August 15, 2013

ഭയപ്പെടൽ

                     


 ഭയമാകുന്നമ്മേ എനിക്കീ ഭരണകൂടങ്ങളെ...                                                                               നിന്റെമാറിനെയൊരു മുള്ളുവേലിയാൽ കെട്ടിവരിഞ്ഞിട്ട്   
അപ്പുറവുമിപ്പുറവുമായ്  വെടിയുതിർക്കുന്നിവർ.
ഇതെന്റെ രാജ്യം  നിനക്കവകാശമില്ലാത്തത് , ചരിത്രം ചുരണ്ടണ്ട ,പണ്ടിതൊറ്റ രാജ്യമെന്ന്,ഭൂഖണ്ടമെന്ന് ,അമ്മയെന്ന് ,ഭൂമിയെന്ന്,പ്രപഞ്ചമെന്ന് 
പറഞ്ഞ് പറഞ്ഞ് കണ്ണീർ വാർക്കേണ്ടതില്ല.
അപ്പഴും അധികാരി നാമായിരിക്കണമെന്ന് ചിന്തിച്ച് തലപുകക്കേണ്ടതില്ല...

ഒരു മുള്ളുവേലിക്കരികിലായ് നിന്ന് അപ്പുറത്തേക്ക് കണ്ണുപായിച്ചു   

ഇതെവിടെയോ കണ്ടു മറന്നപോലല്ലെ...
ഇതെന്റെ വേലിക്കിപ്പുറവുമല്ലെ ,
യെന്റെയമ്മേ നിന്റെ മാറിടമല്ലെ...
                                   
എന്റെ ഭാഷ നിന്റെയാകുന്നില്ല....

എന്റെ മതവും നിന്റെയാകുന്നില്ല...
നിന്റെ വേഷവും ആഹാരവുമെന്റെയല്ല...
പക്ഷെയെന്റെ കാറ്റും മഴയും നിലാവെളിച്ചവും 
സൂര്യനും പാചകംചെയ്യാ പഴങ്ങളും ധാന്യവും കടലും മീനും
 ആദികോശവും അതിലെ ജീനും ഈ കുളിരും കൂടി -
നിന്റേതു കൂടിയാവുന്നു.
                                         
അപ്പുറവും ഇപ്പുറവുമായ് വെടിയുതിർക്കുന്നീ 

തോക്കുകൾ നമ്മുടേതല്ല ,
ഈ വിമാനങ്ങളും റോക്കറ്റും പീരങ്കിയും ബോബും വസ്ത്രവും 
ഷൂവും മറ്റിതൊന്നുതന്നെ നമ്മുടേതല്ല..
പരസ്പരം പിച്ചിചീന്താൻ പഠിപ്പിച്ച ചിന്തയും വാക്കും 
പ്രവൃർത്തിയും കൂടെ നമ്മുടെതല്ല,മറ്റാരുടെയൊക്കെയോ...

എന്നിട്ടും ഇതെല്ലാമറിഞ്ഞിട്ടും എന്താണമ്മേ ഞങ്ങളിങ്ങനെ 

എനിക്ക് ഭയക്കാതിരിക്കാനാവുന്നില്ല ഈ ഭരണകൂടങ്ങളെ....
                      

17 comments:

  1. ഈ ഭൂമി ഒന്ന് തന്നെ നമ്മള്‍ ആണ് അതില്‍ അതിരും വരമ്പും തീര്‍ത്തവര്‍

    ReplyDelete
  2. ഉള്ളില്‍ തട്ടുന്ന വരികള്‍
    ആര്‍ക്കുവേണ്ടിയാണിതെല്ലാം?
    ഭരണകൂടങ്ങള്‍,......!!!!
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  3. എന്നിട്ടും ഇതെല്ലാമറിഞ്ഞിട്ടും എന്താണമ്മേ ഞങ്ങളിങ്ങനെ ?
    പകുത്തു മാറ്റുമ്പോഴും പകുത്തു മാറ്റാന്‍ കഴിയാത്തതെത്ര?
    ശക്തിയുള്ള കവിത.

    ReplyDelete
  4. ആകാശത്തുനിന്ന് നോക്കുമ്പോള്‍ അതിരുകളില്ലാതെ ഒന്നാണത്രെ ഭൂമി

    ReplyDelete
  5. എന്നിട്ടും ഇതെല്ലാമറിഞ്ഞിട്ടും എന്താണമ്മേ ഞങ്ങളിങ്ങനെ
    എനിക്ക് ഭയക്കാതിരിക്കാനാവുന്നില്ല ഈ ഭരണകൂടങ്ങളെ....

    ഭരണകൂടമെന്ന വേലി തന്നെ വിളവ് തിന്നുമ്പോൾ, നമുക്ക് ഭയക്കാതിരിക്കാനാവില്ല, ആ ഭരണകൂടങ്ങളെ.
    നല്ല മൂർച്ചയുള്ള വരികൾ.
    ആശംസകൾ.

    ReplyDelete
  6. അറിവുള്ളവര്‍ക്കും തെറ്റ് പറ്റുന്ന ന്യായങ്ങള്‍..
    അങ്ങനെ ആണ് ഭരണ കൂടങ്ങള്‍..

    നനായി എഴുതി ഹനീഷ്.

    ദൈവം തന്നത് ഭൂമി മാത്രം ആണ്....പാസ്പോര്‍ട്ട്‌ ഉണ്ടാക്കി
    അതിരുകള്‍ തിരിച്ചത് നാം തന്നെ..യാത്ര ചെയ്യാന്‍ വിലക്കുകള്‍
    തീര്‍ത്തത് നാം തന്നെ...ഭയാനകം ആണ് ഇത് എല്ലാം..

    ReplyDelete
  7. കവിയുടെ വൃഥാ സ്വപ്നങ്ങള്......

    ReplyDelete
  8. ഒന്നായ നിന്നെ പലതായി പിരിച്ചിട്ടു പരസ്പ്പരം കൊമ്പു കോര്‍ക്കുന്നു മൂഡര്‍

    ReplyDelete
  9. ഒരു വരയുടെ അപ്പുറവും ഇപ്പുറവും രണ്ടു രാജ്യങ്ങളല്ല രണ്ടു പൌരന്മാരാനാണ്. നല്ല ആശയം. നന്നായി എഴുതി. അഭിനന്ദനങ്ങള്‍..

    ReplyDelete
  10. ആശയവും അതിനെ അര്‍ത്ഥവത്താക്കുന്ന വരികളും.ആശംസകള്‍

    ReplyDelete
  11. മിനിപിസിJanuary 19, 2013 at 12:42 PM

    എന്തിനാണ് ഈ വഴക്കും വിദ്വേഷവും യുദ്ധക്കൊതിയും ......................മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കാതെ ഓരോരുത്തരും ലോകനന്മയ്ക്ക് ഉതകും വിധം എന്തെങ്കിലും ചെയ്തിരുന്നുവെങ്കില്‍ !

    ReplyDelete
  12. നല്ല വരികള്‍, നല്ല ആശയം

    ReplyDelete
  13. അതിർ വരമ്പിനുള്ളിൽ ഭയപ്പാടോടെ
    വീർപ്പുമുട്ടി കഴിയുന്ന അനേകലക്ഷം ആളുകളുടെയൊക്കെ
    ശരിയായ സ്ഥിതി വിശേഷങ്ങൾ..!

    ReplyDelete
  14. അതിര്‍ത്തി വേലികള്‍ മനുഷ്യ മനസ്സിലും വേലികള്‍ കേട്ടാതിരിക്കട്ടെ ,രണ്ടു രാജ്യങ്ങള്‍ക്ക് അപ്പുറവും ഇപ്പുറവും ജീവിക്കുന്നവര്‍ മനുഷ്യരാണ് ,അവിടെ ,സ്വന്തം നേട്ടങ്ങള്‍ക്കായി ആരും അത് മുതലെടുക്കാതിരിക്കട്ടെ ,ശ്രദ്ധിക്കപ്പെടെണ്ട ഒരു കവിത , ഒരു പാടിഷ്ടായി .

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്