June 18, 2011

കുട്ടിക്കവിത

അമ്മയും അച്ഛനും

അമ്മയെന്ന വാക്കിലുണ്ട്
നന്മയെന്ന രണ്ടക്ഷരം.
 അച്ഛനെന്ന വാക്കിലുണ്ട്
സ്നേഹമെന്ന  മൂന്നക്ഷരം.
നോക്കിലുണ്ട് വാക്കിലുണ്ട്
ലാളനത്തിന്‍ മൃദുസ്വരം.
സ്നേഹമെന്ന കൂട്ടിലിട്ട്
ഊട്ടിനമ്മെ പോറ്റിടും
പാട്ടുപാടി കൂട്ടുകൂടി
മാമമൂട്ടുമാ മുഖം.
ഉള്ളിലുള്ള സ്നേഹമെല്ലാം
ഉമ്മയായി നല്‍കിടും
ഉണ്മയായ നന്മയുള്ള
അമ്മയെന്ന രണ്ടക്ഷരം.
സ്നേഹപൂര്‍വ്വം കൈപിടിക്കും
അച്ഛനെന്ന മൂന്നക്ഷരം.

11 comments:

  1. അമ്മയ്ക്കും അച്ഛനും സമര്‍പ്പണം അല്ലേ????

    ReplyDelete
  2. അമ്മയുടെ നന്മയും,അച്ഛന്റെ സ്നേഹവും മറ്റു എന്തിനേക്കാളും വലുതാണ്‌ എന്ന ലോക തത്വം അടിവര ഇട്ടു ഉറപ്പിക്കുന്ന ഈ ചെറു കവിത തീര്‍ച്ചയായും മനോഹരം,ലളിതം,അതിലുപരി പരമാര്‍ത്ഥം...
    ഇനിയും എഴുതുക...ബൂലോകത്തെ ഒരു പ്രതിഭ ആയി താങ്കള്‍ മാറട്ടെ..!!!

    ReplyDelete
  3. നന്നായിരിക്കുന്നു.......ആശംസകള്‍.......

    ReplyDelete
  4. നല്ല സമര്‍പ്പണം നന്ദി ........

    ReplyDelete
  5. കൊള്ളാം.. ഇതിഷ്ടായി...

    ReplyDelete
  6. “അച്ഛനും, അമ്മയും..
    ഉപമകളില്ലാത്ത രണ്ട് പരമാര്‍ത്ഥങ്ങള്‍..!!“

    കവിത നന്നായി.
    വീണ്ടും എഴുതൂ
    ആശംസകള്‍...!!

    ReplyDelete
  7. കവിത നന്നായി കുട്ടികള്‍ക്ക് ചൊല്ലികൊടുക്കാന്‍ പറ്റുന്ന രീതിയില്‍ വളരെ വളരെ ഇഷ്ട്ടായി

    ReplyDelete
  8. പകരം വയ്ക്കാനില്ലാത്ത രണ്ട്പേർ....അമ്മ...അച്ഛൻ..കവിതക്ക് എല്ലാ ഭാവുകങ്ങളും

    ReplyDelete
  9. റാകിപ്പറക്കുന്ന ചെമ്പരുന്തേ
    നീയുണ്ടോ മാമാങ്ക വേല കണ്ടൂ
    വേലയും കണ്ടു വിളക്കും കണ്ടു
    കടൽത്തിര കണ്ടു കപ്പൽ കണ്ടു

    കടലിച്ചാഞ്ചാത്ത കരിന്തെങ്കിന്മേൽ
    കടന്തലമുണ്ടു കടന്തക്കൂടുണ്ടു
    കടന്തൽ പിടിപ്പാൻ വിരുതാർക്കൊള്ളു
    തച്ചുള്ള വീട്ടിൽ രണ്ടു പിള്ളേരുണ്ടു
    പിള്ളേരെ വിളിപ്പാൻ രണ്ടാളയച്ചു
    പിള്ളേരും വന്നു പോയാളും വന്നു
    പട്ടുമുടുത്തു പണിത്തൊപ്പിയിട്ടു
    ഈക്കിക്കരയനും തോൾമേലണിന്തു
    കടന്തൽ പിടിച്ചവരു കൂട്ടിലിട്ടു
    ഇളയതുലുക്കനു കാഴ്ച വെച്ചു
    ഇളയതുലുക്കൻ തുറന്നൊന്നു പാത്തെ
    ഇളയതുലുക്കന്റെ മൂക്കേലും കുത്തി
    കൊണ്ടുപോ പിള്ളേരെയിവിടെ വേണ്ടാ
    നമ്മുടെ തമ്പുരാൻ തിരുവിതാംകോട്ടെ
    തൃക്കൈ വിളയാടിയൊരു പട്ടും കിട്ടി
    പട്ടും മടക്കി മടിമേൽ വച്ചു

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്