നേരിന്റെ യാത്ര

ഭാവിയെപ്പറ്റി ഞാന്‍ വരച്ചിട്ട
നേരിലെല്ലാം നോവിന്റെ സ്പന്ദനം.
മുന്പിലായിരം അഗ്നിച്ചിറകുകള്‍
തോറ്റം പാടി കടന്നു പോകുമ്പൊഴും
പാപമില്ലാതെ നേരു തേടാനിനി
ഭൂമിയില്‍ മുഴുയാത്രപോയീടണം.
മന്ത്ര തന്ത്രങ്ങളില്ലാതെനിക്കൊരു
ജീവിതക്കടല്‍ മുങ്ങിനിവരണം.
പട്ടിണി, പഴംതുണിയാക്കിയ
പുത്തന്‍ വസ്ത്രങ്ങള്‍ തുന്നിയിരിക്കണം.
ദേഹം ദേഹിയെ വിട്ടകലുമ്പൊഴും
സത്യധര്‍മ്മങ്ങള്‍ മണ്ണില്‍ പുലരണം.
കൊടും കാടുമൊത്തം എരിച്ചുകളയുന്ന
കാട്ടുതീയെന്നില് വെറും തിരിയായെരിയുന്നു.
സ്നേഹമില്ലായ്മ കാലത്തിലര്‍പ്പിച്ച
പൂവും കായ്കളും നിഷ്ഫലമാകുമോ?
മുമ്പിലനവധി വീഥികളെങ്കില്ലും
നേരിലെല്ലാം നോവിന്റെ സ്പന്ദനം.
മുന്പിലായിരം അഗ്നിച്ചിറകുകള്‍
തോറ്റം പാടി കടന്നു പോകുമ്പൊഴും
പാപമില്ലാതെ നേരു തേടാനിനി
ഭൂമിയില്‍ മുഴുയാത്രപോയീടണം.
മന്ത്ര തന്ത്രങ്ങളില്ലാതെനിക്കൊരു
ജീവിതക്കടല്‍ മുങ്ങിനിവരണം.
പട്ടിണി, പഴംതുണിയാക്കിയ
പുത്തന്‍ വസ്ത്രങ്ങള്‍ തുന്നിയിരിക്കണം.
ദേഹം ദേഹിയെ വിട്ടകലുമ്പൊഴും
സത്യധര്‍മ്മങ്ങള്‍ മണ്ണില്‍ പുലരണം.
കൊടും കാടുമൊത്തം എരിച്ചുകളയുന്ന
കാട്ടുതീയെന്നില് വെറും തിരിയായെരിയുന്നു.
സ്നേഹമില്ലായ്മ കാലത്തിലര്‍പ്പിച്ച
പൂവും കായ്കളും നിഷ്ഫലമാകുമോ?
മുമ്പിലനവധി വീഥികളെങ്കില്ലും
സത്യമായവ തേടിയലയണം.
