December 29, 2012

മകളെ നിനക്കു ക്ഷമിക്കുവാനാവുമോ?




നിന്നിയിടത്തുഞാന്‍ നിന്നു തകര്‍ന്നുപോയ്
  ഒരിറ്റു കണ്ണീര്‍ തുണിയിലമര്‍ന്നുവോ..
പിടയുന്നൊരാ പെണ്‍കിടാവിന്റെ വേദന ഹൃദയത്തിലേറ്റൊന്നു വിറച്ചുവോ?
സ്ഥലകാലങ്ങളെ കൂച്ചുവിലങ്ങിട്ടൊരു മാത്ര മനുഷ്യനായ് മാറിയതീ ജഡം.
പീഢനമെന്നാല്‍ മനുഷ്യന്‍ മനുഷ്യനെ പിച്ചിചീത്തുന്ന കാട്ടാളത്തമെന്നർത്ഥം പറയുമോ...?
നരനും നാരിയും അർഥനാരീശ്വരന്മാരെന്നു പഠിപ്പിച്ച നാടിതു തന്നെയോ...
 മൌനം വിദ്വാനു ഭൂഷണം.
മരണം വരുന്നത് ഇങ്ങനെയെങ്കില്‍ നാം എന്തിനീ മണ്ണില്‍ ജനിച്ചൂ ജീവിക്കണം.
മാപ്പ്..എന്നെങ്കിലും പറയാനീ പുരുഷനെ അനുവദിക്കാൻ നിനക്കാവുമെങ്കില്‍ കുഞ്ഞേ... മാപ്പ് .......
ഈ നാട്ടില്‍ ജനിച്ചു ജീവിക്കും പരുഷന്മാര്‍ക്കെല്ലാമായ് ആയിരമായിരം മാപ്പുകള്‍ ...മാപ്പ്.

8 comments:

  1. ബാഷ്പാഞ്ജലികള്‍

    ReplyDelete
  2. അവൾ ക്ഷമിക്കട്ടെ

    ReplyDelete
  3. നിന്നിയിടത്തുഞാന്‍ നിന്നു തകര്‍ന്നുപോയ്...
    ഇത് ഭാരതാംബയുടെയും കണ്ണുനീര്‍

    ReplyDelete
  4. ajith Cv Thankappan സീത* ആറങ്ങോട്ടുകര മുഹമ്മദ്‌
    ബാഷ്പാഞ്ജലികള്‍

    ReplyDelete
  5. എന്നാലും വരുന്ന തലമുറകള്‍ക്ക് ഒരു
    മുന്നറിയിപ്പിന് വേണ്ടി എങ്കിലും എന്ത്
    എങ്കിലും..??!!!!

    ReplyDelete
  6. ആയിരമായിരം മാപ്പുകള്‍ ...

    ReplyDelete
  7. നരനും നാരിയും അർദ്ധനാരീശ്വരന്മാരെന്നു പഠിപ്പിച്ച നാടിതു തന്നെയോ...
    മൌനം വിദ്വാനു ഭൂഷണം.

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്