June 1, 2011

ചിന്ത


          ചിന്ത

രു ചിന്തവനെന്നെ വലിച്ചി­ഴക്കുന്നു
കുളിമുറിയിലേക്ക് ,
കിടപ്പറയിലേക്ക്,
ഭോഗത്തിലേക്ക്.

തെരുവിലേക്ക്,
ബസ്സ്റ്റോപ്പിലേക്ക്,
ഒടുങ്ങാത്ത പകയുടെ
ആഫീസിലേക്ക്.

വായിലേക്ക്,
കുടവയറിലേക്ക്,
ഒരിത്തിരി ആശ്വാസമായി
വിസർജ്യത്തിലേക്ക്.

പേഴ്സിലേക്ക്,
പണത്തിലേക്ക്,
കരുതിവെപ്പിന്റെ
ദു:ശാഠ്യത്തിലേക്ക്.

ഒരു പേനയിലേക്ക്,
ലീവ് പേപ്പറിലേക്ക്,
അന്വേഷണത്തിന്റെ
യാത്രയിലേക്ക്.

ആദിയിലേക്ക്,
അന്ത്യത്തിലേക്ക്,
ചിന്തകൾ മറഞ്ഞ
മനസ്സുകളിലേക്ക്.

വീണ്ടും

ഭോഗത്തിലേക്ക്,
കുളിമുറിയിലേക്ക്,
ആഫീസിലേക്ക്,
ചിന്ത മരിച്ച മണിയറയിലേക്ക്.

7 comments:

  1. അത് എന്തേ? ചിന്തകള്‍ മരിച്ചത് മണിയറകളില്‍ മാത്രം. അവിടെയും ചിന്തകള്‍ തന്നെയല്ലെ. മനുഷന് എവിടെ സ്വസ്ഥത

    ReplyDelete
  2. കൊള്ളാം ഈ ചിന്തകള്‍. ആദ്യമായാണ്‌ ഇവിടെ. മറ്റുകവിതകളും വായിക്കട്ടെ. ആശംസകളോടെ...

    ReplyDelete
  3. എനിക്കൊന്നും മനസ്സിലായില്ല...!

    ReplyDelete
  4. @ അനൂപ്-മണിയറയില്‍ ചിന്ത മരിക്കും എന്നതും ഒരു സങ്കല്‍പ്പമാണ്.
    @ ഭാനു-താങ്ങള്‍ എന്റെ കവിതയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതില്‍ വളരെ സന്തോഷം.
    @ അന്ന്യന്‍ -എനിക്കും

    ReplyDelete
  5. ഈ കവിത ഇഷ്ടപ്പെട്ടു ..
    ജീവിതത്തിന്റെ നിരന്തരം
    ആയ യാത്രയില്‍ ഒരു യന്ത്രത്തിന്റെ
    പ്രവര്‍ത്തനം പോലെ തുടര്ന്നു
    കൊണ്ടേയിരിക്കുന്ന ചിന്തകള്‍
    ഒപ്പം കടന്നു പോകുന്ന വിരസമായ
    ദിവസങ്ങള്‍ ..

    ReplyDelete
  6. ചിന്തക്ക് വെറുതെ കീഴ്പെടേണ്ടവരല്ലല്ലോ നമ്മള്‍..

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്