May 1, 2012

സത്യം

 
ചുരുങ്ങും വാക്കുകൾക്കുള്ളിൽ
കുരുങ്ങും സ്വരങ്ങളാണെല്ലാം.
ഹൃദയം തുരന്നൊരു വഴിയാൽ
ചരിക്കുവാൻ ഉണരും മനസ്സിന്റെ
കിതപ്പാറ്റിടാനാവണം.
ഉരഗം ചരിക്കുന്ന വഴിപോൽ എവിടവും
ഉടലാൽ സ്പർശിച്ചാലെ ശരിയെ തിരയാനാവൂ.

24 comments:

  1. ചെറുതും മനോഹരവുമായി....(ശരിയെ തിരയാന്‍ ഇത്രയും കഷ്ടപ്പാടുണ്ടോ..?)

    ReplyDelete
  2. ചുരുങ്ങിയ വാക്കുകളില്‍ കുരുങ്ങിയ സ്വരത്തില്‍ ..

    ഹൃദയം തുറന്ന വഴിയില്‍ കൂടി... ഉണര്‍ന്ന മനസ്സോടെ..

    നന്മ തിന്മകളില്‍ നിന്ന് ..കൂര്‍മ്മതയോടെ സത്യം

    തിരിച്ചറിയണം.. എന്ന സന്ദേശം അങ്ങേയറ്റം

    അഭിനന്ദനം അര്‍ഹിക്കുന്നു ..

    ആശംസകള്‍

    ReplyDelete
  3. നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
  4. ഉരഗം ചരിക്കുന്ന വഴിപോൽ എവിടവും
    ഉടലാൽ സ്പർശിച്ചാലെ...
    ഇങനൊരു ചിന്തയിതാദ്യായാ കേള്‍ക്കണത് :)
    നല്ലത് :)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. എവിടവും
    ഉടലാൽ സ്പർശിച്ചാലെ ശരിയെ തിരയാനാവൂ...
    ഇന്ന് ശരിയെ കണ്ടെത്താന്‍ വലിയ കഷ്ടപ്പാട് തന്നെ.

    ReplyDelete
  7. ശരിയെ തിരിച്ചറിയാന്‍ വല്യ പാടാണ്...ല്ലേ..

    ReplyDelete
  8. ചുരുങ്ങും വാക്കുകൾക്കുള്ളിൽ
    കുരുങ്ങും സ്വരങ്ങളാണെല്ലാം
    കുഞ്ഞു കവിത ഇഷ്ടമായി

    ReplyDelete
  9. ശരിയും തെറ്റും തിരിച്ചറിയാന്‍ ഇന്ന് പ്രയാസം തന്നെ.

    ReplyDelete
  10. ശരിയെ തിരിച്ചറിയുക എന്നത് ഇന്നത്തെ തെറ്റുകളാല്‍ മൂടിയ കാഴ്ചകളില്‍ ശ്രമകരം തന്നെ !!!

    നാല് വരികളില്‍ നാനാര്‍ത്ഥം ..

    ഇഷ്ട്ടായി

    ReplyDelete
  11. അല്‍പ്പം വരികള്‍... മനോഹരം...

    ReplyDelete
  12. പ്രിയപ്പെട്ട സുഹൃത്തേ,
    സുപ്രഭാതം !
    മനസ്സുണ്ടെങ്കില്‍ മാര്‍ഗമുണ്ടല്ലോ...ശരിയില്‍ തന്നെ എത്തണമെന്ന് നമ്മള്‍ ആഗ്രഹിക്കണം. എത്താന്‍ അല്പം വിഷമമാനെങ്കിലും!
    ഈ കുഞ്ഞുകവിത എത്ര മനോഹരമായ സന്ദേശമാണ് നല്‍കുന്നത്! അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  13. നേര് തോട്ടറിയണം!!
    അര്‍ത്ഥസംപുഷ്ടമായ കുഞ്ഞു കവിത ഇഷ്ടമായി

    ReplyDelete
  14. അപ്പോ, അദാണ് സത്യം ..ല്ലേ..!
    അല്‍പ്പമെങ്കിലും, അസ്സലായിട്ടുണ്ട്
    ആശംസകളോടെ..പുലരി

    ReplyDelete
    Replies
    1. ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

      Delete
  15. വളരെ നന്നായി
    ആശംസകള്‍

    ഇവിടെ എന്നെ വായിക്കുക
    http://admadalangal.blogspot.com/

    ReplyDelete
  16. ചുരുങ്ങും വാക്കുകൾക്കുള്ളിൽ
    കുരുങ്ങും സ്വരങ്ങളാണെല്ലാം.

    :)

    ReplyDelete
  17. തൊട്ടറിയണം എല്ലാം എന്ന് അല്ലെ സുഹൃത്തെ..
    ചിഅപ്പോള്‍ പൊള്ളും , എങ്കിലും അതാവും നല്ലത്..

    ReplyDelete
  18. താങ്കളുടെ കവിത മനസ്സിന്റെ കിതപ്പാറ്റി. സന്തോഷം. ആശംസകൾ

    ReplyDelete
  19. ഉരഗം ചരിക്കുന്ന വഴിപോൽ എവിടവും
    ഉടലാൽ സ്പർശിച്ചാലെ ശരിയെ തിരയാനാവൂ.

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്