June 24, 2011

ചുടല മുത്തു

                                     ചുടല മുത്തു മണ്ണ് മാന്തിക്കൊണ്ടേയിരുന്നു,കുഴിയിനിയും പൂര്‍ണ്ണമായും തീര്‍ന്നിട്ടില്ല .അതിരാവിലെ തുടങ്ങിയതാണ് .മണ്ണിന് അത്രവലിയ ഉറപ്പില്ലാത്തത് ഭാഗ്യമായി. അല്ലെങ്കില്‍ ഇത്രത്തോളം പോലും ആവില്ലായിരുന്നു. ഇടക്ക് മുക്കില്‍ പോയി ഒരു ചായയും വടയും കഴിച്ചത് മാത്രമാണ് ഭക്ഷണം .എങ്കിലും വലിയ ക്ഷീണമൊന്നും തോന്നുന്നില്ല ,പണിയോടുള്ള  ആത്മാര്‍ഥതകൊണ്ടാവും. തന്റെ ശരീരത്തെ അടക്കാ‍ന്‍ ഒരു കുഴി സ്വയം കുത്താനുള്ള തോന്നല്‍ കുറെദിവസമായിയുണ്ടായിട്ട്.പല ചിന്തകള്‍ക്കിടയില്‍ കയറിവന്നൊരു തോന്നല്‍.... അത് ഇവിടെ വരെയെത്തി.
   
        വളരെക്കാലത്തെ മുത്തുവിന്റെ സ്നേഹത്തിനും സേവനത്തിനുമുള്ള പ്രത്യുപകാരമായി നാട്ടുകാര്‍ നല്‍കിയ ഇനിഷ്യലാണ് ‘ചുടല ’.അങ്ങനെയാണ് സാദാമുത്തു ‘ചുടലമുത്തു’വായത് .അത് ഏതു സമയത്ത് സംഭവിച്ചുവെന്നോ..,ആരാണതിന്റെ  ഉപജഞാതാവെന്നോ ..,എങ്ങിനെയുണ്ടായിയെന്നോ ..ഇന്നും അജഞാതമാണ് .അത്യാവശ്യം അറിവായിതുടങ്ങിയകാലം മുതല്‍ ചെയ്യാനാരംഭിച്ച പണിയാണ് ശവക്കുഴികുത്തലും മറവുചെയ്യലുമെല്ലാം.ആരെങ്കില്ലും അടുത്തെങ്ങാനും മരണപ്പെട്ടാല്‍ ഒന്നുകില്‍ അടുത്ത ബന്ധുക്കളാരെങ്കില്ലും വിളിക്കും,വിളിച്ചില്ലെങ്കില്ലും ചെല്ലുന്നതിനും വേണ്ട വിധത്തില്‍ സഹായിക്കുന്നതിനും മുത്തുവിന് മടിയില്ലായിരുന്നു.മരണവീട്ടില്‍ ആദ്യം മുതല്‍ അവസാനം വരെ എന്തിനും ഏതിനും മുത്തുവുണ്ടാവും.ചിലരൊക്കെ എന്തെങ്കിലും സഹായമായി ചെയ്യും .അത്ര ബോധിച്ചെങ്കില്‍ മാത്രമെ മുത്തു എന്തെങ്കിലും വാങ്ങൂ.അത്പണത്തിന്റെ  വലിപ്പംകൊണ്ടായിരുന്നില്ല,സ്നേഹത്തിന്റെ വലിപ്പംകൊണ്ടായിരുന്നു.
        ആദ്യകാലത്തൊക്കെ മരിച്ചയാളിന്റെ ബന്ധുക്കളോ സുഹൃത്തുകളോ ,ആരെങ്കിലുമൊക്കെ സഹായത്തിനുണ്ടാവുമായിരുന്നു,കാലം ചെല്ലുംതോറും അവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.ഇപ്പോള്‍ പലയിടങ്ങളിലും അവന്‍ സ്വയം ആളെ കണ്ടെത്തേണ്ടിയും വരാറുണ്ട്.എങ്കില്ലും മുത്തുവിനാരോടും ഒരു പരിഭവവും തോന്നിയില്ല.നമ്മളെകൊണ്ടാവുന്ന ഒരു കൈ സഹായം ,അത്ര മാത്രമെ കരുതുന്നുള്ളു.
ദഹനമാണെങ്കില്ലും അടക്കാണെങ്കില്ലും എല്ലാകാര്യത്തിനും മുത്തു സമര്‍ദ്ധനായിരുന്നു,ഒന്നു രണ്ടുവട്ടം
പോലീസുകാരുടെ കൂടെ ആളില്ലാത്ത ചീഞ്ഞ മൃതദേഹങ്ങള്‍ കുഴികുത്തി മൂടുവാനും സഹായിച്ചിട്ടുണ്ട്.
സഹോദരനൊപ്പം കുടുബവീട്ടില്‍ തന്നെയായിരുന്നു  താമസം .അവര്‍ രണ്ടുപേരെ മക്കളായി  ഉണ്ടായിരുന്നുള്ളു.അച്ഛനും അമ്മയും നേരത്തെ മരിച്ചു,അടുത്തകാലത്താണ് സഹോദരന്‍ മരിച്ചത്.അതിനും വേണ്ട എല്ലാകാര്യങ്ങളും അവന്‍ തന്നെയാണ് ചെയ്യതത് .ആരും നിര്‍ബന്ധിക്കുവാനും സഹായിക്കുവാനും ഇല്ലാതിരുന്നതുകൊണ്ടുതന്നെ രണ്ടു സഹോദരന്മാരും വിവാഹം കഴിച്ചിരുന്നില്ല.ഇപ്പോള്‍ മുത്തു തനിയെയുമായി.

           കഴിഞ്ഞയാഴ്ചയാണ് തെക്കേലെ മേരിച്ചേടത്തിയുടെ ദാരുണമായ അന്ത്യം.മേരിച്ചേടത്തിയുടെ മക്കളും മരുമക്കളുമെല്ലാം വിദേശത്തായിരുന്നു.ചേടത്തി ഒറ്റക്കൊരു വലിയബംഗ്ലാവില്‍.പറയത്തക്ക വലിയ കുഴപ്പമൊന്നുമില്ലാതിരുന്നതു കാരണം ജോലിക്കും ആരെയും നിര്‍ത്തിയിരുന്നില്ല.നാലു ദിവസം  കഴിഞ്ഞാണ് മരണ വിവരം പുറത്തറിയുന്നത് .അറ്റാക്കോ മറ്റോ ആയിരുന്നത്രെ..ഇടക്ക് ആങ്ങളയുടെ വീട്ടിലെന്നും പറഞ്ഞൊരുപോക്കുണ്ട് .അതിനാല്‍തന്നെ നാട്ടുകാരും ശ്രദ്ധിച്ചില്ല. മക്കളെയൊക്കെ അറിയിച്ചെങ്കില്ലും അവരെല്ലാം വരും വരെ കാത്തുവെക്കാനുള്ള അവസ്ഥയിലായിരുന്നില്ല  മൃതദേഹം.മുത്തുവായിരുന്നു എല്ലാം നോക്കിനടത്തിയത്.
        അന്നുമുതലാണ് മുത്തുവിന് ഒരാധി  തുടങ്ങിയത് .ഇപ്പോള്‍ തന്നെ ഞാന്‍ തന്നെ വേണം എല്ലായിടത്തും എല്ലാം ചെയ്യാന്‍ .ഞാനെങ്ങാന്‍ മരണപ്പെട്ടാല്‍... ചീഞ്ഞളിഞ്ഞ് ഇവിടെ കിടന്ന് നാറുമോ..ഹൊ ..ഓര്‍ക്കാന്‍ വയ്യ..
        അങ്ങനെയാണവന്‍  ‘ശവക്കുഴി’ സ്വന്തം ആവശ്യത്തിനായി കുഴിക്കാന്‍ തീരുമാനിച്ചത്.ആരെങ്കില്ലും വലിച്ചിട്ട് മണ്ണ് മൂടട്ടെ ..അതിനെങ്കില്ലും ആരെങ്കില്ലും തയ്യാറായാല്‍ മതിയായിരുന്നു.
       
            ഒരു തൂമ്പ  മണ്ണുകൂടി കോരിമുകളിലേക്കിട്ട് മുത്തു കുഴിയില്‍ നിന്നും ചാടിക്കയറി.ഇടതു കൈ കൊണ്ട്  നെറ്റിയിലെ വിയര്‍പ്പു തുടച്ചു. ഒരു കമ്പെടുത്ത് സ്വന്തം പൊക്കമളന്നു മുറിച്ച് കുഴിയിലേക്കിട്ടു.
                                          ‘കിറു  കൃത്യം’.

26 comments:

  1. എല്ലാം കിറുകൃത്യം...

    ReplyDelete
  2. എല്ലാം മുത്തു പറഞ്ഞ പോലെ കിര് കിര് കൃത്യം വളരെ നല്ല ഒരു കഥ

    ReplyDelete
  3. ചില കാഴ്ചകളാണ് കണക്ക് കൂട്ടലുകള്‍ക്ക് പ്രേരിപ്പിക്കുന്നത്
    പലപ്പോഴും തെറ്റിപ്പോകുന്നതിനെ കൃത്യമായി വരച്ചിട്ടതിനു
    അഭിനന്ദന ങ്ങള്‍

    ReplyDelete
  4. chudala muthu ..nallath..ethu poleyulla..chila..
    pet namukal annu nammale jeevippikkunnathu...

    ReplyDelete
  5. ഇത് പോലെ സ്വന്തം ശവ കല്ലറ തീര്‍ത്ത്‌ സംസ്മാര ചിലവുകള്‍ക്ക് പണം വരെ കരുതി വച്ചിട്ടുള്ള നിരവധി പേര്‍ ജീവിച്ചിരിപ്പുണ്ട് ..ചിലര്‍ മണ്മറഞ്ഞു ..അതൊക്കെ വാര്‍ത്തകളും ആയിട്ടുണ്ട്‌ ,,എം .ടി യുടെ ഒരു കഥാ പാത്രം ഉണ്ട് ..എല്ലാവരുടെയും മരണ കര്‍മങ്ങളില്‍ പ്രതിഫലെച്ഹ കൂടാതെ സഹകരിക്കുന്ന ഒരു പാവം ഗ്രാമീണന്‍ ..ഒടുവുല്‍ ആരോരും ഇല്ലാതെ തെരുവില്‍ കിടന്നു മരിക്കാനായിരുന്നു അയാളുടെ വിധി ...

    ReplyDelete
  6. ഒരു പാവം മനുഷ്യന്റെ ആധി നന്നായി പ്രതിഫലിപ്പിച്ചു.

    ReplyDelete
  7. muthuvine pole orupadper namuk idayil und.
    snehabendangalk vila nalkatha ee adunika yugathil muthu vinte adhi yil thetila............

    ReplyDelete
  8. രമേശ്@ ഏതെക്കെയോ പത്ര വാര്‍ത്തകള്ളും എന്റെ ചില ചിന്തകളുമാണ് ഇതിനാദാരം എംടി യുടെ താങ്ങള്‍ പറഞ്ഞ കഥ വായിച്ചിട്ടില്ല, വായിക്കണം.
    @@വായിച്ച് കമറ്റിട്ടവര്‍ക്കും ഇടാത്തവര്‍ക്കും ഒരായിരം നന്ദി.

    ReplyDelete
  9. എല്ലാ മരണവീട്ടിലും ഇത്തരം കാര്ങ്ങള്‍ക്ക് എത്തുന്ന ഒരാള്‍ എന്റെ അടുത്തുണ്ട്. പക്ഷെ, വന്നു വിളിക്കുമ്പോള്‍ മാത്രേ പോകാറുള്ളൂ. ശരിക്കും പറഞ്ഞാല്‍ ഒരു തൊഴില്‍ പോലെ. എങ്കിലും വളരെ ആത്മാര്തമായാണ് എല്ലാം ചെയ്യുക.
    സ്വന്തങ്ങള്‍ക്ക് ഇതിനൊന്നും മെനക്കെടാന്‍ സമയം ഇല്ല എന്നത് മറ്റൊരു വശമായിരിക്കുന്നു.
    നന്നായി എഴുതി.
    ഫോണ്ടിന്റെ നിറം മാറ്റുന്നതൊ ബേഗ്രൌണ്ട് കളര്‍ മാറ്റുന്നതോ വായനക്ക് സുഖം വരുത്തും എന്ന് തോന്നുന്നു.

    ReplyDelete
  10. റാംജി @നന്ദി..താങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  11. അല്ലെങ്കിലും അവനവന്റെ കയ്യുണ്ടെങ്കില്‍ അവനവന്റെ തലയ്ക്കു വയ്ക്കാവുന്ന ഈ കാലത്ത്...
    ഇങ്ങനെയൊക്കെ ചിന്തിച്ചു പോയില്ലെങ്കിലെ അത്ഭുതമുള്ളൂ..

    ReplyDelete
  12. സോണി@ ,....കമന്റിന് നന്ദി..

    ReplyDelete
  13. ഹഹാ.. കൊള്ളാം

    ഇതൊറിജിനൽ സിങ്കം തന്നെയാകും അല്ലേ??!!

    ReplyDelete
  14. പള്ളിക്കാട്ടില്‍ ഖബര്‍ കുഴിക്കുന്നവരെയും ചുടല ഒരുക്കുന്നവരെയും
    കാണുമ്പോള്‍ പലപ്പോഴും അവരുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്.
    മരണമെന്ന യഥാര്‍ത്ഥ്യത്തെക്കുറിച്ച് കൂടുതല്‍ ബോധമുള്ളവര്‍ അവരായിരിക്കും

    ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്
    കഥയെക്കാള്‍ മിക്ക കവിതയും ഇഷ്ടപ്പെട്ടു

    ReplyDelete
  15. റഷീദ് @ബ്ലൊഗില്‍ വരാന്‍ തോന്നിയതിന് നന്ദി..മരണത്തെ ഭയപ്പാടോടെ നോക്കികാണുന്നവരാണ് നാമെല്ലാം .മരണത്തിനിടയില്‍ ജീവിക്കുന്നവര്‍ വ്യത്യസ്തരായിരിക്കും.

    ReplyDelete
  16. പ്രിയപ്പെട്ട സുഹൃത്തേ,
    ഈ മനോഹരമായ രാത്രിയില്‍ സുഹൃത്തിന്റെ വേദനിപ്പിക്കുന്ന വരികള്‍ വായിച്ചു മനസ്സിന് വിങ്ങലായി...
    വളരെ നന്നായി പറഞ്ഞ ഒരു കാര്യം പത്രതാളുകളില്‍ വായിക്കാറുണ്ട്!
    അഭിനന്ദനങ്ങള്‍...ഇനിയും എഴുതു

    മനോഹരമായ ഒരു രാത്രി ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  17. അനുപമ @വേദനിപ്പിച്ചതില്‍ ക്ഷമിക്കുക.വായിക്കാന്‍ തോന്നിയതിലുള്ള നന്ദി സ്വീകരിക്കുക.

    ReplyDelete
  18. കഥിക്കാനുള്ള ശ്രമങ്ങള്‍ നന്നായി തുടരുക. ആശംസകള്‍.

    ReplyDelete
  19. ചുടല മുത്തു ‌ ഒരു ജീവിത

    സത്യം ..ദുഖവും .അവസാനത്തെ

    വരി മനസ്സില്‍ തറച്ചു ..

    ReplyDelete
  20. ente lokam @ നന്ദി.ഒരായിരം

    ReplyDelete
  21. http://venattarachan.blogspot.com @ നന്ദി

    ReplyDelete
  22. ചിന്തിപ്പിക്കുന്ന എഴുത്ത് ...

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്