February 16, 2012

അനോണിമസ്



രമണി ടീച്ചർ തിരക്കിലായിരുന്നു. രാവിലെ അഞ്ചുമണിക്ക് തുടങ്ങിയ പണിയാണ്.രാവിലത്തെ കാപ്പിയും ഉച്ചക്കത്തെ ചോറും തുണിയലക്കും കുട്ടികളെ പഠിപ്പിക്കലും മുറ്റം തൂപ്പും എല്ലാം കഴിഞ്ഞ് കുട്ടികളെ സ്കൂൾ വണ്ടിയിലും കേറ്റിവിട്ടിട്ടു വേണം തനിക്ക്
സ്കൂളില് പോകാനൊരുങ്ങാൻ. ധൃതിയിൽ  കുളിമുറിയിൽ കയറി കതകടച്ച് കുളിച്ചെന്നുവരുത്തി പുറത്തിറങ്ങി, സാരിയൊക്കെ വാരിച്ചുറ്റി .മേക്കപ്പൊക്കെ അത്യാവശ്യം മാത്രം.ചെറുപ്പം മുതലേ രമണിടീച്ചറിന്റെ പോളിസിയിതായിരുന്നു. ഇനിപ്പം  വിവാഹമെല്ലാം കഴിഞ്ഞ്കുട്ടികൾ രണ്ടായപ്പം പറയുകയും വേണ്ട.
കതക് പൂട്ടി താക്കോൽ ബാഗിലിട്ട് റോഡിലിറങ്ങി ഓട്ടോ കൈകാട്ടി നിർത്തി പ്രൈവറ്റ് സ്റ്റാന്റിലിറങ്ങി.
 
 സന്തോഷ് പോയിട്ടില്ല. പുറപ്പെടാൻ തയ്യാറായിക്കഴിഞ്ഞു. എന്താ ടീച്ചറെ
ഇന്നും താമസിച്ചല്ലോ. സ്ഥിരം യാത്രകാരിയോടുള്ള പരിചയം കണ്ടക്ക്ടർ പുതുക്കി.
ടീച്ചർഅതൊന്നും ശ്രദ്ധിക്കാതെ വണ്ടിയിൽ കയറി ആളൊഴിഞ്ഞ ബാക്ക് വശത്തേക്ക് മാറിനിന്നു.
        അത്യാവശ്യം തിരക്കുണ്ടായിരുന്നു,അടുത്ത സ്റ്റോപ്പിൽ നിന്നും സാമാന്യം നല്ല രീതിയിൽ തന്നെ ആളുകയറി,സ്കൂൾ കുട്ടികളടക്കം ഭയങ്കര തിരക്ക് തന്നെ.പുറകിൽ നിന്നും നല്ല തള്ളുവരുന്നുണ്ട് ,അതുപോലെ തന്നെ മുൻവശത്തു നിന്നും .
        ഹൊ...കഷ്ടം,തന്നെ..ടീച്ചർ മനസ്സിലോർത്തു.
തിരക്കില്പെട്ടോ അതോ മനപ്പൂർവ്വം ആരെങ്കിലും ചെയ്യ്തതോയെന്നറിയില്ല തിരക്കിൽ സാരിമാറത്തു നിന്നും ഊർന്നു വീണു.മൊബൈൽ ക്യാമറകൾ മിന്നിയോ...ഏയ്  തോന്നിയതാവും.ടീച്ചർ സാരി നേരെയാക്കി.
    ങ്...സ്റ്റോപ്പായല്ലോ....ഇറങ്ങി സ്കൂളിലേക്ക് നടന്നു.
    ഹൊ..ശല്യം തന്നെ...ഒരു വർഷത്തിനകം ഒരു സ്കൂട്ടർ എങ്ങിനെയെങ്കിലും വാങ്ങണം, അല്ലെങ്കിൽ ഈ തിരക്കില്പെട്ടു ചത്തതു തന്നെ.
ചന്ദ്രേട്ടനോട് പറയണം,ഗൾഫിൽ നിന്നും വന്നാൽ അതാവണം ആദ്യം ചെയ്യിക്കേണ്ടത്. 
സ്കൂൾ ഗേറ്റിൽ കരിങ്കൊടി കുത്തിയിരിക്കുന്നല്ലോ.അദ്ധ്യാപകരും കുട്ടികളും മുറ്റത്തുകൂട്ടം കൂടിയും നിൽക്കിന്നു.
“എന്താ ടീച്ചറെ താമസിച്ചത്, അറിഞ്ഞില്ലെ മാനേജർ ശങ്കരേട്ടന്റെ അമ്മ മരിച്ചിരിക്കുന്നു.ഇന്ന് സ്കൂളിനവധിയാണ്...ടീച്ചറെ എത്രവട്ടം വിളിച്ചു”
    സരസ്വതി ടീച്ചർ നീട്ടി പറഞ്ഞിട്ട് ആരും കാണാതെ ചിരിച്ച് പയ്യെ പറഞ്ഞു “നാളെയേ അടക്കുള്ളു...നമ്മുക്കൊരു ഷോപ്പിങ്ങിനു പോകണം..”
 
    ശ്രദ്ധിച്ചില്ല ...തിരക്കിനിടയിൽ മൊബൈൽ എടുക്കാൻ മറന്നിരിക്കുന്നു.അടുത്തു തന്നെയാണ് വീട് .കണ്ടിട്ട് ഉടനെ വീട്ടിലേക്ക് പോകണം തുണിയെല്ലാം അലക്കാൻ കിടക്കുകയാണ്. സരസ്വതി ടീച്ചറിനോട് എന്തൊക്കെയോ ഒഴിവുകിഴിവ് പറഞ്ഞ്
രമണിടീച്ചർ മരണവീട്ടിൽ നിന്നും പുറത്തു കടന്നു.


        ഹൊ...ഒരുകണക്കിനുനന്നായ് ..തുണിയലക്കി വിരിച്ചുകൊണ്ട്
ടീച്ചറോർത്തു.അത്യാവശ്യം പണികളൊക്കെ തീർത്തുവച്ചാൽ ഞായറാഴ്ച വീടുവരെയൊന്നു പോകാമല്ലോ,കുറെ ദിവസമായി ആലോചിക്കുന്നു.അമ്മക്കും അച്ചനും സുഖം തന്നെയെങ്കിലും പോയ് കണ്ടിട്ട് കുറച്ചായി.തിരക്കെല്ലാം ഒഴിഞ്ഞ് പോക്ക് പാടുതന്നെ...
        അത്യാവശ്യം തുണിയെല്ലാം അലക്കി,കുട്ടികളുടെ ഡ്രസ്സും കുറച്ച് തേച്ചു വച്ചു.ഈ യൂണിഫോമെല്ലാം അലക്കി വെളുപ്പിച്ച് തേച്ചു വക്കുക വല്ലാത്ത മല്ലുതന്നെ.
ഫോൺബെല്ലടിക്കുന്നു ...ദൈവമെ...ചന്ദേട്ടനായിരിക്കുമോ...അതെ ...എടുത്തതും ചാടികടിക്കാൻ വരുന്നു.വിവരം ചുരുക്കി പറഞ്ഞു,മൊബൈലെടുക്കാതെ സ്കൂളിൽ പോയതും മരണവിവരവുമെല്ലാം...കസേരയിൽ നുവർന്നൊന്നിരുന്ന് തെല്ലാശ്വാസത്തോടെ ടീച്ചർ ചോദിച്ചു...പിന്നെ....
പക്ഷെ പുള്ളിക്കാരനെന്തോ ചെറിയ പരിഭവം പോലെ...എന്താ ..പലവട്ടം ചോദിച്ചു.
“നീയെന്റെയാ ഫെയ്സ്ബുക്ക് പേജെന്നെടുക്ക് ....പിന്നെ വിളിക്കാം“.“എന്താ...“ ഫോൺ കട്ടുചെയ്യ്തിരിക്കുന്നു.
“ഹൊ...എനിക്കീ കുന്ത്രാണ്ടമൊന്നുമറിയില്ല.നേരത്തെ ചെറിയ തോതിലൊക്കെ പുള്ളിക്കാരന്റെ കൂടെ നോക്കുമായിരുന്നു.ഇപ്പൊ ചേട്ടൻ ഗൾഫിൽ പോയതിൽ പിന്നെ നോക്കാറെയില്ല.
ഈമെയിലഡ്രസ്സും പാസ്സ്വേർഡും ഡയറിയിലുണ്ട്.ഫെയ്സ് ബുക്കിൽ ചന്ദേട്ടന്റെ അഡ്രസ്സിൽ ലോഗിൻ ചെയ്യ്തു.
ആരെക്കെയോ എന്തോക്കെയോ എഴുതിയിരിക്കുന്നു.കുറെ ചിത്രങ്ങൾ ചിലതിൽ അസ്ലീലതിന്റെ അതിപ്രസരം.പിന്നെ കുറെ പരിഭവങ്ങൾ.ഇതൊരു ബോറൻപണിതന്നെ,ഇതിലെന്താ ഇത്ര വലുതായിയെന്നെനിക്കറിയില്ല.
ഫോൺബെല്ലടിക്കുന്നു.ചന്ദേട്ടൻ തന്നെ “ഞാനിതൊന്നും നോക്കാറില്ല ചന്ദ്രേട്ടാ...”
“നന്നായിയൊന്നു നോക്കിക്കെ നിനക്ക് കാണാൻ പറ്റിയ പോസ്റ്റുണ്ട്...”
താഴേക്ക് റോൾ ചെയ്യ്ത് നോക്കി.എതൊക്കെയോ എഴുതി പിടിപ്പിച്ചിരിക്കുന്നു.ഹൊ...
റോൾ ചെയ്യുന്നതിനിടയിൽ ഏതോ മുഖം കണ്ട് ടീച്ചറൊന്നു നിർത്തി.
ഇതെന്റെ മുഖമല്ലെ ...ബസ്സിൽ തിരക്കില്പെട്ട്...ഛെ...ഒരു അടികുറിപ്പും ..തിരക്ക് ...തിരക്കോട് തിരക്കു തന്നെ...
 ടീച്ചർപെട്ടന്നു മുഖം വലിച്ചു.
ഏതോ അനോണിമസ്സ് പോസ്റ്റിയിരിക്കുന്നു.അവൾ ഇരുന്നയിരുപ്പിൽ വിയർത്തു.
...ചന്ദ്രേട്ടാ..അത്...ടീച്ചറൊരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ടീച്ചർപാടുപെട്ടു.ഹൊ...സമാധാനം പുള്ളിക്കാരെനെന്തൊക്കെയോ മനസ്സിലായി.അവസാനം ഇത്രമാത്രം കൂടി പറഞ്ഞു. “ഞാൻ ഹോണ്ട ഷോറൂമിലെ ജേക്കബേട്ടനെ വിളിച്ചു പറയാം .നാളെ തന്നെ ഒരു സ്കൂട്ടറിനോഡർ നൽകിക്കോ...”

തത്ക്കാലം സമാധാനം .ഇനി സ്കൂളിലെങ്ങനെ പോവും,അതോർത്തപ്പം ടീച്ചറിന്റെ തലമരവിച്ചു.“ഓരോ അനോണിമസ്സ് ചെയ്യുന്ന പണിയെ .ദൈവമെ നീയുമൊരു
അനോണിമസ്സല്ലെ എന്നിട്ടും...”

30 comments:

  1. ഇത്തരം അജ്ഞാതന്മാര്‍ എത്രയെത്ര ജീവിതങ്ങളാണ് തകര്‍ത്തെറിയുന്നത്....

    ReplyDelete
  2. തിരക്ക് തിരക്കിപ്പിടിച്ചു
    ഇരച്ചു കയറുന്നവര്‍ക്ക്
    ഇരിക്കപ്പൊറുതിയില്ലാത്ത
    അവസ്ഥ അല്ലെ??!!!

    ReplyDelete
  3. സ്വന്തം അമ്മയുടെ ഫോട്ടോ എടുക്കുന്ന മക്കളുള്ള കാലമാണ്... ഇതല്ല ഇതിലപ്പുറവും നടന്നേക്കാം...

    കഥ നന്നായി..

    ReplyDelete
  4. കഥ നന്നായിരിക്കുന്നു.
    വേട്ടക്കാര്‍ക്ക് നിരുപദ്രവകാരികളായ ജീവികളിലാണല്ലോ താല്പര്യം!
    ആശംസകള്‍

    ReplyDelete
  5. നമുക്കുചുറ്റും നടക്കുന്ന ഒരു യാഥാര്‍ത്ഥ്യം പക്ഷെ യാഥാര്‍ത്ഥ്യങ്ങള്‍ ഇതിലും ക്രുരമാണ്

    ReplyDelete
  6. എവിടെയും കാമറക്കണ്ണ്കള്‍ ..........

    ReplyDelete
  7. അപകടം സംഭവിച്ച് ചത്ത്‌ കിടക്കുന്ന ശവങ്ങളില്‍ നിന്ന് പോലും കളവു നടത്തുന്ന കാലമാണ്.
    ഏകദേശം ഇതേ ആശയം(ഈ ആശയം അല്ലാട്ടോ) വരുന്ന ഒരു കഥ ഞാന്‍ എഴുതിയിരുന്നു.
    കവര്‍ന്നെടുക്കുന്ന നഗ്നത എന്ന കഥ
    ഇവിടെ ഞെക്കിയാല്‍ വായിക്കാം.

    ReplyDelete
  8. എന്നാലെന്താ സ്കൂട്ടര്‍ റെഡി...

    ReplyDelete
  9. ഇതാണ് ഇന്നത്തെ സ്ഥിതി. വളരെ ഇഷ്ട്ടപെട്ടു ഈ ടീച്ചറുടെ കഥ
    ആശംസകള്‍

    ReplyDelete
  10. നല്ല ഇഷ്ടപ്പെട്ടു. ഇതേപോലെ എന്തെല്ലാം അനുഭവിക്കണം. എന്നാലും അവസാനം കുറ്റം അവള്‍ക്കു തന്നെയായിരിക്കും.

    ReplyDelete
  11. "ഈ " ലോകത്ത്‌ ഇങ്ങിനെയെന്തെല്ലാം...കഥ നന്നായി.

    ReplyDelete
  12. ഓര്‍ക്കുമ്പോ പേടിയാകുന്നു.
    എന്തൊരു സങ്കടാ ഇത് ?
    കേരളം മുഴുവന്‍ മനോരോഗികളാണോ

    ReplyDelete
  13. കഥ നന്നായിട്ടുണ്ട്....

    ReplyDelete
  14. മനോജ് കെ.ഭാസ്കര്‍,
    ente lokam
    khaadu..
    c.v.thankappan,chullikattil.blogspot.com
    ദേവന്‍
    നാരദന്‍
    പട്ടേപ്പാടം റാംജി
    ajith
    വേണുഗോപാല്‍
    കുസുമം ആര്‍ പുന്നപ്ര
    ആറങ്ങോട്ടുകര മുഹമ്മദ്‌
    mayflowers
    Naushu
    @ വായിച്ചവർക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർക്കും നന്ദി....കേരളമെന്നല്ല മൊബൈൽ കമറയും നെറ്റും ഉള്ളിടത്തെല്ലാം ഏറിയും കുറഞ്ഞും ഇതെല്ലാം സംഭവിക്കുന്നു..സ്ത്രീത്വം ചോദ്യം ചെയ്യപ്പെടുമ്പോൾ എല്ലായ്പ്പോഴും പോസിറ്റീവ് സംഭവിക്കണമെന്നില്ല.

    ReplyDelete
  15. നന്നായി..ചേട്ടാ..മോബൈൽ ഫൊൺ ചിലർ ഉപയോഗിക്കുന്നത് ഇത്തരം കാര്യങ്ങൾക്കാണു.ശരീക്കും മോബൈൽ ഫോണിൽ കാമറ ആവ്ശ്യമുണ്ടോ? ഡിജിറ്റൽ യുഗം നമ്മെ ഭീതിപ്പെടുത്തുന്ന ഒരു യക്ഷിയാണു മൊബൈൽ കാമറകൾ..ഈ യക്ഷിയെത്ര പേരെ കൊന്നിട്ടുണ്ടെന്നോ?

    ReplyDelete
  16. "സ്വന്തം മനഃസാക്ഷിയിൽ ഉറച്ച് നിൽക്കാനുള്ള അറിവും ധൈര്യവും ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ക്യാമറകളും സമൂഹവും നിങ്ങളെ ഞെരിച്ചു കൊന്നേക്കും."

    ReplyDelete
  17. ഈ വിഷയം കഥയ്ക്ക് തെരഞ്ഞെടുത്തതിനു അഭിനന്ദനങ്ങള്‍....കഥ നന്നായിരികുന്നു

    ReplyDelete
  18. സൈബര്‍ ലോകത്തിനു ഒരു വലിയ സന്ദേശം നല്‍കിയ പോസ്റ്റ് അഭിനന്ദനങ്ങള്‍

    ReplyDelete
  19. ഏറ്റവും സ്നേഹം നിറഞ്ഞ സങ്കല്‍പ്പങ്ങള്‍ ,,
    ഇന്ന് വായിച്ച ബ്ലോഗുകളില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥയാണിത് ,ഒറ്റ യിരിപ്പിനു വായിച്ചു എന്ന് മാത്രമല്ല,കഥ പറഞ്ഞ രീതി ,തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രാധാന്യം എല്ലാം കൊണ്ടും സൂപ്പര്‍ ...പുതിയ പോസ്റ്റുകള്‍ മെയില്‍ വിടണേ ...

    ReplyDelete
  20. നമ്മുടെ അത്യാവശ്യങ്ങൾക്ക് തന്ന ഉപകരണങ്ങളുടെ ദുരുപയൊഗത്തിന്റെ ഭവിഷ്യത്തിനെ കുറിച്ചുള്ള ഈ വിവരണം ഒരു കഥയാക്കി പറഞ്ഞത് നന്നായി. വളരെ നന്നായിരിക്കുന്നു. ഇതിൽ നിന്ന് നമ്മൾക്കെതെങ്കിലും പഠിക്കാൻ പറ്റിയാൽ സന്തോഷം. ആശംസകൾ.

    ReplyDelete
  21. നല്ല വിഷയം നന്നായി അവതരിപ്പിച്ചു....
    ആശംസകള്‍....

    ReplyDelete
  22. sharikkum yadarthyam niranja kadha..... evideyum eppozhum sambhavikkavunnathu...... nammal karuthiyirikkuka..... aashamsakal.............

    ReplyDelete
  23. പ്രിയപ്പെട്ട സുഹൃത്തേ,
    നല്ലൊരു സന്ദേശം നല്‍കിയ ഈ പോസ്റ്റ്‌ ഇഷ്ടമായി...! സംഭവിച്ചു കൊണ്ടിരിക്കുന്ന സത്യങ്ങള്‍..!
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  24. ലളിതമായി പറഞ്ഞ നല്ല ഒരു കഥ. അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. കാലോചിതമായ ഒരു കഥ

      നല്ല അവതരണം

      ഇവിടെ ഇതാദ്യം

      ഇനിയും വരാം

      എഴുതുക അറിയിക്കുക

      നന്ദി

      Delete
  25. ഏറ്റവും കൂടുതൽ ഞരമ്പുരോഗികളുള്ള നമ്മുടെ നാട്ടിൽ നടക്കുന്ന
    സ്ഥിതിവിശേഷങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നൂ കേട്ടൊ ഭായ്.

    ഇവിടെയൊക്കെയാണെങ്കിൽ ഏത് അനോണിക്കും ,സൈബർ സെല്ലിൽ പരാതികിട്ടിയാൽ
    അപ്പോൾ തന്നെ പണികിട്ടും ഇത്തരം കൂടൊത്രങ്ങൾക്ക്..!

    ReplyDelete
  26. എത്ര ആളുകൾ സൈബർസെല്ലില്ലിലും മറ്റും പരാതിയുമായി ഇവിടെനിന്നു പോകും...

    ReplyDelete
  27. യാഥാർത്ഥ്യങ്ങളുടെ പകർപ്പ്.....നന്മകളെ ദുരൂപയോഗം ചെയ്യുന്ന ഇന്നത്തെ കാലം എന്തിനേയും പേടിക്കണം…ഇങ്ങനെ ചെയ്യുന്നവർക്ക് ഒരു ദാക്ഷീണ്യവുമില്ലാതെ കഠിന ശിക്ഷ നൽകുന്ന നിയമം ഉണ്ടാകണം..
    …നന്നായി എഴുതി..ഭാവുകങ്ങൾ നേരുന്നു..

    ReplyDelete
  28. പണത്തിനുവേണ്ടി സ്വന്തം അമ്മയുടെ നഗ്ന്നത നെറ്റിലിടുന്നവരുടെ നാടാണ് നമ്മുടേത്. കണ്ടാല്‍ അപ്പോതന്നെ പ്രതികരിക്കുക, അല്ലാതെ നോക്കിനില്‍കുന്നതും, അത് രസിക്കുന്നവരുടെയും എണ്ണം കൂടുന്നതിനാലാണ് ഇതൊക്കെ നടക്കുന്നതു.....ആശംസകള്‍

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്