കാക്കി
കാക്കി മൗഢ്യതയുടെ നിറമാണ്
അല്ലെക്കില്‍
അത് പൊലീസ് യൂണിഫൊം ആവില്ലായിരുന്നു.
കാക്കിക്ക് ക്രൂരതയുടെ മുഖമാണ്
അല്ലെക്കില്‍
അത് ഭരണക്കൂടത്തിന്റെ ചട്ടുകമാകേണ്ടതില്ലായിരുന്നു
കാക്കിക്ക് ഫ്രീസറിന്റെ തണുപ്പാണ്
അല്ലെക്കില്‍
അത് മോര്‍ച്ചറികളില്‍ കാവല്‍ നില്ക്കില്ലായിരുന്നു.
കാക്കി തെരുവിന്റെ സന്തതിയാണ്
അല്ലെക്കില്‍
അത് കടത്തിണ്ണകളില്‍ അന്തിയുറങ്ങില്ലായിരുന്നു.
കാക്കിക്ക് വേദനയുടെ ഹൃദയമാണ്
അല്ലെക്കില്‍
അത് മനുഷ്യനെ പോലീസാക്കില്ലായിരുന്നു.
അതെ!!! പാവം കാക്കി.
ReplyDeleteസത്യം ..
ReplyDelete