ഞാനും ചേട്ടനും പെങ്ങളുമെല്ലാം വീട്ടിൽ നിന്നും ഒരു കിലോമീറ്ററിലധികം ദൂരെയുള്ള എൽ പി സ്കൂളിലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം നടത്തിയത് .വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള ദൂരത്തിൽ ഒരു കിലോമീറ്ററോളം തന്നെ നല്ലയിറക്കമാണ് അതിനു ശേഷം അല്പം കയറ്റവും .ഇറക്കമെന്നു പറഞ്ഞാൽ നല്ലയിറക്കം, കുത്തനെ താഴേക്കിറങ്ങുന്നതുപ്പോലെ.ടാറിങ്ങും സോളിങ്ങുമൊന്നുമായിട്ടില്ല വെറും മൺപാത.അക്കാലത്ത് വാഹനങ്ങളെന്നു പറയാൻ വല്ലപ്പോഴും ഓടുന്ന ജീപ്പുകൾ മാത്രം.മഴക്കാലമായാൽ തെന്നി തെന്നി ചെളിതെറിപ്പിച്ച് വേണം സ്കൂളിലോട്ടും വീട്ടിലോട്ടും പോവാൻ.പണ്ടൊക്കെ പാരഗണിന്റെ സ്ലിപെർ ചെരിപ്പായിരുന്നല്ലോ പ്രചാരം,അതുമിട്ട് സ്കൂളിൽ ചെല്ലുമ്പോൾ തലവരെ ചെളിതെറിച്ചിട്ടുണ്ടാവും.വേനലിൽ വലിയപ്രശ്നമില്ല.വണ്ടിയധികമോടാത്തതിനാൽ പൊടിശല്യവും കുറവ്.രാവിലെ ബെല്ലടിക്കാറാവുമ്പഴെ വീട്ടിൽ നിന്നുമിറങ്ങൂ ,ഒറ്റഓട്ടമാണ്.ഓടിയെത്തുമ്പോൾ ബെല്ലടിച്ചിട്ടുണ്ടാവും,എല്ലാവരും തന്നെ പരിചയക്കാരായ അദ്ധ്യാപകരായതിനാൽ വഴക്ക് പറച്ചിലിലൊക്കെ കാര്യങ്ങളൊതുങ്ങും.
വൈകുന്നേരം തിരിച്ചുള്ള വരവാണ് രസകരം .എവിടെന്നിന്നെങ്കിലും നല്ല വടിയൊടിച്ച് പള്ളയെല്ലാം തല്ലിയൊതുക്കി ഞങ്ങളങ്ങനെ നിരന്ന് നിരന്ന് പോകും.കേറ്റമായതിനാൽ പയ്യെ പയ്യെയാവും യാത്ര.ഇടക്ക് കാണുന്ന പേരയും മാവും പ്ലാവുമൊന്നും ഒഴിവാക്കാറുമില്ല.ഒരു തവണ ഞങ്ങൾക്ക് ഒരു വലിയ കൂഴ ചക്കപ്പഴം കിട്ടി.വഴിയരികത്തു നിൽക്കുന്ന പ്ലാവിന്റെ ചുവട്ടിൽ ഒരു ചക്ക പഴുത്തു നിൽക്കുന്നു ചേട്ടനും കുറച്ച് കൂട്ടുകാരും ചേർന്ന് ഞെട്ട് കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ചു.വഴി വക്ക് നല്ലയിറക്കമായതിനാൽ ചക്ക കുറേ താഴേക്ക് ഉരുണ്ട് പോയ്.ഭാഗ്യത്തിന് ചക്ക പൊട്ടിയളിഞ്ഞില്ലയെന്നു മാത്രം.എല്ലാവരും കൂടി കുഴിയിൽ ചാടി ചക്ക വഴി വക്കിലേക്ക് തള്ളികയറ്റി.പിന്നൊരു കൂട്ട പൊതിച്ചിലായിരുന്നു.കൂഴചക്കയിൽ അഞ്ചെട്ട് കുട്ടികൾ കൈയിട്ടുവാരിയാലെങ്ങിനിരിക്കും.ഏതായാലും അവസാനം കുറച്ചു കുരുമാത്രം ബാക്കിയായി.ഉച്ചകഞ്ഞി മാത്രം കുടിച്ചു വരുന്ന ആർത്തിമുഴുവൻ ചക്കയിൽ തീർത്തു.
അത്രമാത്രം.
വേനൽക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വലിയ ജലക്ഷാമമാണ്. ഒരു കിലൊമീറ്ററിലധികം സഞ്ചരിച്ചാൽ മാത്രമേ കുടിക്കാനും കുളിക്കാനും എല്ലാം വെള്ളം കിട്ടൂ, ഇപ്പോഴും അങ്ങനെ തന്നെ. വൈകിട്ട് സ്കൂൽ വിട്ടു വന്നിട്ട് വേണം കുളിക്കാനും മറ്റും പോകാൻ. അടുത്തുള്ള ഏലക്കാട്ടിൽ സുലഭമായി വെള്ളം കിട്ടും. അവിടെക്കാണ് ഞങ്ങളുടെ യാത്ര. ഒന്നുരണ്ടുമലയിറങ്ങി വേണം കാനമെന്ന് ഞങ്ങൽ വിളിക്കുന്ന ഏലക്കാട്ടിൽ പോകാൻ കാനത്തിൽ പോയാൽ കുളിച്ചിട്ട് ചെറിയകുടത്തിൽ വെള്ളവുമായിട്ട് വേണം തിരികെ വരാൻ. തീരെ ചെറിയകുടമാണുകേട്ടോ. തനിയെ നടന്നു വന്നാൽ തന്നെ വിയർക്കും . പിന്നെ വെള്ളവുമായി വന്നാലുള്ള കാര്യം പറയണൊ. ഞങ്ങളും കുട്ടികളും മുതിർന്നവരും എല്ലാം അങ്ങിനെ തന്നെ. അമ്മയോ അച്ഛനോ വെള്ളം ചുമക്കാൻ കൂടെയുണ്ടെങ്കിൽ അലക്കിയ തുണിയായിരിക്കും ചിലപ്പോൽ ഞങ്ങൾക്ക് ചുമട്. കാട്ടിൽ പലതരത്തിലുള്ള കിളികളുണ്ട് തത്തയും മൈനയും അങ്ങനെ പല പല കിളികൾ . കൂടാതെ പലതരത്തിലുള്ള കാട്ടു പഴങ്ങളും. പലവർഷത്തെ പരിചയം കൊണ്ട് ഞങ്ങൾക്ക് കഴിക്കാവുന്ന പഴങ്ങളൊക്കെ സുപരിചിതമായിരുന്നു. അമ്മതുണിയലക്കുന്ന സമയത്ത് ഞങ്ങൽ കാട്ടു പഴങ്ങൾ പറിച്ച് തിന്നുകൊണ്ടിരിക്കും. പിന്നെ അമ്മ വഴക്ക് പറയണം കുളിയാരംഭിക്കാൻ. തിരികെ വരുമ്പോൾ അടുത്തുള്ളവീട്ടിലൊക്കെ കയറി വെള്ളമെല്ലാം കുടിച്ചാവും യാത്ര. വേനൽക്കാലത്ത് പെണ്ണുങ്ങളുടെ പ്രധാന പണിതന്നെ വെള്ളം ചുമടും കുളിക്കാൻ പോക്കും തന്നെയായിരുന്നു. കാരണമിതുകഴിഞ്ഞിട്ട് മറ്റ് പണിക്ക് സമയമില്ലതന്നെ.
അര കിലോമീറ്ററോളം കയറ്റം കയറി വരുമ്പോൾ ഒരു വീട്ടിൽ വേനൽക്കാലത്ത് ധാരാളം കൈതചക്കയുണ്ടാവുമായിരുന്നു.കൈതകൾ ഒരു പാറക്കുഴിയിലാണുണ്ടാവുക.അവിടെ വരുമ്പോൾ വെള്ളവും തുണിയുമെല്ലാം അടുത്തുള്ള പാറയിൽ താഴ്ത്തിവച്ച് കൈയ്യിൽ കരുതുന്ന കത്തികൊണ്ട് കൈതചക്ക മുറിച്ച് ചെത്തി തിന്നിട്ടാവും യാത്ര.ഈ ജലസ്രോതസൊക്കെ ഞങ്ങൾക്കവകാശപ്പെട്ടതാണെന്നാണ് ഞാൻ വളരെക്കാലം കരുതിയത് .പക്ഷെ പിന്നീട് ഈ കുളവും തോടുമെല്ലാം തോട്ടമുടമകൾ വലിയ കുളങ്ങളായ് പരിവർത്തനം ചെയ്യ്ത് സ്വന്തമാക്കി.നാട്ടുകാരെയൊന്നും അവിടേക്ക് കാര്യമായ് അടുപ്പിക്കാതായ് ,അതിനായ് നാട്ടുക്കാർ വളരെയധികം ഒച്ചപ്പാടുണ്ടാക്കിയെങ്കിലും പ്രയോജനം ചെയ്യ്തില്ല.അന്നാണ് ജലം നമ്മുടേതല്ല മറ്റാരുടെയൊക്കെയോ ആണെന്ന ബോധമെനിക്കുണ്ടായത്.മഴവെള്ള സംഭരണിയും കുഴൽ കിണറായുമൊക്കെ വെള്ളക്ഷാമത്തിന് ചെറിയ പരിഹാരമൊക്കെയാവുമ്പൊഴും വെള്ളംകാണുംപോളിപ്പൊഴും ഒരു സന്തോഷവും ആരാധനയുമൊക്കെയാണ്.ഒരുപാടു പറയുവാനുണ്ടെങ്കിലും ബാക്കി കാര്യങ്ങൾ പിന്നീടൊരിക്കലാവാം.
ഞാനും ഒരു കിലോമീറെരിലധികം നടന്നിട്ടാണ് സ്കൂളില്‍ പോയത്.. എന്നും വൈകിയെത്തുന്ന കൂട്ടത്തിലായിരുന്നു ഞാനും... അന്ന് തുടങ്ങി ഇന്ന് ജോലിയില്‍ വരെ വൈകിയെത്തല്‍ തുടരുന്നു...അതെന്റെ കൂടെപിറപ്പെന്ന പോലെ...
ReplyDeleteപിന്നെ വഴിവക്കിലെ തീറ്റ... അതും പലരും ചെയ്യുന്നത് കണ്ടിട്ടുണ്ട്..പക്ഷെ ഞാനതിനോന്നും നില്‍കാറില്ല... ഭക്ഷണത്തോട് അന്നും ഇന്നും താല്പര്യമില്ല... അത് തന്നെ... അതെന്റെ തടിയില്‍ കാണാനുമുണ്ട്.... കാണുന്നവര്‍ കാണുന്നവര്‍ ഇന്നും വഴക്ക് പറയും... ആ വഴക്ക് ഇന്നും കേട്ട് കൊണ്ടിരിക്കുന്നു...
ഓര്‍മകളിലേക്ക് നടത്തിയ കുറിപ്പ്....
കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മാത്രം മതി . ഒരു കഥയേക്കാളും കവിതയെക്കാളും ഒക്കെ രസകരമായിരിക്കും.
ReplyDeleteപഴയ കാല ഓര്‍മ്മകള്‍ ഇടക്കൊക്കെ ഇങ്ങിനെ പൊടി തട്ടി എടുത്താല്‍ അതില്‍ നിന്ന് കിട്ടുന്നത് മനസ്സില്‍ നിന്നും വിട്ടു മാറാന്‍ മടിക്കുന്ന ചില ചിത്രങ്ങളാണ്..
ReplyDeleteആ ചിത്രങ്ങള്‍ ഞാന്‍ എന്റെ കുട്ടികാലത്തോട് ചേര്‍ത്തു വെച്ച് ഈ പോസ്റ്റ് വായിച്ചു ..
ഓര്‍മ്മകള്‍ മരിക്കില്ല .. ആശംസകള്‍ സുഹൃത്തെ
ശരിക്കും എന്റെ സ്ക്കൂൾ കാലം വായിച്ചപൊലെ. ഞാനും സ്കൂളിൽ ബെല്ലടിക്കുമ്പോഴേ വീട്ടിൽ നിന്നിറങ്ങാറുള്ളു. അങ്ങനെയൊക്കെയായിരുന്നൂ നാലു വരെ. പിന്നീട് യൂ.പി സ്ക്കൂളിൽ ആയപ്പോൾ ബസ്സിനു പോക്ക് തുടങ്ങി. അതിനു വേണ്ടി വീട്ടിൽ നിന്ന് തരുന്ന പത്തും പത്തും ഇരുപത് പൈസ കയ്യിലാക്കാൻ വേണ്ടി നടന്ന് പോയിരുന്നു. രണ്ട് മൂന്ന് കിലോമീറ്ററോളം. അതൊരോർമ്മ...! നന്നായിരിക്കുന്നു. കുറെ പഴയ ഓർമ്മകളിലൂടെ ഓടിക്കളിച്ചു ട്ടോ. ആശംസകൾ.
ReplyDeleteബാല്യകാലസ്മരണകള്‍ ഹൃദ്യമായി.
ReplyDeleteപണ്ടൊക്കെ പഠിക്കാന്‍ പോകാന്‍ എത്ര സ്കൂളുകളില്‍ മാറിമാറി പഠിക്കണം.
എല്‍പി,യുപി,ഹൈസ്കൂള്‍,കോളേജ്.എത്ര കിലോമീറ്റര്‍ ദിവസം നടക്കണം.
എത്താന്‍ തന്നെ ഒന്നുമുതല്‍ ഒമ്പതുവരെ.തിരച്ചിങ്ങോട്ടും.കാലത്ത് നേര്‍ത്തെ
പുറപ്പെടണം.ഉച്ചക്ക് ഭക്ഷണം ഇഡ്ഢലി.ചോറുകൊണ്ടുപോകാന്‍ കഴിയാറില്ല.
കൊച്ചുക്കുട്ടിയമ്മയുടെയും,മാരാരുടെയും,വേലപ്പേട്ടന്‍റെയും ഇഡ്ഢലിയുടെയും,
ചട്ണിയുടെയും സ്വാദ് ഇപ്പോഴും നാവില്‍ തുമ്പില്‍,............
ബസ്സും,മറ്റുവാഹനങ്ങളും സ്വപ്നം മാത്രം.കാല്‍നട ശരണം.
ഇന്നോ.............?
ഓര്‍മ്മകള്‍ ഉണര്‍ത്തിയതിന് നന്ദി.
ആശംസകള്‍
സ്കൂള്‍ ജീവിതം ആ ഓര്‍മ്മകള്‍ ഒരിക്കലും എഴുതിയാല്‍ തീരില്ല...തുടര്‍ന്നും പ്രതീക്ഷിക്കുന്നു ...
ReplyDeleteബാല്യകാലത്തെ കുറിച്ച് നല്ല നല്ല ഓര്‍മ്മകള്‍ അനുഗ്രഹങ്ങളാണ്.
ReplyDeleteആ അനുഗ്രഹം ലഭിച്ച താങ്കള്‍ എന്ത് ഭാഗ്യവാന്‍ ..
എല്ലാ നന്മകളും
khaadu..
Deleteകുസുമം ആര്‍ പുന്നപ്ര
വേണുഗോപാല്‍
മണ്ടൂസന്‍
c.v.thankappan
Pradeep paima
നന്ദിനി
ബാല്യം അത് പലർക്കും പല അനുഭവങ്ങളാണ് തരുന്നത് സ്കൂളിനെപ്പറ്റിയും ബാല്യത്തെപ്പറ്റിയുമുള്ള ഓർമ്മകൾ നമ്മെ ബാല്യത്തിലേക്ക് ആനയിക്കും .അത്തരം ഒരുപാടോർമ്മകളിൽ ചിലത് പങ്കുവയ്യ്ക്കുകയായിരുന്നു.സ്നേഹപൂർവ്വം അഭിപ്രായങ്ങളറിയച്ചതിൽ വളരെ സന്തോഷം...
കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ ...
ReplyDeleteമലയോര ജീവിതം അന്യമാണെങ്കിലും ബാല്യകൌതുകങ്ങള്‍ എല്ലാം ഒന്ന് തന്നെ.അത് മനോഹരമാക്കി അവതരിപ്പിച്ചു.
മലയോരം ഒർത്ഭുതമാണെന്നാണ് എനിക്ക് തോന്നുന്നത് ഒരു പക്ഷെ എന്റെ വിചാരമായിരിക്കും
Deleteഇത്തരം ഓർമ്മകൾ എനിക്കും ഉണ്ട്. അതോക്കെ അനുഭവിക്കാനായില്ലായിരുന്നെങ്കിൽ നഷ്ടം തന്നെ ആകുമായിരുന്നു...
ReplyDeleteബാല്യവും അതിലൂടെയുള്ള നീന്തലും തിരിച്ചുകിട്ടാനായെങ്കിലെന്ന് ഒരു നിമിഷം ആലോചിച്ച് പോകുന്നു.
Deleteഹൈറേഞ്ചിന്റെ മണം...ആഹാ
ReplyDeleteഹൈറേഞ്ചിന് ഒരു പ്രത്യേക മണവും സുഗന്ദവുമാണെന്ന് ഈ നാട്ടുകാരനായതിനാലാവും തോന്നുന്നതെന്നായിരുന്നുയെന്റെ വിചാരം..
Deleteഗംഭീരം........................!
ReplyDeleteഎന്റെ പുതിയ കവിത ഒന്നു വായിക്കൂട്ടോ..
ശരി
Deleteബാല്യത്തിന്റെ ഓര്‍മ്മകള്‍ ഒപ്പം കാലം വരുത്തിയ അതിരിന്റെയും വരംബിന്റെയും കണക്കും നന്നായി ഇന്ന് കുളവും പുഴയും മാത്രം അല്ല ആകാശം പോലും അതിരിട്ടു വേര്‍തിരിച്ചിരിക്കുന്നു
ReplyDeleteഅതിർവരമ്പുകൾ അതിരുകളായ് അവശേഷിക്കുന്നു....എന്തുചെയ്യാം..
Deleteഇന്ന് പത്രത്തില്‍ വായിച്ചതെ ഉള്ളൂ. ജലം കാരണം വന്നേക്കാവുന്ന ആഗോള പ്രശ്നങ്ങളും പ്രതിസന്ധികളും. നിഷ്കളങ്കമായി, എന്നാല്‍ ശക്തമായി ഇവിടെ അത് വീണ്ടും പറഞ്ഞു തന്നു.
ReplyDeleteചെറിയ വാക്കുകളില്‍ പറഞ്ഞ വലിയ കാര്യം!!!
ജലം ഒഴിവാക്കിയുള്ള ജീവിതത്തെപ്പറ്റി ചിന്തിക്കാനാവുമോ?..
Deleteനന്മയുള്ള വിഷയം.. നന്നായി പറഞ്ഞു. ബാല്യകാലം എന്നും മോഹിപ്പിക്കുന്നുവല്ലെ..
ReplyDeleteThis comment has been removed by the author.
ReplyDeleteഎവിടെയോ കളഞ്ഞുപോയ കൌമാരം
ReplyDeleteഇന്നെന്റെ ഓര്‍മയില്‍ ഇരയുന്നൂ..!
ഓർമ്മകൽ ഓർമ്മകൾ മാത്രം
Deleteപ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteഎത്ര സുന്ദരമായ ബാല്യകാലം.ഈ ഓര്‍മ്മകള്‍ എന്നും ഊര്‍ജം നല്‍കട്ടെ.
ചുറ്റും കടലുള്ള നാടാണെങ്കിലും, കുടിക്കാന്‍ വെള്ളം കമ്മി തന്നെ. അമ്മ എപ്പോഴും പാടാറുണ്ട്, ''വെള്ളം വെള്ളം സര്‍വത്ര.......! തുള്ളി കുടിക്കാന്‍ ഇല്ലത്രെ...! ''
അതാണ് സ്ഥിതി...!നാട്ടില്‍ ചെന്നാല്‍ ആദ്യം തന്നെ പൈപ്പ് തുറന്നിട്ട് ശക്തിയോടെ ഒഴുകി വരുന്ന വെള്ളം കണ്ടു,മനസ്സ് കുളിര്‍പ്പിക്കും.
നാട്ടില്‍ ഇപ്പോള്‍ മാങ്ങയുടെയും ചക്കയുടെയും സീസണ്‍ ആണല്ലോ.
ബാല്യകാലസ്മരണകള്‍ നന്നായി,കേട്ടോ.
ശുഭരാത്രി!
സസ്നേഹം,
അനു
വെള്ളമാണത്രെ വരും നൂറ്റാണ്ടുകളിൽ വലിയ യുദ്ധങ്ങൾക്ക് കാരണമാവുക.
Deleteആദ്യം അധികം പേരും നടന്നായിരിക്കും സ്കൂളുകളില്‍ പോയിട്ടുണ്ടാകുക. അതുപോലെ തന്നെ തുടര്‍ന്നും ചെറിയ പണികളും പഠിപ്പും ആയി നീങ്ങിയ ചെറുപ്പം. ഇന്നിപ്പോള്‍ അങ്ങിനെ ഒരു നടത്താമോ പണിയോ എടുക്കാതെ അനങ്ങാതെ കഴിയുന്ന ബാല്യം ക്രമേണ അതെ രീതി തുടരുന്നത് ആരോഗ്യത്തെ നന്നായി ബാധിക്കുന്നുണ്ട്.
ReplyDeleteചെറുപ്പകാലം ഓര്‍മ്മപ്പെടുത്തിയത് നന്നായി.
ഓരോ കാലവും ഓരോ രീതിയിലായിരിക്കുന്നല്ലെ റാംജി..പഴയതൊന്നും തിരിച്ചു വരാത്തതുപോലെ.
Deleteബാല്യ കാല സ്മരണകള്‍ ..
ReplyDeleteഓര്‍മയില്‍ എന്നും പച്ച പിടിച്ചു
നില്‍ക്കുന്നത് ഇത് മാത്രം അല്ലെ?!!
ആശംസകള്‍ സുഹൃത്തേ..ഇനിയും
എഴുതൂ...
.
ഓർമ്മകള്യെന്നും ഓർമ്മകളായ് മാത്രം അവശേഷിക്കുമ്പോൾ ചിലപ്പോൾ സന്തോഷവും ചിലപ്പോൾ സങ്കടവുമാവുമല്ലെ...
Deleteഗ്രാമീണതയെ തൊട്ടറിഞ്ഞുകൊണ്ടുള്ള അന്നത്തെ നമ്മുടെയൊക്കെ
ReplyDeleteആ നല്ല ബാല്യകാലം മനോഹരമായി എഴുത്തിൽ കൂടി വരച്ചിട്ടിരിക്കുകയാണല്ലോ ഭായ് ഇവിടെ അല്ലേ
അസ്സലായിട്ടുണ്ട് കേട്ടൊ
ഇന്നിപ്പോൾ വാഹനത്തിൽ വീട്ടിൽ നിന്നും കയറി ,തിരിച്ചു അതുപോലെ തന്നെ വരുന്ന കുട്ടികൾ പ്രക്രിതിയിൽ നിന്നും അകലുന്നതിൽ തെറ്റുപറയാനാവില്ല..
Deleteഈ ഓര്‍മ്മകള്‍ എന്നെയും പലതും ഓര്‍മിപ്പിക്കുന്നു ..നന്നായിരിക്കുന്നു ..ആശംസകള്‍
ReplyDeleteപലരെയും...
Deleteനന്നായിട്ടുണ്ട് ഈ ഓര്‍മ്മകള്‍, കൂഴച്ചക്ക എന്നു വെച്ചാല്‍ ആഞ്ഞിലിചക്കയാണോ...
ReplyDeleteരണ്ടുതരത്തിലുള്ള ചക്കകളില്ലെ വരിക്കയും കൂഴയും വരിക്ക നല്ല ഉറപ്പുള്ളതും കൂഴ പഴുത്തുകഴിഞ്ഞാൽ നന്നായ് കുഴയുന്നതും .അവിടെയൊക്കെ മറ്റെന്തെങ്കിലും പേരാവും ...
Deleteഉം.പഴംചക്ക അല്ലെ,,പഴുത്താല്‍ കുഴകുഴാന്നിരിക്കും..
Deleteആഞ്ഞിലിച്ചക്ക അല്ല ട്ടോ പഴംചക്ക(കൂഴച്ചക്ക )
Deleteസമ്പന്നമായ ഓര്‍മ്മകള്‍!
ReplyDeleteനല്ല സുഖമുള്ള ഓര്‍മ്മകള്‍...അഭിനന്ദനങ്ങള്‍
ReplyDeleteഓര്‍മ്മകള്‍ നല്‍കുന്ന സുഖം എഴുത്തിലും വരയിലും തീരില്ല!
ReplyDeleteഎന്റെയും സ്കൂള്‍ യാത്രയും വൈകുന്നെരങ്ങളിലെയും അവധി ദിനങ്ങളിലെയും ‘തെണ്ടല്‍’ ഇത്തരത്തിലൊക്കെയായിരുന്നൂട്ടാ..
ReplyDeleteനല്ല ഓര്‍മ്മകള്‍, ഇന്നത്തെ ബാല്യത്തിന് നഷ്ടമാവുന്നത്.. “ആംഗ്രി ബേര്‍ഡിന്” സമര്‍പ്പിച്ച ഒരു ബ്ലോഗും ഇന്ന് വായിച്ചു, ഉള്ളടക്കം ഇവിടുത്തേതിനു സമം തന്നെ!! ആശംസകള്‍..
hridayam niranja vishu aashamsakal.......
Deleteകുറെ സുഖകരമായ ഓര്‍മ്മകള്‍ . എത്ര കേട്ടാലും മതി വരില്ല.
ReplyDeleteഗൃഹാതുരത്വം ....ഹ.ഹ..കൊള്ളാം..
ReplyDeleteബ്ലോഗിന്റെ പുതിയ ചേല കൊള്ളാം..ഭംഗിയുണ്ട്..
"എന്തെങ്കിലും" നു ഒരു എല്ല് കൂടുതലാ..ഹി ഹി.
പഴയകാലത്തേക്ക് ഞാനൊന്നു പോയി.. ചക്കയുടെ കാര്യമെന്തായാലും അടി പൊളി...
ReplyDeleteനല്ല ശൈലിയിലുള്ള എഴുത്ത് .അഭിനന്ദനങ്ങള്‍...
ReplyDeleteഇത് പോലെ തന്നെ എന്റെയും കുട്ടിക്കാലം. ൨ കിലോമീറ്റര്‍ നടന്നാണ് ഞാനും സ്കൂളില്‍ പോയിരുന്നത്. വയലും, കുന്നും, പുഴയും, അണക്കെട്ടും ഒക്കെ ഉള്ള വഴികളിലൂടെ!! ഏറെഒന്നും ആയില്ല അത് കഴിഞ്ഞിട്ട്.ഏഴെട്ടു വര്‍ഷങ്ങള്‍ ആവുന്നേയുള്ളൂ.. എന്നിട്ടും ഇന്ന് എല്ലാം ഓര്‍മ്മകള്‍ മാത്രായി. ഇപ്പൊ സ്കൂള്‍ ബസും വന്നു. ഞങ്ങളുടെ ഭാഗ്യം ഇന്നത്തെ കുട്ടികള്‍ക്കില്ല..
ReplyDeleteപരാതികളും ആശംസകളും തന്ന എല്ലാവർക്കും നന്ദി.
ReplyDeleteവളര രസകരമായ അനുഭവങ്ങള്‍ പറഞ്ഞിവിടെ
ReplyDeleteപെട്ടന്ന് ഒരു നിമിഷം എന്റെ ബാല്യകാല ജീവിതത്തിലെക്കൊന്നു
പോയത് പോലെ, വിശേഷിച്ചും അവധിക്കാലങ്ങളില്‍ അമ്മയുടെ
വീട്ടില്‍ അമ്മമ്മയുമായുള്ള വാസവും ജെഷ്ടാനുജന്മാരും ഒരു കുഞ്ഞുപെങ്ങളും ഒത്തു തൊടികള്‍ ചുറ്റിയുള്ള പരാക്രമങ്ങളും
മരങ്ങള്‍ വലിഞ്ഞു കയറുന്നതും ഞാവല്‍പ്പഴം പെറുക്കുന്നതും, തേന്‍ തുള്ളി വരിക്കയിലെ ചക്കപ്പഴം ഇറുത്തു തിന്നുന്നതും എല്ലാം ഓര്‍മ്മയില്‍ ഓടിയെത്തി ഈ കുറിപ്പ് വായിച്ചു വളരെ സന്തോഷം തോന്നി വീണ്ടും വരാം ബ്ലോഗില്‍ ചേരാന്‍ പറ്റുന്നില്ല എന്തോ technical problem undennu thonnunnu