November 8, 2011

പ്രണയം


പ്രണയം വിദൂരമാം വിജനമാം വീഥിയിൽ
വഴിതെറ്റി നിൽക്കും പഥികനെപ്പോലെയോ?
ഇരുളാണു ചുറ്റും കുളിരാണു ചുറ്റും
മൊഴിമാറ്റമില്ലാതൊഴുകുന്നനാദിയായ്.

ഏഴുകടല്ലും കടന്നു ചെന്നിട്ടൊരു
കാലചക്രത്തിൻ തിരശ്ശീലകാണണം
ഒന്നിനു പിമ്പിൽ ഒന്നായ് ഒന്നായ്
കാലമുൾച്ചേർക്കും പ്രണയത്തിൻ ശീലുകൾ.

ജീവിയുണ്ടായൊരു കാലഘട്ടം മുതൽ
ജീവിതമെന്നു നാം  മൊഴിമാറ്റിടും വരെ
വരി വരി നിൽക്കുന്നീ പ്രണയത്തിൻ ശീലുകൾ.

ആദവും ക്രിഷ്ണനും മുംതാസ്സും രമണനും
വഴിതെറ്റി പൊട്ടക്കിണറ്റിൽ കിടക്കും മൊബൈൽ പ്രണയവും.
കൂലം കുത്തിയെത്തും നദി പ്രവാഹങ്ങൾക്ക്
തടയായ് നിൽക്കും പ്രണയവും കാണണം.
കാലം കാലമായ് ഒഴുകിക്കടക്കുകിൽ
ചോരഛർദ്ദിക്കാം,പക്ഷെ പ്രണയം മരിക്കില്ല.




  • 27 comments:

    1. പ്രണയം ഓരോരുത്തര്‍ക്കും ഓരോ തോന്നലാണ്
      അതില്‍ മറ്റൊരാള്‍ക്കും ഒരു റോളുമില്ല.
      കണ്ടത് പ്രണയത്തെ തന്നെയായിരിക്കട്ടെ

      ReplyDelete
    2. പക്ഷെ പ്രണയം മരിക്കില്ല.:)

      ReplyDelete
    3. അദുനിക പ്രണയതെപറ്റി അവസാനം പറഞ്ഞത് നന്നായി ....ഒട്ടകത്തിന്റെ പടം എവിടുന്ന് കിട്ടി ഒരു വേരിറ്റി പടം തന്നെ ..
      ബിഗ്‌ ഹായ് പിടിച്ചോ ?

      ReplyDelete
    4. പ്രണയം മരിക്കണ്ട. പക്ഷേ എവിടുണ്ട് പ്രണയം?

      ReplyDelete
    5. പ്രണയമില്ലല്ലോ പണമല്ലേ എല്ലാം ..

      ReplyDelete
    6. നല്ല പ്രണയം.... ഇപ്പോള്‍ പൈസ കൊടുത്താലും കിട്ടും

      ReplyDelete
    7. തരക്കേടില്ലെന്നു വേണമെങ്കില്‍ പറയാം

      ReplyDelete
    8. ഇതിനാകുമോ 'ദിവ്യപ്രണയം' ന്നക്കെ പറയാ...
      നല്ല വരികള്‍ .നല്ല കവിത.

      ReplyDelete
    9. കാലം കാലമായ് ഒഴുകിക്കടക്കുകിൽ
      ചോരഛർദ്ദിക്കാം,പക്ഷെ പ്രണയം മരിക്കില്ല....Very Touching Lines...Thanks.

      ReplyDelete
    10. കൊള്ളാം കേട്ടോ....എനിക്കിഷ്ട്ടമായി..ഈ പ്രണയ വരികള്‍...ഇങ്ങനെതന്നെ ആവുമോ ഈ പ്രണയം...

      ReplyDelete
    11. ആ ഒട്ടകം കൊള്ളാം.. പ്രണയത്തിനു പറ്റിയ പടം.

      ReplyDelete
    12. പ്രണയത്തിന്‍റെ പുതിയ മുഖം കൊള്ളാം

      ReplyDelete
    13. യഥാര്‍തത്തില്‍ ഇന്ന് പ്രണയം എന്ന വികാരം മനുഷ്യര്‍ തമ്മില്‍ ഉണ്ടോ?

      ReplyDelete
    14. പ്രണയം കവിത നന്നായി.
      ഇത്തിരി മിസ്റ്റിക് സ്വഭാവം
      ഉണ്ട് കവിതയ്ക്ക് .കൊള്ളാം

      ReplyDelete
    15. കാലത്തിന്റെ ഗതിയിൽ പ്രണയത്തിന്റെ വിവിധ മുഖങ്ങൾ...കൊള്ളാം

      ReplyDelete
    16. ആദ്യ നാലുവരി അതീവ സുന്ദരമായി. പിന്നീട് വരികള്‍ക്കു പാരസ്പര്യം കുറഞ്ഞ പോലെ. എങ്കിലും,കവിത നന്നു തന്നെ.

      ReplyDelete
    17. കൊള്ളാം .. പ്രണയം അനശ്വരമാണ്… പക്ഷെ ചില ചില്ലക്ഷരങ്ങളും അക്ഷരവും പോയി പണം അനശ്വരമാണെന്ന ഘട്ടത്തിലെത്തി ഇന്നത്തെ പ്രണയം!.. ഒരു പക്ഷെ കാലത്തിന്റെ ഗതിവേഗത്തിൽ തേയ്മാനം വന്നതാകാം!
      ചെറിയ അക്ഷര പിശക് ഒന്നു രണ്ടു സ്ഥലത്തുണ്ട് .. പറ്റുമെങ്കിൽ ശരിയാക്കുക

      ReplyDelete
    18. പ്രണയം അനശ്വരം ആണ് , നല്ല പ്രണയം ഉണ്ടാവട്ടെ എന്ന്‍ എല്ലാവര്‍കും ആശംസ നേരുന്നു , വരികള്‍ ഇഷ്ടപ്പെട്ടു

      ReplyDelete
    19. കവിത ഇഷ്ടമായി.
      ചുംബനത്തില്‍ മൃഗത്തിന്റെ
      ആത്മര്‍ത്ഥത നല്ല സന്ദേശം തന്നെ

      ReplyDelete
    20. This comment has been removed by the author.

      ReplyDelete
    21. രസായി!!!!!!!!welcome to my blog
      nilaambari.blogspot.com
      if u like it plz follow and support me!

      ReplyDelete
    22. പ്രണയവര്‍ണങ്ങള്‍..

      ReplyDelete
    23. nalla kavitha. pranayam marikkilla .

      ReplyDelete
    24. പ്രണയം മനുഷ്യന്റെ മൌലികമായ മനോവികാരമാണ്.

      ReplyDelete
    25. പ്രണയം മരിക്കില്ല.

      ഭാവുകങ്ങള്‍

      ReplyDelete

    എന്തെങ്കില്ലും പറയൂ ,പ്ലീസ്