November 5, 2011

വീണ്ടും തലക്കടി..

        വീണ്ടും രാജ്യത്ത് പെട്രോൾ വില വർദ്ധിപ്പിച്ചു 1.82 പൈസ.കഴിഞ്ഞ തവണത്തെപോലെ ഉമ്മൻ ചാണ്ടി സർക്കാർ  37 പൈസകുറച്ചു.കേന്ദ്രത്തിലെ കോൺഗ്രസ്സിനില്ലാത്ത ജനാധിപത്യബോധം  കേരളത്തിലെ കോണഗ്രസ്സിനാണുള്ളത്. ഇതിന്റെ ആവശ്യമുണ്ടോ, സംസ്ഥാന ഗവണമെന്റിനുകിട്ടുന്ന ചില്ലറ മാത്രം വേണ്ടെന്നു വെക്കുന്നതിൽ എന്താണർത്ഥം ?.രൂപയുടെ മൂല്യം കുറഞ്ഞാല്ലും ബാരലിനു ചോർച്ചവന്നാല്ലും വർദ്ധനതന്നെ, ജനാധിപത്യ ഭരണകൂടത്തിന് യാതൊരു ബാധ്യതയുമില്ല.എന്തിനാണിങ്ങനെ ഒരു ഗവണ്മന്റ് കുഭകോണം നടത്താൻ മാത്രമായി .കൂടെ പതിവുപ്പോലെ ഹർത്താല്ലും ഭരണപക്ഷത്തിന്റെ ഒരടി പ്രതിപക്ഷത്തിന്റെ രണ്ടടി എന്നതാണവസ്ഥ.എല്ലാം ജനങ്ങളുടെ മണ്ടക്ക് തന്നെ ,ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സമാധാനം.അവരവരുടെ ചുമതലകൾ നിറവേറ്റി, ഇനിമിണ്ടാതിരിക്കാം. എല്ലാം പതിവുപോലെ തുടരുന്നു.ഇതുവരെ നടത്തിയ ഹർത്താലുകൾകൊണ്ട് എത്ര രൂപ കുറഞ്ഞു. അഞ്ചു പൈസ ഇല്ലേ ഇല്ല.പക്ഷെ കേരളത്തിൽ മാത്രം ഇതിങ്ങനെ തുടരുന്നു.കേരളത്തിൽ മാത്രമാണ്  വിലവർദ്ധിച്ചത്  എന്നു തോന്നുന്നു.പൊതുജനം കഴുത ,അത്രമാത്രം.

7 comments:

  1. ഇവിടെ ഭരിക്കുന്നത് റിലയന്‍സും അംബാനിമാരുമല്ലേ...

    ReplyDelete
  2. പ്രതിഷേധിക്കുന്നു എന്ന് ഒറ്റവരി പത്രക്കുറിപ്പ് ഇറക്കുക മാത്രം ചെയ്‌താല്‍ അടുത്ത തവണ രണ്ടു രൂപ കൂട്ടേണ്ടി വരുമ്പോള്‍ അവര്‍ സസന്തോഷം അഞ്ച് രൂപ കൂട്ടും.മനുഷ്യന്റെ പ്രതികരണ ശേഷി കുറയുന്നതിനനുസരിച്ച് അവന്റെ മേലുള്ള അതിക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കും.
    (എന്ന് വച്ച് അക്രമ സമരത്തോട് യോജിപ്പില്ല. ഒന്നും ചെയ്യാതെ സഹിക്കുന്നതിനോട് യോജിക്കാന്‍ കഴിയുന്നുമില്ല.)

    ReplyDelete
  3. pothu janam kazhutha... Athu thannyaanu vaasthavam...

    "petrol vila nishchayaadhikaaram sarkkaar ettedukkuunth vare anshchitha kaala harthaal" angine ulla vallathum konde prayojanam undaakoo..
    Eka dhina naadakangal kond oru kaaryavum illa...athu veruthe oru budhimuttikkal maathramaanu....

    ReplyDelete
  4. എന്തിനാണിങ്ങനെ ഒരു ഗവണ്മന്റ് കുഭകോണം നടത്താൻ മാത്രമായി .

    ReplyDelete
  5. കുസുമം ആര്‍ പുന്നപ്ര, നാരദന്‍ ,Absar ,നൊച്ചിൽക്കാട്
    @thankas for comments

    ReplyDelete
  6. റിലയന്സുകാര്‍ വില കുറച്ചെന്നു കേള്‍വി...ഹ ഹ ഹ ...അവര്‍ക്ക് വേണ്ടിയാണല്ലോ മറ്റുള്ളവര്‍ വില കൂട്ടിയത്...പൊതു ജനം കഴുതകള്‍ തന്നെ...

    ReplyDelete
  7. Your style is really unique in comparison to
    other folks I have read stuff from. Thank you for posting when you
    have the opportunity, Guess I will just bookmark this blog.

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്