January 4, 2014

എന്റെ ആദ്യ വിദ്യാലയം.....

           ഞാൻ വിദ്യാർത്ഥിയായിരുന്നു എന്നത് ഒരത്ഭുതത്തോടെ മാത്രമെ ഓർക്കാനാവൂ ,ഒരിക്കലും തിരിച്ചു പിടിക്കാനാവാത്തത്ഭുതം.ഓരോതവണയും കൂട്ടാർ എസ് എൻ എൽ പി എസിന്റെ മുമ്പിലൂടെ പോകുമ്പോൾ പഴയ ഓർമ്മകൾ വേദനിപ്പിച്ചുകൊണ്ടേയിരിക്കും അതുപോലെ സന്തോഷിപ്പിച്ചു കൊണ്ടും.സ്കൂളിലേക്കുള്ള കൂട്ടമായുള്ള വരവും ബഹളവും താമസിച്ചു വരുന്നതിനുള്ള അദ്ധ്യാപകരുടെ വഴക്കും,അന്നത്തെ ഭയം ഇന്നതെ രസമായി മാറിയതിന്റെ ആനന്ദവും.
            അന്നൊക്കെ എല്ലാ വിഷയവും ഒരാളു തന്നെയാണു പഠിപ്പിച്ചിരുന്നത്.അങ്ങനെ എന്തുകൊണ്ടോ എന്നെ 1ലു 4ലുപഠിപ്പിച്ചത് ദിനകരൻ സാറു തന്നെയായിരുന്നു.അതുകൊണ്ടു തന്നെ അദ്ദേഹത്തോട് അന്നുമിന്നും ഒരു പ്രത്യേക ബഹുമാനം മനസ്സിൽ സൂക്ഷിക്കുന്നു.നമ്മുടെ പ്രൈമറി അദ്ധ്യാപകരെയാവും നാമെല്ലാകാലത്തും ഓർമ്മിക്കുക.ലീലാമ്മ ടീച്ചറും ഹക്കീം സാറും സുമതി ടീച്ചറും പ്രഭാകരൻ സാറുംവാസുക്കുട്ടൻ സാറുമെല്ലാം ഞങ്ങൾക്ക് ഭയമുള്ള പ്രിയപ്പെട്ട വരായിരുന്നു. മറ്റുള്ള ആരെയൊക്കെ മറന്നാലും അവരെ മറക്കാനാവില്ല.നന്മയായിരുന്നു എല്ലാകാലത്തും അവരെ നമ്മുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ കാരണം.
           നമ്മുടെ സ്കൂൾ അന്നുമിന്നും ഒരേ കെട്ടിടത്തിൽ തന്നെ ഇപ്പോൾ ഉപയോഗിക്കാത്ത കെട്ടിടത്തിലായിരുന്നു 1ലു3ലു4ലുമെന്റെ വിദ്യാഭാസം.വീട്ടിൽ നിന്നും ഒരു കിലോമീറ്ററിലധികം ദൂരമുണ്ട് സ്കൂളിലേക്ക് അന്ന് റോഡിന് ടാറിങ്ങും സോളിങ്ങുമൊന്നുമില്ല വെറും മണ്ണ് വഴി.അതിലൂടെ തെന്നി തെറിച്ച് അന്നതെ പാരഗൺ സ്പ്ലിപ്പറിൽ സ്കൂളിലെത്തുമ്പോൾ തലവരെ ചെളി തെറിച്ചിടുണ്ടാവും.രാവിലെ പരമാവധി താമസിച്ചാവും വീട്ടിൽ നിന്നിറങ്ങുക അതിനാൽ തന്നെ താമസിച്ചാവും സ്കൂളിലേക്കുള്ള വരവ്.സ്ഥിരമായി വഴക്ക് കേൾക്കാനുള്ള ഭാഗ്യം സിദ്ധിച്ച വരായിരുന്നു ഞാനും ചേട്ടനുമെല്ലാം.അദ്ധ്യാപകരെല്ലാം തന്നെ വീട്ടുകാർക്കും പരിചിതരായിരുന്നതിനാൽ തന്നെ സ്കൂളിലെ ചെറിയകാര്യം പോലും വീട്ടിലെത്തിയിരുന്നു.അന്ന് സ്കൂളിന്റെ പടിഞ്ഞാറു വശത്ത് ഒന്നു രണ്ടു നെല്ലിമരം നിന്നരുന്നതിലെ നിത്യസന്ദർശകരായിരുന്നു ഞങ്ങളൊക്കെ .കൂടാതെ പഴയസ്കൂളിന്റെ പരിസരത്ത്  കുതിര പിടുക്കെന്ന് യെല്ലാവരും പറയുന്ന മരവും ഞങ്ങളെ ആകർഷിക്കുന്നതും തല്ലുവാങ്ങിതരുന്നതുമായിരുന്നു.സ്കൂളിന്റെ മുന്മ്പിൽ താഴെ യായൊഴുകുന്ന തോട്ടിലായിരുന്നു ഞങ്ങൾ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയിരുന്നത്.നല്ല ജലസമിർദ്ധിയുള്ള തോടായിരുന്നു അന്നത്,ഉണ്ണാൻ പോയി വെള്ളത്തിലൂടെയുള്ള ഓട്ടവും പാറയിലെ പായലിലെ തെന്നി വീഴ്ചയുമെല്ലാം ഇന്നലെ സംഭവിച്ചതുപോലെ ഓർക്കുന്നു.കുറച്ചു ദിവസം ഞങ്ങൾ കുഞ്ഞിചേച്ചിയെന്നു( അമ്പിളി) പെങ്ങളോടൊപ്പം അടുത്തുള്ള തങ്കപ്പൻ ചേട്ടന്റെ വീട്ടിലും ഉണ്ണാൻ പോകുമായിരുന്നു.അന്നൊന്നു വീട്ടുകാർ കുട്ടികളെ ഓർത്ത് ഇന്നതെയത്ര ആധിപിടിച്ചിരുന്നോയെന്ന് സംശയമാണ്.

        അടിയെഭയങ്കരപേടിയായിരുന്നെനിക്ക് ഏതോകാര്യത്തിന് ദിനകരൻ സാറെന്നെയടിച്ചതും ഞാൻ ക്ലാസ്സിൽ നിന്നെറിങ്ങി ഓടിയതും അവസാനം അടുത്തക്ലാസ്സിൽ പഠിച്ചിരുന്ന ചേട്ടനെ വിട്ട് ഓടിച്ചിട്ട് പിടിച്ചതുമെല്ലാം അച്ചൻ ഇടക്ക് പറഞ്ഞ് ഇപ്പോളുമെന്നെ കളിയാക്കും.സ്കൂളിന്റെ താഴെ നിന്നിരുന്ന മാവിന്റെ ചുവട്ടിലൂടെ ആയിരുന്നു എന്റെ ഓട്ടം.അങ്ങനെ ഒരിക്കലും മറക്കാവാനാവാത്ത എന്റെ ആദ്യ സ്കൂളിനെ കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും അവസാനിക്കുന്നില്ല.ഒരാളുള്ളിടത്തോളം കാലം അവന്റെ മനസ്സിൽ അതിന്റെ പച്ചപ്പുകൾ തലനീട്ടികൊണ്ടേയിരിക്കും.

17 comments:

  1. ഇപ്പോഴത്തെ ആധിയൊന്നും പണ്ടില്ലായിരുന്നു.

    ReplyDelete
  2. എന്നും മനസ്സിൽ നിൽക്കുന്ന ഓർമ്മകളുടെ വസന്തകാലം...

    ReplyDelete
  3. ഓര്‍മ്മകള്‍ക്ക് മരണമേയില്ല

    (കുറെ ആയല്ലോ ബ്ലോഗില്‍ കണ്ടിട്ട്. തുടര്‍ന്നെഴുതുക, ആശംസകള്‍)

    ReplyDelete
    Replies
    1. .നന്ദി ,പട്ടേപ്പാടം റാംജി,ഓർമ്മകൾ,മുഹമ്മദ്‌ ആറങ്ങോട്ടുകര,Basheer Vellarakad

      Delete
  4. ഓര്‍മ്മകളുടെ വസന്തം. പിന്നെ,അക്ഷരങ്ങള്‍ക്ക് വലിപ്പക്കൂടുതല്‍ തോന്നുന്നു.

    ReplyDelete
  5. സുഖമുള്ള ഓർമ്മകൾ.. പക്ഷെ വായിക്കാൻ അത്ര സുഖമായില്ല. അക്ഷരങ്ങൾ കൂടികുഴഞ്ഞ് കിടക്കുന്നു..

    ReplyDelete
  6. ദെവ്യ്യടായിരുന്നു..മാഷെ ഇത്ര നാളൂം ...?
    ആ ..പാഴേ വിദ്യാലയത്തിൽ ഓർമ്മകളുമായി പോയിരിക്കുകയായിരുന്നു അല്ലേ

    ReplyDelete
    Replies
    1. കുറേ തിരക്കുകൾ .ഇനി സജീവമാകണമെന്നു കരുതുന്നു.നന്ദി

      Delete
  7. മനസ്സിലെ പച്ചപ്പുകൾ ഇതൊക്കെ മാത്രം . നന്നായി
    അവതരിപ്പിച്ചു .

    ReplyDelete
  8. അന്നത്തെ കുട്ടികളെപ്പറ്റി മാതാ പിതാക്കൾക്ക് ഇത്രയും ആധി ഇല്ലായിരുന്നു.
    സത്യം.പക്ഷെ അന്ന് ഒരു കുട്ടിയെ വഴിയില കണ്ടാല നീ ഇന്ന വീട്ടിലെ
    ഇന്നയലിന്റെ മകന് അല്ലെ എന്നും മറ്റുള്ളവര ചോദിക്കുമായിരുന്നു..
    ഇന്നോ?ഇയാളെ കണ്ടോ എന്ന് ചോദിച്ചാല പ്രായം,ഇടുന്ന വേഷം ഫോട്ടോ
    ഉണ്ടോ ഇതൊക്കെ അല്ലെ തിരിച്ചു ചോദിക്കുക??

    വള്ളി ചെരുപ്പ് ഇട്ടു തല വരെ ചെളി തെറിപ്പിച്ചു നടന്ന കാലം ഒരു
    സുഖം ആയിരുന്നു...ഓർമ്മകൾ നന്നായി എഴുതി..തിരക്ക് കൊണ്ട് ആണോ
    ഒന്നും നാലും ഒക്കെ അക്കത്തിൽ തന്നെ എഴുതി സമയം ലാഭിച്ചത്‌?
    :)...ആശംസകൾ ഹനിഷ്...

    ReplyDelete
    Replies
    1. അന്നത്തെ കാലമിനി തിരിച്ചു വരില്ല.ഓരോ അയൽക്കാരും പരസ്പരം അറിഞ്ഞിരുന്ന ആ കാലമെത്ര നന്മയുള്ളതായിരുന്നു.പഴയ പാരഗൺ സ്ലിപ്പർ ഇപ്പഴും ഉണ്ടോയെന്തോ?

      Delete
  9. ഒളിമങ്ങാത്ത ഓര്‍മ്മകള്‍...
    നന്നായി അവതരിപ്പിച്ചു
    ആശംസകള്‍

    ReplyDelete
  10. നല്ല നല്ല ഓര്‍മ്മകളെ താലോലിക്കാനുള്ള അവസരം കുട്ടിക്കാലത്തിന്‍റേതു മാത്രമാണ്.

    ReplyDelete
  11. എന്റെയും അനുഭവം ഇങ്ങനെയൊക്കെത്തന്നെയാണ്‌.

    ReplyDelete
  12. വരികൾ എന്നേയും എന്റെ ശൈശവ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി
    നന്നായി ഈ പഴയകാല ചരിതാവതരണം
    പിന്നെ alignment ഇടതു വശത്തേക്ക് മാറ്റുക ഇപ്പോഴത്തെ middle alignment
    കാണാനും വായിക്കാനും സുഖമുള്ളതല്ല
    ആശംസകൾ

    ReplyDelete
  13. ഏറെക്കാലത്തിനു ശേഷം വീണ്ടും ഇവിടെ , ചെറുതെങ്കിലും നല്ല ഓര്‍മ്മകുറിപ്പ് .

    ReplyDelete
  14. കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്ന വരികൾ

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്