സ്വന്തം ആത്മാഭിമാനത്തിനു മുറിവേൽക്കുമ്പോൾ രക്ഷപ്പെടാനുള്ള ഉപായം.
കുറ്റം പറയാനില്ലാത്തവർ ചതിക്കുഴിയിൽ വീഴുമ്പോൾ ആശ്വസിപ്പിക്കുവാനുള്ള വാക്ക്.
ലോട്ടറിയടിച്ചവൻ ആത്മഹത്യ ചെയ്യുമ്പോഴുള്ള എന്റെ വേദന.
നഖക്ഷതങ്ങൾ സൃഷ്ടി നടത്തുമ്പോൾ അവിവാഹിതയായ മകളോട് മാതാപിതാക്കൾ പറഞ്ഞത്.
ചെടികൾക്ക് വിഷമടിക്കുമ്പോൾ അവ നമ്മോട് സഹതപിക്കുന്നത്.
അഹങ്കാരം
നിലവിളിക്കുന്ന കുഞ്ഞിനും ഉത്തരം കിട്ടാത്ത ചോദ്യത്തിനും ഒറ്റ ഉത്തരം.
അന്ന്യന്റെ കഷ്ടതയിൽ പല്ലിറുമി തെറുപ്പിക്കും അക്ഷരങ്ങൾ.
പ്രണയിച്ച് ആത്മഹത്യചെയ്യ്തവന്റെ വേദന.
ലോൺ അന്വേഷിച്ചും തരാതിരുന്ന ബാങ്ക് മാനേജരുടെ ശാഠ്യം.
ഭൂമിക്ക് നിലാവിന്റെ ശോഭയുള്ളപ്പോഴും കാർമേഘങ്ങൾ മനുഷ്യനു തന്നത്.
(ചിത്രങ്ങൾ ഗൂഗിളിൽ നിന്നും)