലും പറയാമായിരുന്നില്ലെ.(അതൊരിക്കല്ലും സാധ്യമാവില്ലയെന്ന ഉത്തമബോധ്യത്തോടെതന്നെ).കേരളത്തിലെ തമിഴർ ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്തേണ്ട ബാദ്ധ്യത തീർച്ചയായും സംസ്ഥാന സർക്കാരിനുണ്ട്.അത് കൃത്യമായി നമ്മൾ ചെയ്യ്തിട്ടുമുണ്ട്.ഇവിടുത്തെ തമിഴരെ സം രക്ഷിക്കാൻ കാവൽ സേനയുണ്ടാക്കിയ സി.പി.എം ന് തമിഴ്നാട്ടിലെ സി പി എം നെ അതിനായൊന്നു പ്രേരിപ്പിക്കാൻപോലുമായില്ല.തമിഴ്നാടു സർക്കാരിനുമുമ്പിൽ അപേക്ഷിക്കുവാനും യാചിക്കാനുമല്ലാതെ ശക്തമായ ഒരിടപെടൽ നടത്താൻ ഇവിടുത്തെ ഭരണകർത്താക്കൾക്കായോ?.തമിഴ്നാട്ടിലെ കോഴഭൂമിയെ പറ്റി ജയലളിത പറഞ്ഞപ്പോൾ തന്നെ നനഞ്ഞ പടക്കം മാതിരി പൊട്ടലും ചീറ്റലും തുടങ്ങി കഴിഞ്ഞിരുന്നു.ശക്തമായ ഒരു പ്രതികരണം നടത്തുവാൻപോലും തൊട്ടതിനും പിടിച്ചതിനുമെല്ലാം ശക്തിപ്രകടനം നടത്തുന്ന പലർക്കും ആവാതെപോയി.പലരും ഭയന്നതുപോലെയായിരുന്നു.ഇവിടെയൊരു ഭരണകൂടമുണ്ടോയെന്നാരെങ്കിലും ചോദിച്ചാൽ ഇല്ലായെന്നു പറയേണ്ടി വരും .സത്യത്തിൽ മലയാളി മനസ്സുകളിൽ ഒരു അരക്ഷിതാവസ്ഥയും അപകർഷതാബോധവും കുറച്ചിലുമെല്ലാം കടന്നു കൂടിയിരിക്കുന്നു.തങ്ങളെ സംരക്ഷിക്കാനാരുമിയെന്നോ അതുമല്ലെങ്കിൽ തമിഴനിൽ നിന്നെന്നല്ല ആരിൽ നിന്നും സംരക്ഷിക്കപ്പെടാൻ തങ്ങൾക്കാവില്ലെന്നോ മറ്റോ ഒരു തോന്നൽ.അതിനു കാരണക്കാർ ഇവിടുത്തെ ഭരണകൂടവും നേതാക്കളുമാണ് .മലയാളിയുടെ ഈ ശാപത്തിൽ നിന്നും ഒരിക്കല്ലും മോചനമില്ലെന്നു വരുമോ?.
                             നിത്യോപയോഗ സാധനങ്ങളുടെയും മറ്റും ലഭ്യത കുറഞ്ഞപ്പോൾ സത്വരമായൊരു നടപടി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല.ഇവിടൊരു കൃഷിമന്ത്രിയുണ്ടോയെന്തോ?.അദ്ദേഹമിതേ പറ്റിയൊന്നും പറഞ്ഞു കേട്ടില്ല.തമിഴ്നാട്ടിൽ നിന്നുള്ള പച്ചകറികൾ കമ്പമെട്ടിലും കുമളിയിലും വിരളമായി മറ്റു ചെക്കു പോസ്റ്റുകളിലും തടയുമ്പോൾ മൂന്നാറിലെ ചിന്നാർ ചെക്കുപോസ്റ്റു വഴി നമ്മുടെ മറയൂരിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു.അടുത്ത ദിവസങ്ങളിലാണ് അതിൽ അല്പമെങ്കിലും കുറവു വന്നത്.പയറു വർഗ്ഗത്തിൽ പെട്ട ഇനങ്ങൾ 50 ദിവസത്തിനുള്ളിൽ തന്നെ വിളവെടുത്ത് തുടങ്ങാമെന്നിരിക്കെ ദീർഘകാലപ്രതിസന്ധി ഒഴിവാക്കാനെങ്കിലും കൂടുതൽ സ്ഥലത്ത് കൃഷി പ്രോത്സാഹിപ്പിക്കുവാൻ കേരള ഗവണ്മെന്റ് എന്തു ചെയ്യ്തു?.ഒന്നും ചെയ്യ്തില്ല മിണ്ടിപ്പോലുമില്ല.ഭാവിയിലും ഇത്തരത്തിലുള്ള പ്രതിസന്ധിയുണ്ടാവില്ലെന്ന് ആർക്കുറപ്പ് നൽകാനാവും.ഇത് മുമ്പിൽ കണ്ടെങ്കിലും മലയാളി ഉണർന്നെ മതിയാവൂ,സ്വയം പര്യാപ്തതയിലേക്ക്. കുറഞ്ഞപക്ഷം ചില പച്ചകറികളുടെ കാര്യത്തിലെങ്കിലും തീർച്ചയായും സാധ്യമാക്കാവുന്നതെയുള്ളിത്.
                    ഭാരതത്തിനു വിദേശനാണ്യം നേടിതരുന്ന ഏലകൃഷി കൂടുതലുംഹൈറേഞ്ചിലാണെങ്കിലും അത് കൃഷിചെയ്യുന്നവരിൽ ഭൂരിപക്ഷവും തമിഴരാണ്(തൊഴിലാളിയും മുതലാളിയും).ഏലക്കാകൂടുതലായി ലേലം കൊള്ളുന്നതും തമിഴരാണ്.പുറ്റടിയിലുള്ള സ്പൈസസ് പാർക്കിലാണ് ഏലക്കാ ലേലം കൂടുതലായി നടക്കുന്നത്.തമിഴ്നാട്ടിൽ നിന്നുള്ളവർ വരാതായപ്പോൾ ഏലകൃഷിക്കൊപ്പം വിപണനവും താറുമാറായി.എന്നാലിതൊന്നും മുൻ കൂട്ടികണ്ട് പരിഹരിക്കുന്നതിനോ കർഷകരുടെ പ്രശനങ്ങളിൽ ശ്രദ്ധചെലുത്തുന്നതിനൊ സർകാരിനായില്ല.നിസ്സാരമായി പരിഹരിക്കാവുന്ന പ്രശന്മായിരുന്നുയിതെന്നോർക്കണം.പ്രശ്നം രൂക്ഷമാകും വരെ പ്രതികരിക്കുന്നതിനുപോലും ആരുമുണ്ടായില്ല.
                              അവസാനമായി,ഇടുക്കി തമിഴ്നാടിനോട് ചേർക്കണമെന്ന് തമിഴ്നാട് ആവശ്യം ഉന്നയിച്ചിരിക്കുന്നു.കോൺഗ്രസ്സ് എം പി മാരാണ് ഇതിന് തുടക്കമിട്ടത്.ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയെ കണ്ടവരോട് അദ്ദേഹമെന്തു പറഞ്ഞുയെന്നു വ്യക്തമല്ല.പിന്നീട് തമിഴ്നാട് മുഴുവനായിതന്നെ അതേറ്റു പിടിച്ചു.അതിനെ അനുകൂലിച്ച് നമ്മുടെ മൂന്നാറിൽ പ്രകടനവും നടന്നു,ഇടുക്കിയിലെ തമിഴർക്കിടയിൽ വ്യാപക പ്രചരണവും നടക്കുന്നു.മുല്ലപെരിയാർ പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് മലയാളിക്ക് തമിഴ്നാട്ടിൽ പ്രകടനം നടത്താനാവുമോ?.ഇതാണ് കേരളം. നാം ജാഗരൂകരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.രാഷ്ടീയ ലാഭത്തിനായി കേരളത്തിലെ തമിഴർക്കെല്ലാം തിരിച്ചറിയൽ കാർഡും റേഷൻ കാർഡും ചുളുവിൽ ഒപ്പിച്ചു നൽകുന്നവർ ഇനിയെങ്കിലും ഒന്നുകൂടിചിന്തിക്കണം.പലജോലികൾക്കായി കേരളത്തിൽ വന്ന് താമസമാക്കിയവരാണ് ഇവരിൽ ഭൂരിപക്ഷവും പലർക്കും ഇവിടെയും അവിടെയും റേഷൻ കാർഡുള്ളവർ.ഇതുപോലെ പണികൾക്കായി ശ്രീലങ്കയിൽ പോയ തമിഴരാണവിടെ രക്തപുഴയൊഴുക്കിയവർ.ഇനി ഇടുക്കി തമിഴ്നാട്ടിൽ ചേർക്കുന്നതിനായി മലയാളിയുടെ ചോരയിവിടെ വീണാൽ നമ്മളെ ആരു സംരക്ഷിക്കും.ഇതേപ്പറ്റിയാരും പ്രതികരിച്ചും കാണുന്നില്ല.ഇതാണ് ഈ നിർവികാരതയാണ് മലയാളിയെ ഭയപ്പെടുത്തുന്നത് ,അപകർഷതാ ബോധത്തിലേക്ക് തള്ളിവിടുന്നത്.ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു ഇവിടെയൊരു ഭരണകൂടമുണ്ടോയെന്ന ചോദ്യം!.

29 comments:

  1. മുല്ലപ്പെരിയാർ ഒളിഞ്ഞു നോട്ടം;

    അപ്പോൾ മുല്ലപ്പെരിയാർ ഡാം കെട്ടിത്തന്നില്ലേ… ഞാൻ കരുതി സാറന്മാരെല്ലാവരും സമരോം വിളിച്ചു പോയി ഡാമും കെട്ടി, പാലോം പണിത്, ചായയും കുടിച്ച് ബിസ്ക്കറ്റും തിന്ന് സോറയും പറഞ്ഞിരിക്കയാണെന്നാണ്.. പോട്ടെ സാരമില്ല ആ തമിഴര് ഒന്നും മനസ്സിലാകാതെ എല്ലാർക്കും ഭൂമി തമിഴ് നാട്ടിലും ഉണ്ടെന്ന് പറഞ്ഞിട്ടായിരിക്കും നിർത്തിയത്.. ഈ ഇന്ത്യാ മഹാരാജ്യത്ത് ഏതു സംസ്ഥാനത്തിലും ചക്ക ചുളയുണ്ടെങ്കിൽ ഭൂമി കരസ്ഥമാക്കാമെന്നാ എന്റെ അറിവ്!.. പക്ഷെ ആ മലയാളികൾ പാവം ഭയന്നിട്ടുണ്ടാവും..!

    പോട്ടെ സാരമില്ല.. ഇനി അടുത്ത ചിങ്ങത്തിൽ സമരോം വിളിച്ച് പന്തോം കൊളുത്തി നമുക്ക് പ്രകടനം നടത്താം.. അതു കെട്ടും വരേക്കും ഡാമിനോട് പൊട്ടല്ലേ മകനേ, നമ്മുടെ പ്രശ്നോന്ന് തീർന്നോട്ടേ ന്ന് പറഞ്ഞ് സമാധാനിപ്പിക്കാം..!
    -------
    നല്ല ലേഖനം.. ഭാവുകങ്ങൾ

    ReplyDelete
  2. എന്ത് പറയാനാ?? കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ നമുക്ക് തന്നെ നഷ്ടം...തമിഴന്‍ ഇളകിയപ്പോള്‍ നമ്മള്‍ വാലും ചുരുട്ടി വലിഞ്ഞു..അല്ലാതെന്താ???പ്രതീക്ഷിച്ചത് പോലെ പിറവം ഉപ തെരഞ്ഞെടുപ്പ് വന്നതും ഇല്ല...ആകെ നനഞ്ഞ പടക്കം പോലെയായി...ഇനി അടുത്ത മഴക്കാലത്ത് സമരം തുടങ്ങാം..അപ്പോഴല്ലേ വെള്ളം നിറയൂ...

    ReplyDelete
  3. മുല്ലപ്പെരിയാരിനെക്കുറിച്ച്
    രാഷ്ട്രീയക്കാര്‍ ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്
    സമരം നിര്‍ത്തിയാല്‍ ചര്‍ച്ച ചെയ്യാം എന്ന് സര്‍ദാര്‍ജി
    പറഞ്ഞപ്പോള്‍ സമരം നിര്‍ത്താന്‍ ആഹ്വാനം ചെയ്ത
    ഉമ്മനും കൂട്ടരും എന്തെ പ്രധാനമന്തി ജയലളിതയുടെ
    തോഴനായി തമിഴ് നാട്ടില്‍ പോയി അവര്‍ക്കുവേണ്ട
    ഉറപ്പുകള്‍ എല്ലാം കൊടുത്തിട്ടും ഒരക്ഷരവും മിണ്ടാത്തത്.
    ലോകത്ത് നടക്കുന്ന സമരങ്ങള്‍ളെ മാതൃകയാക്കി ഇനി പോതുജങ്ങള്‍ എല്ലാവരുംകൂടി നിയമസഭയിലേക്ക് പോയി
    അവിടെ ഒരു മുല്ലപെരിയാര്‍ സ്ക്വയര്‍ സൃഷ്ടിക്കുക. തീര്‍ച്ചയായും അവര്‍ വഴങ്ങും കാരണം അധികാരം അവര്‍ക്കൊരു ലഹരിയാണല്ലോ

    ReplyDelete
  4. ആരെയാ ഈ കുറ്റം പറയുന്നേ?
    എല്ലാത്തിനും കുറ്റക്കാര്‍ നമ്മള്‍ തന്നെയാണ്.എത്ര കിട്ടിയാലും പഠിക്കില്ല.നമ്മളെല്ലാം കൂടി തെരഞ്ഞെടുത്ത് വിട്ട കേന്ദ്ര മന്ത്രിമാര്‍ വരെ തമിഴര്‍ക്ക്‌ ഓശാന പാടിയില്ലേ? മുമ്പ്‌ സേലം ഡിവിഷന്‍ വേണ്ടി തമിഴര്‍ കളിച്ചപോഴും ഇവര്‍ എമ്ബകോം വിട്ടു കിട്ടിയ കസീരയില്‍ സുഖമായി ഇരുന്നില്ലേ?
    കേന്ദ്രത്തില്‍ മന്ത്രി മാരില്‍ മൂനാം സ്ഥാനം നമ്മുടെ മന്ദ്രിക്കാന് എന്നിട്ടും കേരളം അന്നും ഇന്നും ചവറ്റ്കുട്ടയില്‍ തന്നെ ഇനിയെങ്കിലും തിരഞ്ഞെടുപ വരുമ്പോള്‍ പാര്‍ട്ടി നോക്കാതെ ഉപകാരം ഉള്ളവരെ തെരഞ്ഞെടുക്കുക


    പിന്നെ എന്തിനും ഏതിനും മന്ദ്രിമാരെ കുറ്റം പറയുന്ന ശീലംഅവസാനിപിക്കണം എന്നിട്ട് കേരളത്തില്‍ ഒരു സെന്റ്‌ ഭൂമി പോലും തരിശ് കിടക്കില്ല എന്നാ വാശി യോടെ കൃഷിയെ യും വ്യവസായത്തെയും ഒരുപോലെ പ്രോത്സാഹിപികുക


    ലേഖനം ഇഷ്ടപ്പെട് സമയം കിട്ടുമ്പോള്‍ ഇത വഴി വരാന്‍ ശ്രെമിക്കുക
    www.msansal.blogspot.com

    ReplyDelete
  5. ചെക്ക്പോസ്റ്റിലായിരുന്നോ ആ സമയത്ത് ഡ്യൂട്ടി?

    ReplyDelete
  6. ഈ ലഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് , പോത്തിനോട് വേദമോതുന്നത് പോലെയാണ്... കാരണം നമ്മുടെ ഈ അവസ്ഥക്ക് കാരണം നമ്മള്‍ തന്നെയല്ലേ....
    പലര്‍ക്കും മുല്ലപെരിയാരിനെക്കാള്‍ താത്പര്യം മറ്റു ചിലതില്‍ ആയിരുന്നു എന്ന് വേണം കരുതാന്‍... ചിലര്‍ക്ക് ഭരണം നില നിര്‍ത്താന്‍ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് അവരെ താഴെ ഇടാനായിരുന്നു താത്പര്യം... നമ്മള്‍ ജയിപ്പിച്ചു വിട്ടവര്‍ എല്ലാം ചേര്‍ന്ന് നമ്മളെ തോല്‍പ്പിച്ച്.. സമരം പാടില്ല... ഉപവാസം പാടില്ല... സമാടാനമായി കാത്തിരിക്കണം എന്തൊക്കെയായിരുന്നു... അവസാനം സര്‍ദാര്‍ജി വാ തുറന്നതും ഇല്ല...ജയലളിത പറഞ്ഞത് പോലെ നടക്കുകയും ചെയ്തു.. അഭ്യന്തരന്‍ പോലും സ്വന്തം നില മറന്നു സംസ്ഥാനത്തിന് വേണ്ടി സംസാരിച്ചു... എന്നിട്ടും നമ്മുടെ കേദ്ര ശുംബന്‍ മാര്‍ നമുക്ക് വേണ്ടി മിണ്ടിയോ...

    ഒരു ചോദ്യം ബാക്കി... ഇനി ആ മുപ്പതു ലക്ഷത്തെ ആര് കാക്കും... ദൈവത്തിന്റെ സ്വന്തം നാട് ഇനി ദൈവത്തിന്റെ കയ്യില്‍ മാത്രം സുരക്ഷിതം...

    ലേഖനം നന്നായി മാഷേ...

    ReplyDelete
  7. നമ്മള്‍ തെരഞ്ഞെടുക്കുന്ന നമ്മുടെ നേതാക്കള്‍!!!!

    ReplyDelete
  8. പോസ്റ്റ്‌ അസ്സലായി.
    ഇതില്‍ പറഞ്ഞ പോലെ,എളുപ്പത്തില്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന പച്ചക്കറികള്‍ പോലും ഇവിടെ കൃഷി ചെയ്യുന്നില്ല.മഴയും വെള്ളവും സുലഭമായ ഒരു പ്രദേശം എന്തിനിങ്ങിനെ കാലാ കാലവും അയല്‍ സംസ്ഥാനത്തെ ആശ്രയിക്കുന്നു?

    ReplyDelete
  9. മാനവധ്വനി @ തമിഴ്നാടിൽ ഭുമിപതിച്ചു കിട്ടിയ മഹാന്മാരിൽ നിന്നും കൂടുതലൊന്നും പ്രതിക്ഷിക്കാനില്ല.തമിഴ്നാട് സ്വന്തം ബഡ്ജറ്റിൽ തന്നെ കോഴകൊടുക്കാനുള്ള പണം വകയിരുത്തുന്നുണ്ടെന്നാണറിവ്.
    SHANAVAS @ അതെ ഭായി അടുത്ത മഴക്കാലം വരെ കത്തിരിക്കാം.
    കെ.എം. റഷീദ് @ അതെ നമ്മുക്ക് നമ്മുടെ വഴി അവർക്ക് അവരുടെ സ്വന്തം കാര്യം എന്നതാണവസ്ഥ.
    Ansal Meeran @ നമ്മൾക്കാവാശിയുണ്ടായിരുന്നെങ്കിൽ ഇന്ന് തലയും കുമ്പിട്ടു നിൽക്കേണ്ടി വരില്ലായിരുന്നു.ഇനിയും സമയം പോയിട്ടില്ല.
    ഹരീഷ് തൊടുപുഴ@ ഞങ്ങളെല്ലാം ഓട്ടമായിരുന്നല്ലോ.
    khaadu..@ എന്തുകൊണ്ടാണ് നാമിങ്ങനെ ,വിശാല മനസ്സ്കതകൊണ്ടാവുമോ?
    നമ്മുക്കുവേണ്ടി മിണ്ടിയാൽ തമിഴൻ കസേര തെറിപ്പിക്കും.
    പട്ടേപ്പാടം റാംജി@ അതെ.......!
    mayflowers @ ഇനിയെങ്കിലും ഉണർന്നെ മതിയാവൂ.ഇതൊരു അഭ്യർത്ഥനയാണ്,മനോവിഷമം കൊണ്ട് ഉണ്ടായത്.
    സ്വന്തം വീട്ടാവശ്യത്തിനുള്ളതെങ്കിലും സ്വയം ഉത്പാദിപ്പിക്കാൻ എത്ര സ്ഥലമില്ലെങ്കിലുമാവും അതിനു വേണ്ടത് ഇച്ഛാശക്തിയാണ് .പല ഉദാഹരണങ്ങളും നമ്മുടെ മുമ്പിലുണ്ട് .എന്തിനാണീ വിഷം നാം കഴിക്കുകയും നമ്മുടെ കുഞ്ഞുങ്ങളെ കഴിപ്പിക്കുകയും ചെയ്യുന്നത് .നമ്മുടെ കുട്ടികളെ പറ്റി നമ്മുക്ക് ഇത്രമാത്രം ശ്രദ്ധയെ ഉള്ളുവെന്നാണോ?.

    ReplyDelete
  10. നല്ല ലേഖനം ...
    വളരെ കാലമായല്ലോ കണ്ടിട്ട് ..

    ReplyDelete
  11. Pradeep paima @തിരക്കിലായിരുന്നു പ്രദീപ്

    ReplyDelete
  12. ഭൂമിയും വെള്ളവും മാത്രമല്ല ജീവൻ പോലും മറ്റുള്ളവർ തട്ടിയെടുക്കാൻ മാത്രം ശക്തമാണ് നമ്മുടെ സ്വതന്ത്ര്യം.

    ReplyDelete
  13. കാലിക പ്രാധാന്യം അര്‍ഹിക്കുന്ന ലേഖനം
    രാഷ്ട്രീയക്കാര്‍ നോക്ക് കുത്തികള്‍ ആകുമ്പോള്‍
    തെളിയുന്ന വികൃതമായ ചിത്രങ്ങള്‍ .
    അതിവിടെ നന്നായ് വരച്ചിട്ടു
    പുതുവത്സരാശംസകള്‍

    ReplyDelete
  14. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയം വല്ലാതെ മടുപ്പുളവാക്കുന്നുണ്ട്... കാരണം ഇതിന്റെ പിന്നാമ്പുറങ്ങളില്‍ എന്തെല്ലാമോ കളികള്‍ നടക്കുന്നു. സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ചിലര്‍ മുതലക്കണ്ണീരൊഴുക്കുന്നു.. അവസരങ്ങളോരോന്നും അവര്‍ കളഞ്ഞുകുളിക്കുന്നു... വരാന്‍ പോവുന്ന ദുര്‍വ്വിധിയെക്കുറിച്ചോര്‍ത്ത് ഭയപ്പാടോടെ കഴിയുന്ന പാവം മലയാളികളെ തമിഴന്‍ തല്ലിച്ചതക്കുന്നു... എന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ സമാധാനദൂതന്മാരുടെ കപടവേഷം കെട്ടുന്നു.....

    കാലികപ്രസക്തിയുള്ള ലേഖനം....

    ReplyDelete
  15. pradeep kumar പറഞ്ഞത് നേരാ.. ഇതിന്റെ പേരില്‍ മലയാളികളെ തമിഴര് തല്ലിച്ചതക്കുന്നതിന്റെ അര്‍ത്ഥമാ മനസ്സിലാവാത്തത്...!!
    ആശുപത്രയിലായ രോഗിയെ കാണാന്‍ കഴിയാതെ കുറെ ദിവസങ്ങള്‍..! പെട്ടെന്ന് ബസ് നിലച്ചപ്പൊ തമിഴ്നാട്ടിലേക്ക് ട്രയിനില്‍ പോകാനും ഭയം തോന്നി....ഇതുകൊണ്ടൊക്കെ അണക്കെട്ടിന്റെ പ്രശ്നം അവസാനിക്കുമോ ആവോ?!!

    ReplyDelete
  16. alexander @thankas
    ബെഞ്ചാലി @ അതെ സ്വാതന്ത്രത്തിന്റെ മറുവശം,
    വേണുഗോപാല്‍ @ നമുക്കായ് എന്തെങ്കിലും ചെയ്യണമെന്ന് ആർക്കെങ്കിലും തോന്നണ്ടെ...
    Pradeep Kumar @ ഈ സമാധാനം നാശത്തിലേക്കാവാം...

    ReplyDelete
  17. അനശ്വര @ നമ്മുടെ ഭയം നമ്മുടെ സ്വകാര്യ ദുഖമായി അവസാനിക്കുന്നു എന്നുള്ളതാണു നമ്മെ വേദനിപ്പിക്കുന്നത് .നമ്മുക്കായ് ആരും നിലപാടെടുക്കുന്നില്ലല്ലോ..

    ReplyDelete
  18. ചെറിയൊരു അണക്കെട്ടായ നെയ്യാർ അണക്കെട്ടിന്റെ ചെറിയൊരു ഷട്ടർ തുറന്നപ്പോൾ ഉണ്ടായ അപകടം ഈ അടുത്ത ദിവസം തിരുവനന്തപുരത്ത് നമ്മൾ കണ്ടതാണ്. അപ്പോൾ മുല്ലപ്പെരിയാർ ഡാം പൊട്ടിയാലത്തെ കാര്യം എന്താകുമെന്നത് നമുക്ക് ഊഹിക്കാവുന്നതിനപ്പുറമാണ്. പക്ഷെ ഇതൊന്നും തമിഴ്നാട്ടുകാർക്ക് മൻസിലാവില്ലാന്നു വച്ചാൽ! എന്താ ചെയ്ക! ദുര്യോഗം എന്നേ പറയാനുള്ളൂ.

    ReplyDelete
  19. ശരിയാണ് .നെയ്യാറിന്‍റ ഷട്ടര്‍ തുറന്നപ്പോള്‍ 6 മരണവും. വേണ്ട നാശ നഷ്ടങ്ങളും തലസ്ഥാന നഗരി കണ്ടു കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം. അപ്പോള്‍ ഇതു നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കും.

    ReplyDelete
  20. കാലികവും, വൈകാരികവുമായ ഒരു പോസ്റ്റ്‌. വരിയുടക്കപ്പെട്ട നേതൃത്വത്തിനു കീഴില്‍ ജീവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയില്‍ നിരീശ്വരവാദികള്‍ പോലും ചിലപ്പോള്‍ ദൈവത്തെ വിളിച്ചു പോകും. ഇവിടെ ഇപ്പോള്‍ എന്തും തീരുമാനിക്കാം, എല്ലാം നടപ്പിലാക്കാം എന്ന് തന്റേടം കാണിക്കുന്ന തമിഴ്നാട്‌ ദൈവത്തിന്റെ സ്ഥാനം കയ്യടക്കിയിരിക്കുന്നു. അവര്‍ക്ക് മുന്നില്‍ രാഷ്ട്രീയ കീരത്തനം പാടി നില്‍ക്കുന്ന കേരളത്തിലെ മന്ത്രിമാരായ വയസ്സന്‍ പടയും.
    ന്റെ (ഒറിജിനല്‍ ) പടച്ചോനെ നീ തന്നെ കാവല്‍. സങ്കല്പങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ..!!!

    ReplyDelete
  21. ഇ.എ.സജിം തട്ടത്തുമല @ ഭീകരമായ അവസ്ഥയെപറ്റി നാം ആരോടു പറയും
    കുസുമം ആര്‍ പുന്നപ്ര@ അതെ നമ്മളൂഹിക്കുന്നതിലും ഭയങ്കരം
    Jefu Jailaf @ദൈവത്തെ വിലിച്ചാൽ ആരുടെ വിളികേൾക്കും...

    ReplyDelete
  22. ഇതൊരു പ്രശ്നത്തിലും അതിവൈകരികതയോടെ പ്രതികരിക്കുന്ന തമിഴനെ കേന്ദ്രത്തിനും പേടിയാണ്.
    എന്നാല്‍ മലയാളി എന്നും സ്വന്തം തടിയില്‍ തട്ടാത്ത വിധമേ പ്രതികരിക്കു എന്ന് എല്ലാവര്ക്കും അറിയാം. അത് രാഷ്ട്രീയക്കാരായാലും സിനിമനടന്മാരായാലും .

    ReplyDelete
  23. MINI.M.B @ നമ്മുടെ പേടി മാറിയെ പറ്റൂ...
    nandini@ നന്ദി.

    ReplyDelete
  24. പ്രശ്നം ഗുരുതരമാണ്.അധികാരികള്‍ കണ്ണു മിഴിച്ചാല്‍ അത്രയും നന്ന് .ഇപ്പോള്‍ മറ്റൊരു പ്രശ്നം വീണു കിട്ടിയിട്ടുണ്ടല്ലോ.കൊച്ചി മെട്രോ !നിര്‍മാണച്ചുമതല ശ്രീധരനെ ഏല്‍പ്പിക്കണോ.ശ്രീധരന്‍ പറയട്ടെ എന്ന് മുഖ്യന്‍.അങ്ങിനെ അങ്ങിനെ ....!

    ReplyDelete
  25. ഇനി ഈ പ്രശ്നത്തിനാകും തമ്മിലടി.നല്ലൊരു ലേഖനം കാഴ്ചവെച്ച പ്രിയ സുഹൃത്തിനു അഭിനന്ദനങ്ങള്‍!

    ReplyDelete
  26. ദൈവത്തിനു തീറെഴുതി പത്രപ്പരസ്യം ചെയ്യുന്ന നാട്ടിൽ വരുന്നവനെയൊക്കെ തലയിലെടുത്തുവച്ചും നിൽക്കുന്നവനെയൊക്കെയും പാര കയറ്റിയും കഴിയുന്ന നമുക്ക്‌ നാഞ്ചിനാട്‌ പോയതിനു പിന്നാലെ റാഞ്ചാൻ പാകത്തിൽ പലത്തു ചെയ്തുവെച്ചു കൊണ്ടേയിരിക്കുന്നു. നമ്മൾ സങ്കുചിത മനസ്കരല്ലല്ലോ വിശാല മനസ്കരല്ലേ ? ദൈവത്തിന്റെ നാട്ടിലുള്ളവർക്ക്‌ കാണിയ്ക്ക മാത്രം മതിയല്ലോ ? മുല്ലപ്പെരിയാറായാലും ശബരിമലയായാലും.

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്