ഉള്ളിലാകെ കടലിരമ്പുന്നപോല്‍
ഉടലുപോല്ലും വിറച്ചിരമ്പുന്നു.
ചകിതചിത്തനായ് ഊളിയിട്ടപ്പൊഴും
എത്രയാഴത്തില്‍ മുങ്ങിനിവരിലും
കണ്ടതില്ല ഞാനിത്ര വ്രണങ്ങളെ.
ഓരു ചിന്തയില്‍ ഉള്‍ക്കിടിലങ്ങളില്‍
എന്തുവേണമെന്നന്തിച്ചിരിപ്പു ഞാന്‍.
ചുറ്റും മാറാലമൂടിക്കിടക്കവെ
നിന്ത്യ മാനസം മൗനം ഭജിക്കുന്നു.
കൂട്ടിരിപ്പിന്റെ ഏകാന്തതകളില്‍
പൂട്ടു ഭേദിച്ചൊഴുകുന്ന വേദന.
“കൂട്ടുകാരാ നിന്നോടു കൂടുവാന്‍
വീട്ടുകാരനായ് ഞാനുണ്ടതോര്‍ക്കുക
പാട്ടു പാടുവാന്‍ കൂടെ കളിക്കുവാന്‍
നാട്ടുകാരനായ് കൂടെ ചരിക്കുവാന്‍”.
എങ്കില്ലും അഴല്‍ പാടിക്കരയിച്ച
കണ്ണുരണ്ടും ഇരിണ്ടുകിടക്കുന്നു.
നേരു തേടി പ്രയാണം തുടരുവാന്‍
ഉള്‍ക്കരുത്തില്ല,മനസ്സിരമ്പുന്നു.
എങ്കില്ലും അഴല്‍ പാടിക്കരയിച്ച
ReplyDeleteകണ്ണുരണ്ടും ഇരിണ്ടുകിടക്കുന്നു.
നേരു തേടി പ്രയാണം തുടരുവാന്‍
ഉള്‍ക്കരുത്തില്ല,മനസ്സിരമ്പുന്നു.
നല്ല വരികള്‍
നേരു തേടി പ്രയാണം തുടരുക!!!ആശംസകള്‍
ReplyDeleteനല്ല വരികള്‍...
ReplyDeleteമനസ്സിന്റെ ഇരമ്പലിനു കാതോര്ക്കുക, എപ്പോഴും.
ReplyDeleteആശംസകള്‍
കൊള്ളാം മാഷേ...
ReplyDeleteനന്നായിട്ടുണ്ട്
നല്ല വരികള്‍ !!!