March 4, 2012

ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍

                    
                                          
             ഒന്നുമില്ലാതെ വന്ന് ഒത്തിരി സ്നേഹവും ഒരുപാട് പരിഭവങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും നേടിയെടുത്ത് ഞാനുമീ ബ്ലോഗ് ലോകത്ത് ഒരു വർഷം പൂർത്തിയാക്കുന്നു.വായനക്കും എഴുത്തിനുമപ്പുറം എന്തോയൊന്ന് ബാക്കിയാവുന്നു.തുടക്കമുതൽ എന്നെ കൈപിടിച്ച് നടത്തുവാനും തെറ്റുകൾ തിരുത്തുവാനും ആദ്യകാലത്ത് വന്ന് ഇവനൊരു നിസാരനെന്ന് മനസ്സിലായപ്പം പടിയിറങ്ങിപ്പോയ ഞാനിപ്പൊഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു പിടി നല്ല സുഹ്രുത്തുക്കളും സുഹ്രിത്തികളും.പണ്ടെന്നോ മറന്നു വച്ച വാക്കുകള്‍ ,ജോലിയിലെ മടുപ്പുകള്‍ക്കിടയില്‍ കുത്തികുറിക്കുകയായിരുന്നു.അറിയാവുന്ന ഭാഷയിൽ അറിവില്ലാത്തവന്റെ ജല്പനങ്ങള്‍.
ഈ അവസരത്തിൽ കംപ്യൂട്ടർ ലോകത്ത് എന്നെ കൈപിടിച്ച് നടത്തിയ എന്റെ പ്രിയപ്പെട്ട അനുജന്‍ അനൂപിനും

തെറ്റുകൾ തിരുത്താൻ കൂടെ നിന്ന പ്രിയ ഭാര്യ നിഷക്കും

അച്ഛന്റെ കംപ്യൂട്ടർ ലോകം മനസ്സിലാവാതെ അല്പം ഒഴിവു സമയത്തുപ്പോലും തന്റെ കൂടെ കളിക്കാൻ വരാത്തതിൽ പ്രതിഷേധിച്ച് സ്ഥിരം പിണങ്ങി കംപ്യൂട്ടറി കീബോർഡിൽ പെട്ടന്നമർത്തി രക്ഷപെടുന്ന ഞങ്ങളുടെ മകൾ നിരഞനക്കും

  വാക്കുകളും വരികളുംകൊണ്ട് പ്രോത്സാഹിപ്പിക്കുകയും വായിച്ച് അഭിപ്രായങ്ങൾക്കുറിക്കാതെ കടന്നുപോയ സുഹ്രുത്തുക്കളും പിണങ്ങിയോ സമയക്കുറവുകൊണ്ടോ വന്നലപ്പകാലത്തിനു ശേഷം കാണാതായ സുഹ്രുത്തുക്കൾക്കും നന്ദി പറയട്ടെ .ഒരുപാടു പേരുടെ പേര് പറയണമെന്നുണ്ടെങ്കിലും പറയുന്നില്ല കാരണം മറ്റുള്ളവർ വേദനിക്കരുതെന്നാഗ്രഹിക്കുന്നതു തന്നെ.ഇനിയും വളരെകാലം നിങ്ങളുടെകൂടെ കാണണമെന്നാഗ്രഹത്തോടെ .....

18 comments:

 1. സര്‍വ്വ വിധ ആശംസകളും നേരുന്നു.

  ReplyDelete
 2. ഇനിയും നല്ല രചനകളുമായി മുന്നോട്ട് പോകാന്‍ കഴിയട്ടെ.
  ഹൃദയം നിറഞ്ഞ ആശംസകള്‍

  ReplyDelete
 3. എല്ലാ വിധ ആശംസകളും...

  ReplyDelete
 4. വര്‍ഷങ്ങള്‍ ഇനിയും ബൂലോകത്ത് നിറസാനിധ്യമാവട്ടെ എന്ന് ആശംസിക്കുന്നു..... :)

  ReplyDelete
 5. എല്ലാ വിധ ആശംസകളും............

  ReplyDelete
 6. സങ്കല്പവൃന്ദാവനം ഇനിയുമൊരുപാട് പൂത്തുലയട്ടെ. ആശംസകള്‍

  ReplyDelete
 7. ആശംസകള്‍ ! ആത്മവിശ്വാസത്തോടെ കുത്തല്‍ കരുത്തോടെ പ്രതികരണ ശേഷിയോടെ മുന്നേറാന്‍ കഴിയട്ടെ !

  ReplyDelete
 8. എല്ലാവർക്കും നന്ദി....

  ReplyDelete
 9. ആശംസകള്‍ സുഹൃത്തെ ...തുടരൂ

  ReplyDelete
 10. പ്രിയപ്പെട്ട സുഹൃത്തേ,
  ഭൂലോകത്ത് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍ !
  ഈയവസരത്തില്‍ കുടുംബത്തെയും കൂട്ടുകാരെയും ഓര്‍ത്തതില്‍ സന്തോഷം!മോളുടെ പേര് വലിയ ഇഷ്ടായി- നിരഞ്ജന.
  ഇനിയും, എഴുതി,ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ !
  ശുഭരാത്രി!
  സസ്നേഹം,
  അനു

  ReplyDelete
 11. നന്നായിട്ടുണ്ട്.. ആശംസകള്‍..

  ReplyDelete
 12. എന്നിട്ട് സദ്യേം പായസോം ഒന്നും ഇല്ല അല്ലേ…ഞാൻ കരുതി പിറന്നാളാവുമ്പോ നമ്മളെയെല്ലാം വിളിച്ചോണ്ട് പോയി സദ്യേം പായസ്സൊം ചോക്ലേറ്റും, കേയ്ക്കും ഒക്കെ തന്ന് നല്ലോണം തിന്നിട്ട് പോയ്ക്കോന്ന് പറയും അതുണ്ടായില്ല…
  കൊറച്ച് ബലൂണ് ഫൂന്ന് ഊതി വീർപ്പിച്ചതിന്റെ ചിത്രം ....പിന്നെ വാമഭാഗത്തിന്റയും അനിയന്റേതും മകളുടേതും ചിത്രം .... സാരമില്ല… പിറന്നാളിനു പോയാലും നമുക്കൊരു സദ്യ കിട്ടില്ല വിധി അല്ലാണ്ടെന്താ പറയ്ക..
  ഇനിയിപ്പോ എന്താക്കാനാണ് ഞാൻ ഹോട്ടലിൽ പോയി കഴിച്ചോളാം…

  ഇനിയും ഇനിയും നന്നായി എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടേ..ആശംസകൾ നേരുന്നു
  സ്നേഹപൂർവ്വം

  ReplyDelete
 13. നല്ല രചനകളുടെ സാന്നിദ്ധ്യവുമായി ഒത്തിരി പിറന്നാളുകള്‍ ആഘോഷിക്കാനുള്ള ഇട വരട്ടെ..

  ReplyDelete
 14. ഞാനും ഓടിയെത്തിയത് വിഭവ സമൃദ്ധമായ ഒരു സദ്യ കണ്ടു കൊണ്ടാണ് ..

  സാരല്ല്യ ... ആശംസകള്‍ വെച്ചോളൂ

  ReplyDelete
 15. ഇനിയും വളരെകാലം നിങ്ങളുടെകൂടെ കാണണമെന്നാഗ്രഹത്തോടെ ..... ആശംസകള്‍

  ReplyDelete
 16. വൈകിയാലും ബൂലോഗ ഒന്നാം തിരുന്നാൾ ആശംസകൾ..!

  ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്