March 20, 2011

2 KAVITHAKKAL

1.രാധ


ഒരു രാധയുണ്ട്ആയിരുന്നെന്‍ മുത്തശ്ശികഥകളില്‍.

കൃഷ്ണന്നൊടൊത്തു കരം പിടിച്ചീനാടിന്‍

ഹൃദയത്തുടിപ്പുകള്‍ കരളില്‍ച്ചുമന്നവള്‍.

മഥുരാസുഖം തേടികൃഷ്ണനകലവെ

കണ്ണീര്‍ കയങ്ങളില്‍ നീന്തി തുടിച്ചവള്‍.

പഞ്ചഭൂതങ്ങളില്‍  കൃഷ്നണനെന്നുള്ളൊരു രൂപവും ഭാവവും

മാത്രം തിരഞ്ഞവള്‍  .

ഓമന കുഞ്ഞിനെ ലാളിച്ചു നില്‍ക്കുന്ന മഞ്ഞിന്‍

മുഖമുള്ളൊരമ്മയെപ്പോലവള്‍.


2.ദ്രൗപതി


കൂടെഞാന്‍ കാണുന്നു അഞ്ചുത്താഴാല്‍ പൂട്ടി

കൂട്ടിലടച്ചകുരുവിപോല്‍ ദ്രൗപതി .

അന്ത്യത്തിലാരും തുണക്കുനില്‍ക്കാതന്ന്

ഈ മണ്ണില്‍ ദാഹിച്ചലഞ്ഞുമരിച്ചവള്‍.

നാലഞ്ചുപേരവര്‍ കല്‍പ്രതിമയാകവെ

കൃഷ്ണനെ തേടിയാവായിട്ടലച്ചവള്‍.

കണ്ണിലാളുന്നഗ്നി കണ്ണുനീരാക്കിയ

കുന്തിതന്‍ കൊച്ചുമക്കള്‍ക്കന്ന് അമ്മയായി തീര്‍ന്നവള്‍.

 സ്വന്തം മകന്‍റച്ഛന്‍ അവനൊയിവനൊയെന്നൊറ്റനോട്ടത്തില്‍

പറയാനറച്ചവള്‍.

ജീവിതം പോലും പതികള്‍ക്കു നല്‍കി

പണയപതക്കമായ് മാറേണ്ടിവന്നവള്‍.

ഇവളാണു ഭാരതസ്ത്രീകള്‍തന്‍ ഹ്രുദയത്തില്‍

രത്നങ്ങളാല്‍ പതിച്ചുവയ്ക്കേണ്ടവള്‍.

ഇവിടുണ്ടു ഭാരത സ്ത്രീക്കു സ്വാതന്ത്രമെന്നുച്ചത്തില്‍ോഷിക്കും

നിങ്ങളോടിന്നെന്‍റ് മനസ്സുച്ചോദിക്കുന്നു

ആരാണു  ദ്രൗപതി….... ?

2 comments:

  1. രണ്ടു കവിതകളും മനോഹരമായി. എന്തേ ആരും ഇതൊന്നും വായിക്കാത്തത്?

    ReplyDelete
  2. വായിച്ച് നല്ല അഭിപ്രായം കുറിച്ചതിന് നന്ദി ..മോശം അഭിപ്രായമാണെങ്കില്ലും എഴുതുവാന്‍ മടിക്കല്ലെ..

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്