July 8, 2011

ജീവിതം

ജീവിതം

നിരര്‍ത്ഥകങ്ങളീ യാത്രകള്‍ക്കപ്പുറം
മാറാലമൂടും കറുപ്പിന്‍ പ്രഭാതമോ?
ചൂടും തണുപ്പും ഇടതൂര്‍ന്ന മൗനത്തില്‍
ശീല്‍ക്കാരമെല്ലാം അടങ്ങും കിനാവുകള്‍
ആത്മാവുതേടും പൊന്‍വെളിച്ചത്തില്‍
നൂറായിരം കഥ മാറ്റുരക്കുന്നു.
നന്മയും തിന്മയും കൂടികുഴഞ്ഞൊരു
കാലചക്രത്തിന്‍ പ്രതിധ്വനി കേട്ടുവോ?
നിലവിളികളെല്ലാം ഉറങ്ങികിടക്കുമാ
ചോരയിറ്റും നദി പാട്ടുപാടുന്നു.
ഒരു കുഞ്ഞായ് പിറന്നതും
കുടിലില്‍ വളര്‍ന്നതും
ഇന്നോളമീ കൂരിരുട്ടില്‍ കഴിഞ്ഞതും
ചില്ലുപാത്രങ്ങള്‍ക്കിരുമ്പിന്‍ കരുത്തെന്ന് വെറുതെ
കളിയായ് പറഞ്ഞു നടന്നതും
അഭയമില്ലാതെയും ശരണമില്ലാതെയും
എന്നും തിക്കി തിരക്കും മോഹങ്ങളും.
നിങ്ങളാണിന്നും നയിക്കുവതെങ്കില്ലും
ജീവിതം എന്നാലതെന്താണെന്നിനി
ആരോടു ചോദിച്ചര്‍ത്ഥം ഗ്രഹിക്കണം?

32 comments:

 1. ജീവിതം എന്നാലതെന്താണെന്നിനി
  ആരോടു ചോദിച്ചര്‍ത്ഥം ഗ്രഹിക്കണം?

  അനുഭവം=ഗുരു

  ReplyDelete
 2. അഭയമില്ലാതെയും ശരണമില്ലാതെയും
  എന്നും തിക്കി തിരക്കും മോഹങ്ങളും.
  നല്ല വരികള്‍ ...
  കറുപ്പിന്‍ പ്രഭാതം ...ഇതു ശരിയാണോ ..
  സ്വന്തം ജിവിതം ...സ്വന്തം ഉത്തരം ...
  ...
  പിന്നെ എന്റെ ബ്ലോഗ്ഗേല്‍ പോസ്റ്റ്‌ ചെയ്യുനിടത് ..ആ എന്നത് കാണുനില്ല ...മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുന്നില ..ഒന്നൂ പറയുമോ ...

  ReplyDelete
 3. സങ്കപ്പങ്ങള്‍ നല്ല വരികള്‍

  ReplyDelete
 4. നല്ല വരികള്‍..അജിത്തിന്റെ കമന്റിനു കീഴെ എന്റെയും ഒരു കയ്യൊപ്പ്.

  ReplyDelete
 5. നന്മയും തിന്മയും കൂടികുഴഞ്ഞൊരു
  കാലചക്രത്തിന്‍ പ്രതിധ്വനി കേട്ടുവോ?
  കേട്ടുകൊണ്ടേയിരിക്കുന്നു. അതാണ്‌ ജീവിതം. ആശംസകള്‍.

  ReplyDelete
 6. നിലവിളികളെല്ലാമുറങ്ങിക്കിടക്കുമാ,
  ചോരയിറ്റും നദി പാട്ടുപാടുന്നു

  ഒഴുക്കോടെ വായിക്കുമ്പോൾ ഈ വരികൾ അതിനു മുൻപും പിൻപുമുള്ള വരികളുടെ അർഥതന്തുവിൽ നിന്നും മുറിഞ്ഞു നിൽക്കുന്ന പോലെ --എന്നാൽ അതാകട്ടെ കരുത്തൂറ്റ വാ‍ക്കുകളും...

  ജീവിതത്തെക്കുറിച്ച് ഒരു കൊച്ച് അവലോകനം - നന്നായിരിക്കുന്നു

  ReplyDelete
 7. അജിത്ത്,പ്രദീപ്,ഷാനവാസ്,വേണാട്ടരചന്‍, ജാനകി എല്ലാവര്‍ക്കും നന്ദി.ചോരയിറ്റും നന്ദിയെന്നുദ്ദേശിച്ചത് ദു:ഖം തരുന്ന ജീവിതത്തെയാണ്.നമ്മുടെ ദു:ഖം സന്തോഷം എല്ലാംതന്നെ കാലമെവിടെയോ ഒളിപ്പിച്ചിരിക്കുകയല്ലെ.അതല്പാല്‍പ്പമ്മായി നമ്മുക്ക് തരുന്നു.

  ReplyDelete
 8. ജീവിതത്തിന്റെ സങ്കല്‍പ്പങ്ങള്‍.

  മോഹവും മോഹ ഭംഗവും

  വളരെ പഠിപിക്കുന്നില്ലേ?..നന്നായി

  എഴുതി.ആശംസകള്‍.

  ReplyDelete
 9. ente lokam @ ആശംസകള്‍ക്ക് നന്ദി അറിയിക്കുന്നു.

  ReplyDelete
 10. ishtamaayi suhruthe.............

  ReplyDelete
 11. ജീവിതം എന്താണെന്ന് നിങ്ങള്ക്ക് മനസ്സിലായിടത്തോളം പറഞ്ഞിട്ട്
  എന്താണെന്ന ചോദ്യം കൊള്ളാം.....
  ഓരോരുത്തരും കാണുന്നത് ,അനുഭവിക്കുന്നത് ,അതോക്കെത്തന്നെയല്ലേ ജീവിതം ? അല്പം കൂടി അടുക്കി ഒതുക്കാംആയിരുന്നെന്നു തോന്നി. എന്തായാലും വിമര്‍ശനം പറഞ്ഞെങ്കിലും കൂടുതലും ഇഷ്ടപ്പെട്ട വരികള്‍.
  ആ പടം ഒഴിവാക്കാമായിരുന്നു. ഒരസ്വസ്ഥത ........

  ReplyDelete
 12. നല്ല വരികള്‍ മാഷേ. ഇഷ്ടപെട്ടു. ആശംസകള്‍!
  ഒഴുക്കോടെ ചൊല്ലിപോകാന്‍ പറ്റുന്ന കവിത. ആ ഒഴുക്കൊന്ന് തടസ്സപെട്ടത് ഈ വരികളില്‍ മാത്രമാണ്.

  ‘ചില്ലുപാത്രങ്ങള്‍ക്കിരുമ്പിന്‍ കരുത്തെന്ന് വെറുതെ
  കളിയായ് പറഞ്ഞു നടന്നതും‘

  അതില്‍ വെറുതെ എന്നത് അടുത്ത വരിയിലേക്കുള്ളതാണോ എന്ന സംശയം. ‘ഞാന്‍‘ പറഞ്ഞപോലെ, ആ ചിത്രം, അത് ഹൈഡ് ചെയ്തിട്ടാണ് വായന തുടങ്ങിയത്. അറപ്പോ, വെറുപ്പോ എന്തൊക്കെയോ തോന്നുന്നു.

  ReplyDelete
 13. നന്നായിരിക്കുന്നു അവലോകനം. ആശംസകൾ. കൂടുതൽ പോരട്ടെ.

  ReplyDelete
 14. ഒരു കുഞ്ഞായ് പിറന്നതും
  കുടിലില്‍ വളര്‍ന്നതും
  ഇന്നോളമീ കൂരിരുട്ടില്‍ കഴിഞ്ഞതും
  ചില്ലുപാത്രങ്ങള്‍ക്കിരുമ്പിന്‍ കരുത്തെന്ന് വെറുതെ
  കളിയായ് പറഞ്ഞു നടന്നതും
  നല്ല വരികള്‍ ....

  ReplyDelete
 15. നന്മയും തിന്മയും കൂടികുഴഞ്ഞൊരു
  കാലചക്രത്തിന്‍ പ്രതിധ്വനി കേട്ടുവോ..?

  വരികൾ നന്നായിട്ടുണ്ട്.

  ReplyDelete
 16. ശ്രീനി,ഞാന്‍,അന്‍സര്‍,ചെറുത്,മുകില്‍,രവീണ,മൊയ്തീന്‍...എല്ലാവര്‍ക്കും നന്ദി.
  ജീവിതം ചിലപ്പോള്‍ ഭയപ്പെടുത്തുന്നു,ചിലപ്പോള്‍ ആശ്വസിപ്പിക്കുന്നു .ചിത്രം ഭയപ്പെടുത്തുന്ന ജീവിതത്തിനു വേണ്ടിയുള്ളതാണ് .
  ഒന്നും സ്വന്തമായ് കരുത്ത് തെളിയിക്കാനില്ലാത്തപ്പോള്‍ വെറുതെ നമ്മള്‍ പോങ്ങച്ചമടിക്കാറില്ലെ ,നിസ്സാരകാര്യങ്ങള്‍ക്ക് വരെ നമ്മള്‍ മിടുക്കരാണെന്ന് അത് മനസ്സില്‍ വച്ചാണ് ചില്ലുപാത്രങ്ങള്‍ക്കിരുമ്പിന്‍ കരുത്തെന്നെഴുതിയത്.

  ReplyDelete
 17. ഏയ് സങ്കല്‍പ്പങ്ങള്‍. അവിടെ വന്ന് എത്തി നോക്കിയല്ലോ.കവിത വായിച്ചു. കൊള്ളാം.

  ReplyDelete
 18. വായിക്കുംതോറും അർതഥമേറുന്ന വരികൾ...

  ReplyDelete
 19. നികു,കുസുമം @ നന്ദി

  ReplyDelete
 20. അര്‍ത്ഥം ലഭിച്ചാല്‍ അറിയിക്കണം ..:)

  ReplyDelete
 21. നല്ല താളവും അര്ത്ഥവും ഉള്ള കവിത...
  അര്‍ത്ഥമില്ലായ്മയും ഒരു അവസ്ത്ഥയാ ല്ലെ? ചില അറ്ത്ഥങ്ങള്‍ അറിയാത്തതാ നല്ലത്...

  ReplyDelete
 22. prayan,anaswara,...@
  സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി.

  ReplyDelete
 23. കവിതയിലെ തത്വവിചാരം നന്നായ് ആകർഷിച്ചു. അഭിനന്ദനങ്ങൾ

  ReplyDelete
 24. എഡിറ്റര്‍..@...നന്ദി

  ReplyDelete
 25. കവിത കൊള്ളാം പക്ഷേ ആ പോട്ടം ഇല്ലേ പോട്ടം ...അത് കണ്ടിട്ട് പേടി തോന്നണു .

  ReplyDelete
 26. faisalbabu,,@...സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി...

  ReplyDelete
 27. പ്രിയപ്പെട്ട സുഹൃത്തേ,
  മനോഹരമായ വരികള്‍...
  ജീവിതം ജീവിച്ചു തന്നെ അറിയണം...അനുഭവമാണ് ഏറ്റവും വലിയ ഗുരു!അറിഞ്ഞു പഠിക്കണം...ചോദിച്ചും വായിച്ചുമല്ല....:)
  ദയവായി,പോസ്റ്റിനു ഇങ്ങിനത്തെ ചിത്രങ്ങള്‍ ഒഴിവാക്കു!
  മോളുടെ ഫോട്ടോ വളരെ നന്നായിരിക്കുന്നു!സുന്ദരികുട്ടിയാണ് എന്ന് പറയണം!
  ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  ReplyDelete
 28. അനു@ തീര്‍ച്ചയായും. നന്ദിയും

  ReplyDelete
 29. നന്നായിരിക്കുന്നു, സുഹൃത്തേ. പ്രത്യേകിച്ച്, ആശയം ഗംഭീരം. ജീവിതത്തില്‍ തത്വചിന്തയുടെ
  പ്രതിഫലനം വ്യക്തമായി കാണുന്നു. ഭാവുകങ്ങള്‍.

  ReplyDelete
 30. കൊള്ളാം നന്നായിട്ടുണ്ട്

  ReplyDelete
 31. ജീവിതം എന്നാലതെന്താണെന്നിനി
  ആരോടു ചോദിച്ചര്‍ത്ഥം ഗ്രഹിക്കണം


  ഒരിക്കലും അർത്ഥം കിട്ടാൻ പോകുന്നില്ലാ കേട്ടൊ ഭായ്

  ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്