June 5, 2011

ഹൈറേഞ്ചിലെ മഴ വിശേഷങ്ങള്‍

                                    

           കേരളത്തില്‍ എന്‍പാടും മഴയെത്തിയപോലെ ഞങ്ങള്‍ക്കും മഴക്കാലം വന്നു,കൂടെ എന്നത്തെയും പോലെ റോഡു ബ്ലോക്കും കറന്റു കട്ടും ചെളിവെള്ളവും കാറ്റും ചെറിയ പനിയും ജലദോഷവും .
           റോഡുവക്ക് പലയിടത്തും ഇടിഞ്ഞും  മരങ്ങള്‍ പലയിടത്തും  ഒടിഞ്ഞും  യാത്ര  മുടക്കിതുടങ്ങി ,കൂടെ കറന്റു കട്ടും .പലകാരണങ്ങള്‍ കൊണ്ടും ബസ്സുകള്‍ പല സര്‍വ്വീസുകളും മുടക്കുന്നു .കാറ്റില്‍ പലയിടത്തും വാഴയും മറ്റുകൃഷികളും മറിഞ്ഞും മറ്റും നശിച്ചും  തുടങ്ങി .സ്കൂള്‍ ബസ്സില്ലാത്തിടത്തും മറ്റും യാത്രാക്ലേശം മൂലം കുട്ടികളുംമറ്റുള്ളവരും വളരെ ബുദ്ധിമുട്ടുന്നു.ടാറിങ്ങില്ലാത്ത വഴികളാണല്ലോ ഞങ്ങള്‍ക്ക്ക്കൂടുതല്‍ അതിനാല്‍തന്നെ ചെളിയിലൂടെയുള്ള തെന്നിതെന്നിയുള്ള യാത്രയും മഴയോടൊപ്പം വന്നു.
          വീടുകളില്‍  കൃഷിപണികളുടെ തിരക്കാണ് ,പുതിയ ഏലതട്ടകളും കുരുമുളകുതലകളും സംഘടിപ്പിക്കാനും അവ മഴകുറയും മുന്‍പ് നട്ടുതീര്‍ക്കാനുമുള്ള തത്രപാടിലാണ് കര്‍ഷകര്‍ .പല സഥലങ്ങളിലും കീഴ്ക്കാം തൂക്കായ റോഡുകള്‍ കയറിവേണം പണിസ്ഥലത്ത് എത്താന്‍ എങ്കില്ലും കര്‍ഷകര്‍ ഉത്സാഹത്തിലാണ് ,എങ്ങിനെ എങ്കില്ലും ജീവിതം മുന്‍പോട്ടുപോവണ്ടെ. പഴയ 40,11 ഒക്കെ പഴങ്കഥകളായെങ്കില്ലും കുഴപ്പമില്ലാതെ മഴപെയ്യുന്നു എങ്കില്ലും പഴയ ഇടതടവില്ലാതെയുള്ള മഴ ഓര്‍മ്മ മാത്രമായി .40,11 ഒക്കെ പഴയ ഹൈറേഞ്ച് മഴകളായിരുന്നുകേട്ടോ.

14 comments:

 1. കൊള്ളാം, നാടും മഴക്കാലത്തെ വയലും പുരയിടവുമെല്ലാം വീണ്ടും ഓർത്തു.
  പിന്നെ എന്താ ഈ 40,11?

  ReplyDelete
 2. മഴക്കാലം ഹൈരെന്ജിനു ദുരിതകാലവും ഒപ്പം തിരക്ക് പിടിച്ച കാലവും ആണല്ലേ?

  ReplyDelete
 3. @ അന്ന്യന്‍ - നാട്ടിന്‍പ്പുറത്ത് പെയ്യുന്നതുപോലല്ല ഹൈറേഞ്ചില്‍ മഴപ്പെയുന്നത് നൂലുപ്പോലെ എപ്പഴും പെയ്യ്തുകൊണ്ടേയിരിക്കും .മഴക്കാലം തുടങ്ങിയാല്‍ പണ്ടൊന്നും തോരാറെയില്ല.ഇതാണ് 40-നന്‍പര്‍, 11-നന്‍പര്‍, എന്നൊക്കെ അറിയപ്പെടുന്നത്.ഇപ്പോള്‍ അതൊന്നുമില്ലകെട്ടോ..
  ഷാനവാസ്-സാഹിബ് താങ്ങള്‍ക്ക് ഞങ്ങളുടെ നാടിനെപ്പറ്റി അറിയാമല്ലോ..സന്തോഷം

  ReplyDelete
 4. വയലില്‍ ,മലയില്‍ ,നഗരത്തില്‍ ,ഗ്രാമത്തില്‍ ഒക്കെയും വ്യത്യസ്തമായ മഴക്കാഴ്ച്ചകള്‍
  നന്നായിരിക്കുന്നു ഈ കാഴ്ച്ചയും.

  ReplyDelete
 5. മഴ കാഴ്ചയൊരുക്കി കാത്തിരിക്കുകയാണ് മുഹമ്മദ് കണ്ണുതുറക്കാന്‍ മനസുണ്ടായാല്‍ മതി

  ReplyDelete
 6. ഹൈറേഞ്ചിലെ മഴ
  ചന്നം പിന്നം മഴ
  തോരാമഴ ദുരിതമഴ
  ഒരു മലമുകളില്‍ നിന്ന് നോക്കിയാല്‍ അങ്ങേ മല മഴയില്‍ കുളിച്ച് സുന്ദരിയായി നില്‍ക്കുന്നത് കാണുന്നതെന്തൊരു ഭംഗി?

  (ഏലപ്പാറയിലാണെന്റെ വധൂഗൃഹം)

  ReplyDelete
 7. വളരെ നന്നായി മാഷേ..ഹൈറേഞ്ചിലെ കുന്നിൻ ചരിവുകളിലൂടെ കുത്തിയൊലിച്ചു പെയ്യുന്ന ആ മഴ ഒരു നിമിഷം മുന്നിൽ കണ്ടു.


  ആശംസകളോടെ
  satheeshharipad.blogspot.com

  ReplyDelete
 8. മഴ
  പ്രകൃതിയുടെ ഈ കണ്ണുനീര്‍ നാളത്തെ പച്ചപ്പിനു വേണ്ടി...

  ReplyDelete
 9. മഴ ഇഷ്ടമാണ്, പക്ഷെ ഹൈറേഞ്ചിലെ മഴ വിശേഷങ്ങള്‍ കേട്ടപ്പോള്‍ സങ്കടമായി...

  ReplyDelete
 10. ഭൂലോകത്ത് സങ്കല്‍പ്പ മഴ പെയ്യട്ടെ ..:)

  ReplyDelete
 11. ലിപി..@ഹൈറേഞ്ചില്‍ മഴ ഒരു പ്രത്യേക അനുഭവമാണ്.നന്ദി..
  രമേശ്..@thanks for the comment

  ReplyDelete
 12. മഴക്കാലം വാസ്തവത്തില്‍ ഹൈറേഞ്ചിനു ഒരു "തണുപ്പന്‍" കാലമാ............

  ReplyDelete
 13. ഹൈറേഞ്ചിലെ മഴക്കാലം എന്നെ കൊതിപിടിപ്പിക്കുന്ന ഒന്നാണ്..
  ഇനിയൊരിക്കൽ വരാം.. അപ്പോൾ കാണാം...:)

  ReplyDelete
 14. നല്ല ലേഖനം. മഴ - പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ മഴ ഇഷ്ടപ്പെടുന്നു. എന്നാല്‍ പ്രകൃതി
  പലപ്പോഴും വികൃതി കാട്ടുന്നു - അതിനു പ്രകൃതിക്ക്/സര്‍വേശ്വരന്
  വല്ല ഉദ്ദേശവും ഉണ്ടാകാം. പിന്നെ, 'മഴകള്‍' എന്ന പ്രയോഗം വേണ്ടട്ടോ -
  മഴ മതി. വീണ്ടും നല്ല ലേഖനങ്ങള്‍ എഴുതുക.

  ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്