February 2, 2012

ചില മറവികൾ


ചുരുട്ടിയിട്ട കനവുകളിൽ ചില മറവികൾ
ചുരണ്ടിയെടുക്കട്ടെ.
പണിയൊഴിഞ്ഞ ചില സന്ധ്യകളിൽ
മനസ്സുകിനാവുകാണാൻ കിടക്കുമ്പോൾ
കൂട്ടിരിപ്പിന്റെ സൗകുമാര്യം നുകർന്നരികിൽ
ഞാനിരിക്കുന്നു.
ജാലകത്തിൻ  മിഴിച്ചിന്തുകൾക്കപ്പുറം
കോടമഞ്ഞിലുറഞ്ഞ കിനാവുകൾ.
സുദീർഘമാം പ്രണയം തകർന്നോരു നിലവിളിയായ്
ചില വാക്കുകൾ.
മുറിവുപറ്റിയ കയ്യിലേക്കൊരു മരുന്നു പിഴിഞ്ഞപോൽ
ഹൃദയ ഭിത്തികൾ നീറ്റുന്ന വേദന.
മരണത്തിൻ മഹോന്നതങ്ങളാം മൊഴികൾ കേട്ടൊരു വേള
വഴി തേടിയലഞ്ഞതും തിരിഞ്ഞു നടന്നതും
ഇവിടമെല്ലാം വെറും നെരിപ്പോടനാക്രോശിച്ച്
പുതുവഴി തേടി നടന്നതിൻ സ്വരം.
ചിതറി വീഴും മറവികൾ, ഓർമ്മപുസ്തകം തുറക്കുമ്പോൾ
മറവിതന്നെ ശരിയെന്നു തിരിച്ചറിവിന്റെ പുസ്തകം.

25 comments:

 1. ആദ്യം ബന്നത് ഞമ്മളാ...

  ഓർമ്മസ്തകം തുറക്കുമ്പോൾ
  മറവിതന്നെ ശരിയെന്നു തിരിച്ചറിവിന്റെ പുസ്തകം.

  വരികള്‍ മനോഹരമായിട്ടുണ്ട്....
  ആശംസകള്‍...

  മറക്കാനുള്ള കഴിവ് മനുഷ്യന് ഉണ്ടായിട്ടില്ലെന്കില്‍ ജീവിതം ഇതിനേക്കാള്‍ ദുഃഖകരമായിരുന്നു...

  ReplyDelete
 2. മറവികൾ അത്ഭുതങ്ങളാണ് ഇല്ലെങ്കിൽ മനുഷ്യർ ഭ്രാന്തന്മാരായേനെ....
  കുറച്ചു കൂടി മറവികൾ കുറിക്കാനുണ്ടെന്നു തോന്നി...

  ReplyDelete
 3. ബോധപൂര്‍വ്വമായ മറവികള്‍??

  ReplyDelete
 4. നല്ല വരികള്‍ - പലതും മറവിയുടെ പുകമറക്കുള്ളിലേക്ക് മാഞ്ഞു പോയിരുന്നില്ലെങ്കില്‍.....
  മറവി എത്രയോ വലിയ അനുഗ്രഹം

  ReplyDelete
 5. ഭായ്, നല്ല വരികള്‍...മറവി തന്നെ വലിയ അനുഗ്രഹം..ചില ഓര്‍മ്മകള്‍ ജീവന്‍ എടുക്കും...

  ReplyDelete
 6. മറവിതന്നെ ശരി.
  ചിലപ്പോൾ....

  ReplyDelete
 7. അര്‍ത്ഥം നിറഞ്ഞ വരികള്‍.
  നന്നായിരിക്കുന്നു.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 8. ചിലതൊക്കെ മറക്കാന്‍ കഴിയണേ എന്ന് ചിലപ്പോഴെങ്കിലും പ്രാര്‍ഥിച് പോയിട്ടുണ്ട് ..
  നല്ല വരികള്‍ ...ആശംസകള്‍

  ReplyDelete
 9. ഓർമ്മപുസ്തകം തുറക്കുമ്പോൾ
  മറവിതന്നെ ശരിയെന്നു തിരിച്ചറിവിന്റെ പുസ്തകം.

  മറവിയെന്നോന്നില്ലെങ്കില്‍ എന്തായിരിക്കും ഈ ലോകം...

  നന്നായിട്ടുണ്ട് വരികള്‍...

  ReplyDelete
 10. ഓർമ്മപുസ്തകം തുറക്കുമ്പോൾ
  മറവിതന്നെ ശരിയെന്നു.........
  സൌകര്യമുള്ള ഒളിച്ചോട്ടം ?

  ReplyDelete
 11. Absar Mohamed :,ആത്മരതി,നിശാസുരഭി,Pradeep Kumar,SHANAVAS,Kalavallabhan,.v.thankappan,chullikattil.blogspot.com.വേണുഗോപാല്‍.khaadu.നാരദന്‍@
  ചില മറവികളെ ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവരും മറവിയെ അംഗീകരിച്ചതിൽ സന്തോഷം,എല്ലാവർക്കും നന്ദി

  ReplyDelete
 12. മറവി മനുഷ്യ ജീവിതത്തിനു അനിവാര്യമാണ്

  നല്ല വരികള്‍

  ReplyDelete
 13. മറവി ഒരു മരുന്നാണ് ..ലോഖത്തെ പിടിച്ചു നിര്‍ത്തുന്നത് അതാണ് ..ഇഷ്ട്ടായി

  ReplyDelete
 14. ചിലപ്പോഴൊക്കെ മറവി അനുഗ്രഹമാണ്.

  ReplyDelete
 15. കൊമ്പന്‍,Pradeep paima,പട്ടേപ്പാടം റാംജി.....#@ nandhi varavinu

  ReplyDelete
 16. നല്ല വരികള്‍ !

  ReplyDelete
 17. ചിതറി വീഴും മറവികൾ, ഓർമ്മപുസ്തകം തുറക്കുമ്പോൾ
  മറവിതന്നെ ശരിയെന്നു തിരിച്ചറിവിന്റെ പുസ്തകം.....,അര്‍ത്ഥനിര്‍ഭരമാണീ വരികള്‍, മറവിക്ക് കാലം ഒരു കാറ്റലിസ്റ്റ് ആണ്. എന്നാല്‍ ചിലപ്പോള്‍ കാലം മായ്ക്കുന്നതിനു മുന്‍പേ മറക്കണം എന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങളുമുണ്ട്.നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍.......

  ReplyDelete
 18. കവിത നന്നായി ആശംസകള്‍...........

  ReplyDelete
 19. മറവിതന്നെ ശരിയെന്നു തിരിച്ചറിവിന്റെ പുസ്തകം

  മനോഹരം എന്ന വാക്ക് യോജിക്കില്ല ..

  അതിമനോഹരം ..........

  ReplyDelete
 20. ഓർമ്മപ്പുസ്തകം തുറക്കുമ്പോൾ നമ്മൾ 'മറ്റൊന്നും' ആവാതിരിക്കാൻ ശ്രമിക്കുക. അത് വെറും ഓർമ്മയാണെന്ന തിരിച്ചറിവിൽ നമ്മൾ ഇന്നിൽ ജീവിക്കുക. ആസംസകൾ.

  ReplyDelete
 21. ചില മറവികൾ ഉണ്ടാകുന്നത് നല്ലതാണ്, അതാണ് മനുഷ്യനെ മുന്നോട്ട് നയ്റ്റിക്കുന്നത്.. :)

  ReplyDelete
 22. ഓർമ്മപുസ്തകം തുറക്കുമ്പോൾ
  മറവിതന്നെ ശരിയെന്നു തിരിച്ചറിവിന്റെ പുസ്തകം
  -----
  താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്.. തുടരുക …അഭിനന്ദനങ്ങൾ

  ReplyDelete
 23. മുറിവുപറ്റിയ കയ്യിലേക്കൊരു മരുന്നു പിഴിഞ്ഞപോൽ
  ഹൃദയ ഭിത്തികൾ നീറ്റുന്ന വേദന.

  ReplyDelete
 24. കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ എനിക്ക് കഴിവില്ലാതെ പോയി..
  അതിനാല്‍ ആശംസകള്‍ നേരുന്നു.

  ReplyDelete
 25. സുദീർഘമാം പ്രണയം തകർന്നോരു നിലവിളിയായ്
  ചില വാക്കുകൾ.
  മുറിവുപറ്റിയ കയ്യിലേക്കൊരു മരുന്നു പിഴിഞ്ഞപോൽ
  ഹൃദയ ഭിത്തികൾ നീറ്റുന്ന വേദന.

  ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്