July 18, 2023

നിഗൂഡത





 the moon


ചുരുളഴിയാ നിഗൂഡതകള്‍ക്കപ്പുറം
മിഴി നട്ടിരിക്കും മനസ്സിന്റെ തത്ത്വമേ
സ്വരുക്കൂട്ടി വയ്ക്കും മഹാധനമ്മൊക്കെയ്യും
മൊഴിയറിയാതെ നിന്നിലര്‍പ്പിക്കുന്നു ഞാന്‍  .

കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു
നിന്റെയോരോ സ്പന്ദനവുമെണ്ണുവാന്‍ ,
തിരിച്ചറിയാ പ്രായം കടക്കുവാന്‍  ,
ഉള്‍കണ്ണിനാല്‍ നിന്റെ മഹത്ത്വം തിരയുവാന്‍ .

ചിറകരഞ്ഞിട്ട പ്രാവിനെ പോലെയെന്‍
ഹൃദയമെല്ലാം വിറകൊണ്ടിടുമ്പൊഴും
ചുരുളഴിയാ രഹസ്യം തിരയുമീ
മനസ്സിനുള്ളിലെ ചിറകടിയൊച്ചകള്‍ .
ഇരുളുമല്ല വെളിച്ചവുമല്ല നീ ,ഇവ രണ്ടുമായേക്കാം പക്ഷെ.

ഇരുളുതീര്‍ക്കുന്ന തത്ത്വശാസ്ത്രങ്ങളില്‍
പതിരു മാത്രമുയര്‍ന്നു കിടക്കവെ
കതിരു മാത്രം കൊയ്യാന്‍ പറയുന്ന
വികലമാകുന്ന ന്യായവാദങ്ങളെ ,മറികടന്നു കുതിക്കണം
നമ്മില്‍ ചിതറി വീഴും  ചിന്ത മരിക്കാതിരിക്കുവാന്‍  .

31 comments:

  1. നല്ല ആശയം. അഭിനന്ദനങ്ങള്‍. അവിടവിടെ കടന്നുകൂടിയ അക്ഷരപ്പിശാചുക്കളെ ഓടിക്കാന്‍ നോക്കുക. ഒന്ന് ശ്രദ്ധിച്ചാല്‍, വീണ്ടും നന്നാകും. ചൂണ്ടിക്കാണിക്കാന്‍ ആണെങ്കില്‍:

    കാത് കൂര്‍പ്പിച്ചു എന്ന് പറയും. അതിനു മുമ്പായി കണ്ണും എന്നെഴുതുമ്പോള്‍ അത് ഒരു അഭംഗിയായി. Keep Writing . ഭാവുകങ്ങള്‍.

    ReplyDelete
  2. നല്ല ആശയം .........
    സമയം എടുത്തു വരികള്‍ ഒതുക്കി ആശയം നന്നായി മനസ്സില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ എഴുതാത്തതില്‍ ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.
    നിങ്ങളുടെ പോസ്റ്റ്‌ ഡാഷ് ബോര്‍ഡില്‍ വൈകിയാണ് എത്തിയത്‌
    എന്ത് കൊണ്ടാണെന്ന് അറിയില്ല

    ReplyDelete
  3. നല്ല വരികള്‍ . ഇഷ്ടപ്പെട്ടു

    ReplyDelete
  4. ഇരുളുതീര്‍ക്കുന്ന തത്ത്വശാസ്ത്രങ്ങളില്‍
    പതിരു മാത്രമുയര്‍ന്നു കിടക്കവെ
    കതിരു മാത്രം കൊയ്യാന്‍ പറയുന്ന
    വികലമാകുന്ന ന്യായവാദങ്ങളെ ,മറികടന്നു കുതിക്കണം
    നമ്മില്‍ ചിതറി വീഴും ചിന്ത മരിക്കാതിരിക്കുവാന്‍ .


    നമ്മിലെ ചിന്തകള്‍ മരിക്കാതിരിക്കട്ടെ

    ReplyDelete
  5. Dr P Malankot നാരദന്‍ ചെറുവാടി സീത* @
    എല്ലാവര്‍ക്കും നന്ദി....
    ആത്മാര്‍ത്ഥമായി തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കും.

    ReplyDelete
  6. കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു
    എന്നത് മലയാളത്തില്‍ സാദാരണയായി ഉപയോഗിക്കുന്ന ഒരു പ്രയോഗമല്ലെ....

    ReplyDelete
  7. ചിന്തകള്‍ മരിക്കാതിരിക്കട്ടെ...ഉണര്‍ന്നു കൊണ്ടേയിരിക്കട്ടെ!ആശംസകള്‍!

    ReplyDelete
  8. കവിത ഇഷ്ടമായി..നല്ല ആശയവും അതിന്റെ സുന്ദരമായ പ്രകാശനവും..ആശംസകള്‍..

    ReplyDelete
  9. നന്നായി. ആശംസകൾ..

    ReplyDelete
  10. ആത്മ തത്വം അറിയാനുള്ള ഒരു ചുഴിഞ്ഞു നോട്ടം ഈ ആശയത്തിലും വരികളിലും ഉണ്ട് ,,പലരും ചൂണ്ടിക്കാണിച്ചത് പോലെ തെറ്റുകള്‍ തിരുത്തുക

    ReplyDelete
  11. ഒരു നല്ല കവിത.ഏറെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

    ReplyDelete
  12. mohammedkutty irimbiliyam , SHANAVAS , മുല്ല, രമേശ്‌ അരൂര്‍, കൊമ്പന്‍ , moideen angadimugar ,@
    അഭിപ്രായങ്ങള്‍ക്ക് നന്ദി....
    എല്ലാവരും തുടര്‍ന്നും അഭിപ്രായങ്ങളിലൂടെ കണ്ടുമുട്ടപെടട്ടെ....

    ReplyDelete
  13. നന്നായിട്ടുണ്ട്...

    ReplyDelete
  14. ആശയപ്രാധാന്യമുള്ള കവിത.ഹൃദ്യമായി.

    ReplyDelete
  15. കമന്റു ചെയ്യാന്‍ ക്ലിക്കുമ്പോള്‍ ഫേസ് ബുക്കിലേക്ക് ലിങ്കുകള്‍ പോകുന്നത് ഒഴിവാക്കുക.

    ReplyDelete
  16. ഇരുളുമല്ല വെളിച്ചവുമല്ല നീ ,ഇവ രണ്ടുമായേക്കാം

    Best wishes

    ReplyDelete
  17. ശ്രീ ആറങ്ങോട്ടുകര മുഹമ്മദ്‌ the man to walk with @
    abhiprayangalkku nandi...

    ReplyDelete
  18. Kaathu koorppichirikkuka,
    Kannu nattirikkuka
    Mizhi nattu ennu already ezhuthiyittundu.

    ReplyDelete
  19. സങ്കല്‍പങ്ങള്‍ , കവിത മനോഹരമായി..
    ഇങനെയാഅയാല്‍ കുറച്ചു കൂറ്റി നന്നവില്ലേ?!

    ചുരുളഴിയാ നിഗൂഡതകള്‍ക്കപ്പുറം
    മിഴി നട്ടിരിക്കും മനസ്സിന്‍ തത്ത്വമേ
    സ്വരൂപിക്കും ധനമെല്ലാം
    മൊഴിയറിയാതെ നിന്നിലര്‍പ്പിക്കുന്നു ഞാന്‍ .


    കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു
    നിന്റെയോരോ സ്പന്ദനവുമെണ്ണുവാന്‍ ,
    തിരിച്ചറിയാ പ്രായം കടക്കുവാന്‍ ,
    ഉള്‍കണ്ണിനാല്‍ നിന്‍ മഹത്ത്വം തിരയുവാന്‍ .


    ചിറകരിഞ്ഞ പ്രാവിനെ പോലെയെന്‍
    ഹൃദയമെല്ലാം വിറകൊണ്ടിടുമ്പൊഴും
    ചുരുളഴിയാ രഹസ്യം തിരയുമീ
    മനസ്സിനുള്ളിലെ ചിറകടിയൊച്ചകള്‍ .
    ഇരുളുമല്ല വെളിച്ചവുമല്ല നീ ,
    ഇവ രണ്ടുമായേക്കാം

    ഇരുളുതീര്‍ക്കുന്ന തത്ത്വശാസ്ത്രങ്ങളില്‍
    പതിരു മാത്രമുയരവെ
    കതിരു കൊയ്യാന്‍ പറയുന്ന
    വികലമാം ന്യായവാദങ്ങള്‍,
    മറികടന്നു കുതിക്കണം
    നമ്മില്‍ ചിതറി വീഴും
    ചിന്ത മരിക്കാതിരിക്കുവാന്‍

    ReplyDelete
  20. Nannayirikunnu aasamsakal....Nannayirikunnu aasamsakal....

    ReplyDelete
  21. നിഗൂഡതകള്‍ നിറഞ്ഞ ഈ കലികാലത്തില്‍ ചിന്തകള്‍ ചിതറി മരിക്കാന്‍ സാധ്യത ഉണ്ട്..
    കവിയുടെ ശങ്ക അസ്ഥാനതല്ല..
    ചിന്തകള്‍ ചിന്നി ചിതറാതെ നിറഞ്ഞ പുഴയായി ഒഴുകട്ടെ..
    ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം

    www.ettavattam.blogspot.com

    ReplyDelete
  22. നല്ല കവിത...അര്‍ത്ഥവും ഈണവുമുണ്ട്

    ReplyDelete
  23. നന്നായിട്ടുണ്ട് കേട്ടോ ..ആശംസകള്‍

    ReplyDelete
  24. "കതിരു മാത്രം കൊയ്യാന്‍ പറയുന്ന
    വികലമാകുന്ന ന്യായവാദങ്ങളെ ,മറികടന്നു കുതിക്കണം
    നമ്മില്‍ ചിതറി വീഴും ചിന്ത മരിക്കാതിരിക്കുവാന്‍ ."

    വരികൾ ഇഷ്ടപ്പെട്ടു...

    ReplyDelete
  25. സങ്കല്‍പ്പ കവിതകളിലെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്ന
    വേദാന്തചിന്തകള്‍ ഈ കവിതയിലും തെളിഞ്ഞുകാണുന്നുണ്ട്.
    ഇരുളു തീര്‍ക്കുന്ന തത്വശാസ്ത്രങ്ങളും വികലന്യായവാദങ്ങളും തിരസ്ക്കരിച്ചു
    മരിക്കാത്ത ചിന്തയിലേക്കുള്ള പ്രയാണത്തിന് അഭിവാദനങ്ങള്‍

    ReplyDelete
  26. വില്‍സണ്‍ ചേനപ്പാടി Naseef U Areacode മനോജ്‌ വെങ്ങോല ഉച്ചഭാഷിണി ajith ഷൈജു.എ.എച്ച് ഓർമ്മകൾ majeedalloor @ ellavarakkum nandi...

    ReplyDelete
  27. ഭാവുകങ്ങള്‍..

    ReplyDelete
  28. ഗൌരവമുള്ള കവിത. നന്നായിട്ടുണ്ട്.

    ReplyDelete
  29. ആ കൊടുത്തിരിക്കുന്ന ചിത്രം പോലെയാണ് എനിക്ക് കവിത തോന്നിയത് ...
    ഇടയ്ക്കിടയ്ക്ക് ആശയത്തില്‍ അവ്യക്തതയാണ് ..
    വാക്കുകളുടെ തിരഞ്ഞെടുപ്പ് ശ്രദ്ധിക്കുക..മനസ്സില്‍ പരുവപ്പെടുന്നത് കടലാസിലായ ശേഷം ബ്ലോഗിലെത്തിയാല്‍..ഒരുപക്ഷെ ഈ പ്രശ്നങ്ങള്‍ മറികടക്കാം എന്ന് തോന്നുന്നു
    "ചിരകരിഞ്ഞിട്ട പ്രാവിനെ.." കഴിഞ്ഞു വരുന്ന "ചിറകടിയൊച്ചകള്‍.."ശ്രദ്ധിക്കുമല്ലോ...
    ഭാവുകങ്ങള്‍..

    ReplyDelete
  30. കാമ്പും,കഴമ്പുമുള്ള കവിത...!

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്